Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പി. ജയരാജന്‍ ധീരസഖാവ്... മറ്റു നേതാക്കള്‍ ആഡംബരത്തിന്റെ വഴിയേ പോയപ്പോള്‍ മാറിനടന്ന പി. ജയരാജന് എന്നും കൈത്താങ്ങ് ജനം; അവസാനം ജയരാജന് പാര്‍ട്ടിവക 26 ലക്ഷത്തിന്റെ പുതുപുത്തന്‍ ഇന്നോവ ക്രിസ്റ്റ

13 JULY 2019 02:01 PM IST
മലയാളി വാര്‍ത്ത

പി. ജയരാജന്‍ കണ്ണൂരിന്റെ രോമാഞ്ചമാണ്. ജീവിച്ചിരിക്കുന്ന മറ്റൊരു കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്കും കിട്ടാത്ത സ്‌നേഹമാണ് കണ്ണൂരുകാര്‍ പി. ജയരാജന് നല്‍കുന്നത്. ഇതില്‍ പാര്‍ട്ടിയിലെ പല നോതാക്കള്‍ക്കും അസൂയയുമുണ്ട്. എന്നാല്‍ അതൊന്നും കാര്യമാക്കാതെ മുന്നേറുന്നതിനിടയില്‍ ജയരാജന് പാര്‍ട്ടി വക സംഭാവന. 

കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനമൊഴിഞ്ഞു ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു പരാജയപ്പെട്ട് സംസ്ഥാന സമിതിയിലെ പലരിലൊരാളായി മാറിയ പി. ജയരാജന്റെ യാത്രകള്‍ക്കായി സി.പി.എമ്മിന്റെ വക ഇന്നോവ ക്രിസ്റ്റ വാഹനം വരുന്നു. ജീവിതലാളിത്യത്തിന്റെ പേരിലും അണികള്‍ നെഞ്ചിലേറ്റിയ അദ്ദേഹത്തിന്റെ വീട്ടുമുറ്റത്തേക്കാണ് 26 ലക്ഷത്തിലേറെ രൂപ വിലവരുന്ന പുതുപുത്തന്‍ ക്രിസ്റ്റ വരുന്നത്. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ നടക്കുകയാണ്.

കണ്ണൂര്‍ ജില്ലാ സെക്രട്ടറിയെന്ന നിലയില്‍ എട്ടു വര്‍ഷമായി പി. ജയരാജനു വാഹനം നല്‍കിയിരുന്നു. വടകരയില്‍ മത്സരിക്കാനായി ജില്ലാ സെക്രട്ടറി പദവിയൊഴിഞ്ഞതോടെ വാഹനമില്ലാതായി. തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയും ചെയ്തു. സംസ്ഥാന സമിതിയംഗമെന്നതിനപ്പുറം പാര്‍ട്ടിയില്‍ ഔദ്യോഗിക ചുമതലകള്‍ ഇല്ലാതായി. ജയരാജനെ ഒതുക്കുന്നുവെന്നും അദ്ദേഹത്തിന് അര്‍ഹിക്കുന്ന പരിഗണന നല്‍കണമെന്നും പാര്‍ട്ടിക്കുള്ളില്‍നിന്ന് ആവശ്യമുയര്‍ന്നതും കണക്കിലെടുത്താണ് വാഹനം വാങ്ങിനല്‍കാന്‍ സി.പി.എം. തീരുമാനിച്ചത്. 

കണ്ണൂരിലടക്കം പാര്‍ട്ടിയുടെ മറ്റു നേതാക്കള്‍ ആഡംബരത്തിന്റെ വഴിയേ പോയെങ്കിലും അണികള്‍ മാതൃകയായി ചൂണ്ടിക്കാട്ടുന്നതു പി. ജയരാജനെയായിരുന്നു. അതോടെ, പാര്‍ട്ടിക്കു മേലെ ഉയരാന്‍ ശ്രമിക്കുന്നെന്നും ബിംബമായി വളരാന്‍ ശ്രമിക്കുന്നെന്നും പരോക്ഷമായ വിമര്‍ശനങ്ങളുയര്‍ന്നു. അതിനു പിന്നാലെയാണു സുരക്ഷാഭീഷണി കൂടി കണക്കിലെടുത്തു പാര്‍ട്ടി അദ്ദേഹത്തിനു വേണ്ടി വാഹനം വാങ്ങുന്നത്. മരണത്തിന്റെ വക്കോളമെത്തിയ ആക്രമണം നേരിട്ടിട്ടുള്ള പി. ജയരാജന്റെ സുരക്ഷിതത്വത്തിനും ഇത് ആവശ്യമാണെന്നു ജില്ലാ നേതൃത്വം പറയുന്നു.

