Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കലങ്ങിമറിഞ്ഞ് അന്വേഷണം... ബാലഭാസ്‌കറിന്റെ മരണത്തിന്റെ ദുരൂഹതകള്‍ നീക്കാന്‍ അന്വേഷണ സംഘം; സംഗീതജ്ഞനും ഗായികയും ഉള്‍പ്പെടെയുള്ളവരുടെ രഹസ്യ മൊഴിയെടുക്കും; സൈബര്‍ സെല്ലിന്റെ സഹായത്തോടെ വിവരങ്ങള്‍ ശേഖരിക്കും 

13 JULY 2019 01:05 PM IST
മലയാളി വാര്‍ത്ത

ബാലഭാസ്‌കറിന്റെ മരണം നടന്ന് ആറേഴ് മാസം കഴിഞ്ഞിട്ടും ദുരൂഹതകള്‍ നീക്കാന്‍ അന്വേഷണ സംഘത്തിനായില്ല. അതിനിടെ ബാലഭാസ്‌കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട് പത്തോളം പേരുടെ രഹസ്യ മൊഴിയെടുക്കാന്‍ നീക്കം. 

ബാലഭാസ്‌ക്കറിന്റെ ഒപ്പം വിദേശ പരിപാടികള്‍ക്കു പോയിരുന്ന സംഗീതജ്ഞന്‍, പ്രമുഖ ഗായിക, അപകടത്തിനുമുമ്പ് ബാലഭാസ്‌കറിനെ ജ്യൂസ് കടയില്‍ കണ്ടവര്‍, അപകടത്തിനുശേഷം രക്ഷാപ്രവര്‍ത്തനം നടത്തിയ നന്ദു, പ്രണവ്, ബാലഭാസ്‌കര്‍ കാറിന്റെ പിന്‍സീറ്റില്‍ യാത്ര ചെയ്തതായി കൊല്ലത്തുവച്ചു കണ്ട യുവാക്കള്‍ തുടങ്ങിയവരുടെ രഹസ്യമൊഴിയെടുക്കാനാണ് തീരുമാനം.

ഇതിനായി റിപ്പോര്‍ട്ട് വൈകാതെ കോടതിയില്‍ നല്‍കും. ബാലഭാസ്‌ക്കറിന്റെ സുഹൃത്തുക്കളായ അര്‍ജുനെയും, പ്രകാശന്‍ തമ്പിയെയും സ്വര്‍ണക്കടത്തുകേസില്‍ ഡി.ആര്‍.ഐ കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനു പിന്നാലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ബാലഭാസ്‌ക്കറിന്റെ ട്രൂപ്പിലുള്ള ചിലര്‍ക്കു പങ്കുണ്ടെന്ന് ഡി.ആര്‍.ഐയ്ക്കു സംശയമുയര്‍ന്നിരുന്നു. ബന്ധുക്കളും ഇതേ ആരോപണവുമായി രംഗത്തു വന്നിരുന്നു.

ബാല ഭാസ്‌ക്കറിന്റെ വിദേശ പരിപാടിയുടെ സംഘാടകന്‍ ആയിരുന്നു പ്രകാശന്‍ തമ്പി. ഇദ്ദേഹവുമായി സംഗീതജ്ഞനും ഗായികയും നിരവധി തവണ ഫോണില്‍ സംസാരിച്ചതായി രേഖകളുണ്ട്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇതിന്റെ വിശദാംശങ്ങള്‍ പരിശോധിച്ചു വരികയാണ്. ഇതിനു ശേഷമാവും രഹസ്യമൊഴി രേഖപ്പെടുത്തുക.

കഴിഞ്ഞ സെപ്റ്റംബര്‍ 25 ന് പുലര്‍ച്ചെ പള്ളിപ്പുറത്തു വച്ചാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ മരത്തിലിടിച്ചത്. അപകടത്തില്‍ മകള്‍ തേജസ്വിനി ബാല അന്നു തന്നെ മരിച്ചു. ബാലഭാസ്‌കര്‍ ഒക്‌ടോബര്‍ രണ്ടിനാണ് നമ്മെ വിട്ടു പിരിഞ്ഞത്. മാസങ്ങള്‍ നീണ്ട ആശുപത്രി വാസത്തിന് ഒടുവില്‍ ബാല ഭാസ്‌കറിന്റെ ഭാര്യ ജീവിതത്തിലേയ്ക്ക് തിരിച്ചു വന്നുകൊണ്ടിരിക്കുകയാണ്.

ബാലഭാസ്‌കറിന്റെ മരണം ആരാധകരെ വല്ലാതെയാണ് വേദനിപ്പിച്ചിത്. ബാലു മരിച്ചതായി പലര്‍ക്കും വിശ്വസിക്കാന്‍ കഴിയുന്നില്ല. കീബോര്‍ഡ് സ്റ്റീഫനും വയലിന്‍ ബാലഭാസ്‌കറുമായി വേദിയില്‍ എത്തിക്കഴിഞ്ഞാല്‍ അവിടെ പിന്നെ സംഗീതാസ്വാദകര്‍ ഇളകി മറിയുന്ന ഫ്യൂഷന്‍ മ്യൂസിക്കിന്റെ അലയടികളായിരുന്നു. ഇനി ഒരു ആസ്വാദക കടലിരമ്പത്തിന് അവസരം നല്‍കാതെയാണ് ബാലഭാസ്‌കര്‍ വിട പറഞ്ഞത്.

