ഹജ്ജ് ക്യാമ്പിന് ഇന്ന് നെടുമ്പാശ്ശേരിയില്‍ തുടക്കമാകും... ആദ്യ വിമാനം നാളെ പുറപ്പെടും, എട്ടു സര്‍വീസുകളാണ് നെടുമ്പാശേരിയില്‍ നിന്ന് ഉണ്ടാവുക

ഹജ്ജ് ക്യാമ്പിന് ഇന്ന് നെടുമ്ബാശ്ശേരിയില്‍ തുടക്കമാകും. മന്ത്രി കെടി ജലീല്‍ ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ആദ്യ വിമാനം നാളെ പുറപ്പെടും. നാളെ മുതല്‍ ഈ മാസം 17 വരെ എട്ടു സര്‍വീസുകളാണ് നെടുന്വാശേരിയില്‍ നിന്ന് ഉണ്ടാവുക. ഉച്ചയ്ക്ക് ശേഷമായിരിക്കും എല്ലാ സര്‍വ്വീസുകളും നടത്തുക. ആദ്യ സംഘ തീര്‍ത്ഥാടകരുമായി ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വിമാനം പറന്നുയരും. 340 പേര്‍ വീതമായിരിക്കും ഓരോ വിമാനത്തിലും ഉണ്ടാവുക.
ഇത്തവണ 2,740 തീര്‍ത്ഥാടകരാണ് നെടുമ്ബാശേരി ഹജ്ജ് ക്യാമ്ബില്‍ നിന്ന് പോകുന്നത്. സംസ്ഥാനത്ത് നിന്നുള്ളവര്‍ക്ക് പുറമെ ലക്ഷദ്വീപില്‍ നിന്നുള്ള ഹാജിമാരും നെടുമ്ബാശേരിയില്‍ നിന്നാണ് യാത്രയാകുക.
സിയാല്‍ അക്കാദമി ബ്ലോക്കിലും പ്രത്യേകം സജ്ജീകരിച്ച ടെന്റുകളിലുമാണ് തീര്‍ത്ഥാടകര്‍ക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്.
"
https://www.facebook.com/Malayalivartha

























