തിരുവനന്തപുരത്തും സി പി എം തീര്‍ന്നു; കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി; യൂണിവേഴ്സിറ്റി കോളേജ് കമ്മറ്റി പിരിച്ചു വിടില്ലെന്ന് ജില്ലാ നേതൃത്വം; വിഷയം കൂടുതല്‍ സങ്കീര്‍ണതകളിലേക്ക്

യൂണിവേഴ്സിറ്റി കോളജ് വിദ്യാര്‍ഥി അഖിലിനെതിരായ ആക്രമത്തില്‍ പ്രതിക്കൂട്ടിലായതിനു പിന്നാലെ ദേശീയ പ്രസിഡന്റിന്റെ നിലപാട് തള്ളി എസ്എഫ്‌ഐ ജില്ലാ നേതൃത്വം. അക്രമത്തിന്റെ പശ്ചാത്തലത്തില്‍ കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടുമെന്ന സംഘടനാ ദേശീയ പ്രസിഡന്റ് വി.പി.സാനുവിന്റെ നിലപാടാണ് ജില്ലാ കമ്മിറ്റി നിരുപാധികം തള്ളിയത്.
കുട്ടി സഖാക്കള്‍ക്കു ഗുണ്ടായിസം തലയ്ക്കു പിടിച്ചു. വണ്‍ ടു ത്രീ നേതാക്കളെ കണ്ടുപഠിക്കുന്ന കുട്ടിസഖാക്കള്‍ക്ക് റാഗിങ്ങും, വിരട്ടുമൊക്കെ ഒരു ഹരം. ഇവരുടെ തണലിലല്ലേ ജില്ലയിലെ എസ് എഫ് ഐയും, സി പി എ മ്മുമൊക്കെ തലസ്ഥാനത്തു തിമിര്‍ക്കുന്നത്. അവരെ വെറുപ്പിച്ചു പുതിയ പുലിവാല് പിടിക്കാന്‍ നേതൃത്വം ഒരുക്കമല്ല. അതുകൊണ്ടുതന്നെ ജില്ലാ എസ് എഫ് ഐ നേതൃത്വം കോളേജ് യൂണിറ്റിന് പൂര്‍ണ്ണ പിന്തുണയുമായി നിലയുറപ്പിച്ചു. യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാനാകില്ലെന്നും സംഭവത്തില്‍ പ്രതികളായ ആറു പേര്‍ക്കെതിരെ മാത്രം നടപടിയെടുക്കുമെന്നും ജില്ലാനേതാക്കള്‍ അറിയിച്ചു.
യൂണിവേഴ്‌സിറ്റി കോളജില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി അഖിലിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഏഴു പേര്‍ക്കെതിരെ പോലീസ് കേസെടുത്തത് തല്‍ക്കാലത്തേക്ക് മുഖം രക്ഷിക്കാനെന്ന് ആക്ഷേപമുയരുന്നു. എസ്എഫ്‌ഐ പ്രവര്‍ത്തകരായ ഏഴു പേര്‍ക്കെതിരെയാണ് വധശ്രമത്തിന് കേസെടുത്തിരിക്കുന്നത്. യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്താണ് അഖിലിനെ കുത്തിയതെന്നും യൂണിറ്റ് സെക്രട്ടറി നിസാമാണ് കത്തി കൈമാറിയതെന്നുമാണ് സാക്ഷിമൊഴി. ഇരുവര്‍ക്കും പുറമേ മറ്റ് അഞ്ചു പേര്‍ക്കെതിരെയും പോലീസ് കേസെടുത്തു. ശിവരഞ്ജിത്തിനും നിസാമിനും പുറമേ അമര്‍, അദ്വൈത്, ആരോമല്‍, ഇഹ്രാഹിം, ആരോമല്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നു വരികയാണെന്നാണ് പോലീസ് പറയുന്നു. എന്നാല്‍ ഇത്തരം ക്രിമിനലുകളാണോ യൂണിവേഴ്സിറ്റി കോളേജിലെ എസ് എഫ് ഐ യൂണിറ്റിന് നേതൃത്വം കൊടുത്തിരുന്നതെന്ന് കേരളം ചോദിക്കുന്നു.