അകാലത്തില്‍ വിട്ടുകന്ന ബാലഭാസ്‌കറിന്റെ പിറന്നാളായിരുന്നും കഴിഞ്ഞ ദിവസം. ബാലഭാസ്‌കറിന് പിറന്നാള്‍ നേര്‍ന്നുകൊണ്ടുള്ള സുഹൃത്തും സംഗീത സംവിധായകനുമായ സ്റ്റീഫന്‍ ദേവസിയുടെ പോസ്റ്റ് സംഗീത പ്രേമികള്‍ക്കും വേദനയായി.

''പിറന്നാളാശംസകള്‍ ബാലാ... നമ്മള്‍ പങ്കുവെച്ച ഓര്‍മ്മകള്‍, തമാശകള്‍, ആ ചിരി എല്ലാം ഞാന്‍ എന്നെന്നും ഓര്‍മ്മിക്കും... നീ എനിക്കെന്നും സ്‌പെഷ്യലായ വ്യക്തിയായിരുന്നു. ഇനിയും അതങ്ങനെ തന്നെയാകും... ഞാന്‍ നിന്നെ ഭയങ്കരമായി മിസ്സ് ചെയ്യുന്നു'' എന്നാണ് സ്റ്റീഫന്റെ വാക്കുകള്‍. ബാലഭാസ്‌കറിനും ശിവമണിക്കുമൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചു കൊണ്ടാണ് സ്റ്റീഫന്‍ ഇത് കുറിച്ചിരിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സത്യ നികേതനിൽ കെട്ടിടം തകർന്ന ദുരന്തം ദുഃഖകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (2 minutes ago)

പ്രസവത്തെതുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു...  (9 minutes ago)

ഉപഭോക്താക്കൾക്ക് ആശ്വാസം.... സവാള വിലക്കയറ്റത്തിൽ സർക്കാരിന്റെ ഇടപെടൽ, ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ കിലോയ്ക്ക് 35 രൂപ നിരക്കിൽ സവാള വില്പനയ്ക്ക് ഇന്ന് തുടക്കമാകും  (29 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 480 രൂപയുടെ കുറവ്  (41 minutes ago)

യുദ്ധം നിർണായക ഘട്ടത്തിലേക്ക്... പ്രാദേശിക സഖ്യകക്ഷികളെ കൂട്ടുപിടിച്ച് ഇസ്രയേലിനെതിരെ സംഘടിത ആക്രമണം നടത്താൻ ഇറാൻ, കൂട്ടിന് ഹിസ്ബുല്ലയും ഹൂതികളും: ‘ഒക്ടോബർ 7’ മാതൃകയിൽ പദ്ധതി  (56 minutes ago)

പ്രമുഖ ഛായാഗ്രാഹകൻ ടി എൻ കൃഷ്ണൻകുട്ടി അന്തരിച്ചു...  (1 hour ago)

ഹോർമുസ് കടലിടുക്കിന് സമീപം നിയന്ത്രിത മേഖല പ്രഖ്യാപിക്കുമെന്ന് ഇറാൻ...  (1 hour ago)

കാര്യവിജയവും സകല വിഘ്ന നിവാരണവും; ഈ ആഴ്ചയിലെ വാരഫലം.  (1 hour ago)

ബംഗളൂരു വിമാനത്താവള എക്സ്പ്രസ് വേയിൽ ഇരുചക്ര വാഹനങ്ങൾക്ക് നിരോധനം  (2 hours ago)

ലോട്ടറി ഏജന്റുമാരുടെ കമ്മിഷൻ വർധിപ്പിക്കാനും സമ്മാനങ്ങളുടെ എണ്ണം കൂട്ടാനും ലക്ഷ്യമിട്ട് കേരള ലോട്ടറി ഘടനയിൽ മാറ്റങ്ങൾ വരുത്തുന്നു...  (2 hours ago)

വാക്കു തർക്കത്തിനൊടുവിൽ പുല്ലുപാറയിൽ മദ്യപാനത്തിനിടെ വീട്ടിലെത്തിയ ബന്ധുവിനെ തലക്കടിച്ച് കൊലപ്പെടുത്തി...  (2 hours ago)

റബറിന് വില ഉയർന്നു... ടാപ്പിങ് തൊഴിലാളികളുടെ ക്ഷാമം ഉൽപാദനം വർധിപ്പിക്കുന്നതിന് തടസ്സം  (2 hours ago)

കന്റോൺമെന്റ് ഹൗസിനോട് പിണറായി ടാറ്റാ പറയുമോ? ബേബി രണ്ടുംകൽപ്പിച്ച് ... ഡൽഹിയിൽ നിർണായക നീക്കങ്ങൾ ...  (2 hours ago)

തെക്കൻ ഡൽഹിയിലെ സത്യ നികേതനിൽ വിദ്യാർത്ഥികളുടെ ഹോസ്റ്റലായ അഞ്ച് നില കെട്ടിടം തകർന്ന് അഞ്ച് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

മഹാനടന്‍ മമ്മൂട്ടിയുടെ പിറന്നാള്‍ ആഘോഷത്തിൽ കേരളക്കര.... ആശംസകളുമായി ചലച്ചിത്രലോകം  (2 hours ago)

Malayali Vartha Recommends