തിരുവനന്തപുരം:യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ത്ഥി നേതാക്കള്‍ ഗുണ്ടകളെപോലെയാണെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. രാവിലേയും വൈകിട്ടും യൂണിറ്റിലെ മുപ്പതംഗ സംഘം കാമ്പസില്‍ റൗണ്ട്‌സ് ചുറ്റും. യൂണിറ്റ് കമ്മറ്റിയില്‍ ഉള്ളവര്‍ ക്ലാസില്‍ കയറാറില്ല. നിര്‍ബന്ധിത പണപിരിവ് നല്‍കണം. നല്‍കിയില്ലെങ്കില്‍ മര്‍ദ്ദനമാണ്. ആണ്‍കുട്ടികളെ സ്വന്തം ക്ലാസിലെ പെണ്‍കുട്ടികളോട് പോലും സംസാരിക്കാന്‍ നേതാക്കള്‍ അനുവദിക്കാറില്ല. ജീന്‍സോ ലെഗിന്‍സോ പാടില്ല. കാമ്പസില്‍ കൂട്ടംകൂടിനിന്നാല്‍ ഭീഷണിപ്പെടുത്തി ക്ലാസിലേക്ക് അയയ്ക്കും. നേതാക്കള്‍ ക്ലാസുകളില്‍ കയറാറുമില്ല. യൂണിയന്‍ ചെയര്‍മാനാകാന്‍ സപ്ലിമെന്ററി പാടില്ല, നിശ്ചിത ഹാജര്‍ വേണം എന്നൊക്കെ നിബന്ധനയുണ്ട്. പക്ഷേ ഇവിടത്തെ ചെയര്‍മാന്‍ ക്ലാസില്‍ കയറാറില്ലെന്ന് പെണ്‍കുട്ടികള്‍ തന്നെ പറഞ്ഞു. ചാപ്പകുത്ത് മുതല്‍ നടയടിവരെ. എസ്.എഫ്.ഐ അനുഭാവികളാണെങ്കിലും മര്‍ദ്ദിക്കും. പാര്‍ട്ടി അംഗങ്ങളുടെ മക്കള്‍ക്ക് പോലും മര്‍ദ്ദനം ഏറ്റിട്ടുണ്ട്.
മൂന്ന് വര്‍ഷമായി മര്‍ദ്ദനം സഹിക്കുകയാണെന്നും ഇനി തുടരാന്‍ കഴിയില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. എതിര്‍ക്കുന്നവരെ ഇടിമുറിയില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിക്കും. പണം നല്‍കാത്ത അന്ധവിദ്യാര്‍ത്ഥിയെ വരെ മര്‍ദ്ദിച്ചിട്ടുണ്ട്. കോളേജ് അധികൃതര്‍ക്ക് പരാതി നല്‍കിയാലും നടപടിയില്ല. എസ്.എഫ്. ഐ. നേതാക്കളുടെ മര്‍ദ്ദനത്തില്‍ മൂന്ന് പോലീസുകാര്‍ക്ക് ഗുരുതരമായ പരിക്കേറ്റിട്ടും നടപടി ഉണ്ടായിട്ടില്ല. സിറ്റിയിലെ ക്രിമിനല്‍ ഇടപെടലുകള്‍ക്കൊക്കെ ഇവര്‍ വേണം.
യൂണിവേഴ്‌സിറ്റി കോളേജില്‍ ഇപ്പോഴുയര്‍ന്ന എസ് എഫ് ഐ യുടെ മരണമണി സി പി എമ്മിന്റെ അക്രമ രാഷ്ട്രീയത്തിന്റെ അവസാനത്തിനാണ്.ചീഞ്ഞു നാറി വല്ലാത്ത അവസ്ഥ തന്നെ.
https://www.facebook.com/Malayalivartha

