പി. ജയരാജന്റെ യോഗ സ്ഥലത്ത് പഴയ വി.എസിന് ലഭിക്കുന്ന ആര്‍പ്പുവിളികളാണ് ലഭിക്കുന്നത്. പ്രവര്‍ത്തകരെ ആവേശം കൊള്ളിക്കുന്ന പ്രസംഗമാണ് പി. ജയരാജന്റേത്. സാങ്കേതികമായി തോറ്റെങ്കിലും സഖാക്കളേ, നാം ഇപ്പോഴും ജയത്തിന്റെ പാതയിലാണെന്നാണ് പി ജയരാജന്‍ പറയുന്നത്. സിപിഎമ്മിനെ തകര്‍ക്കാനായുള്ള സംഘപരിവാര ശക്തികളുടെ പദ്ധതിയുടെ ഭാഗമായിരുന്നു ധനരാജിന്റെ കൊലപാതകമെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയെ ഉപയോഗപ്പെടുത്തി അധികാരക്കസേരയില്‍ എത്തിയവര്‍ ഒരു രാഷ്ട്രം,ഒരു തെരഞ്ഞെടുപ്പ് എന്ന് പ്രഖ്യാപിച്ച് കൊണ്ട് ജനാധിപത്യ മൂല്യങ്ങളുടെ അടിവേരറുക്കാനാണ് ശ്രമം നടത്തുന്നതെന്ന് ജയരാജന്‍ വിമര്‍ശിച്ചു.

ഖദറിട്ട കാവിയാണ് കോണ്‍ഗ്രസെന്ന് അവരുടെ ചരിത്രമറിയാവുന്ന എല്ലാവര്‍ക്കും അറിയാമെന്ന പറഞ്ഞ ജയരാജന്‍ ഒരു കമ്മ്യുണിസ്റ്റുകാരന്‍ മരണം മുന്നില്‍ വരുന്ന സന്ദര്‍ഭത്തിലും 'ആര്‍എസ്എസ് തുലയട്ടെ, വര്‍ഗ്ഗീയത തുലയട്ടെ' എന്നായിരിക്കും ചിന്തിക്കുകയെന്നും എന്നാല്‍ ഒരു കോണ്‍ഗ്രസുകാരന്‍ ഐസിയുവില്‍ കിടക്കുന്ന സന്ദര്‍ഭത്തിലും 'കാല് മാറാന്‍ ചാന്‍സുണ്ടോ, എത്ര കിട്ടും' എന്നായിരിക്കും ചിന്തിക്കുകയെന്നും കുറ്റപ്പെടുത്തി.

ഗോവയിലേയും കര്‍ണാടകത്തിലെയും കോണ്‍ഗ്ര് ജനപ്രതിനിധികള്‍ ബിജെപിയിലേക്ക് കൂറുമാറിയത് ചൂണ്ടിക്കാട്ടിയാണ് ജയരാജന്റെ വിമര്‍ശനങ്ങള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സാങ്കേതികമായി തോറ്റെങ്കിലും സഖാക്കളേ, നാം ഇപ്പോഴും ജയത്തിന്റെ പാതയിലാണ് എന്നു പറഞ്ഞാണ് ജയരാജന്റെ പോസ്റ്റ് അവസാനിക്കുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സത്യ നികേതനിൽ കെട്ടിടം തകർന്ന ദുരന്തം ദുഃഖകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (2 minutes ago)

പ്രസവത്തെതുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു...  (9 minutes ago)

ഉപഭോക്താക്കൾക്ക് ആശ്വാസം.... സവാള വിലക്കയറ്റത്തിൽ സർക്കാരിന്റെ ഇടപെടൽ, ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ കിലോയ്ക്ക് 35 രൂപ നിരക്കിൽ സവാള വില്പനയ്ക്ക് ഇന്ന് തുടക്കമാകും  (29 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 480 രൂപയുടെ കുറവ്  (41 minutes ago)

യുദ്ധം നിർണായക ഘട്ടത്തിലേക്ക്... പ്രാദേശിക സഖ്യകക്ഷികളെ കൂട്ടുപിടിച്ച് ഇസ്രയേലിനെതിരെ സംഘടിത ആക്രമണം നടത്താൻ ഇറാൻ, കൂട്ടിന് ഹിസ്ബുല്ലയും ഹൂതികളും: ‘ഒക്ടോബർ 7’ മാതൃകയിൽ പദ്ധതി  (56 minutes ago)

പ്രമുഖ ഛായാഗ്രാഹകൻ ടി എൻ കൃഷ്ണൻകുട്ടി അന്തരിച്ചു...  (1 hour ago)

ഹോർമുസ് കടലിടുക്കിന് സമീപം നിയന്ത്രിത മേഖല പ്രഖ്യാപിക്കുമെന്ന് ഇറാൻ...  (1 hour ago)

കാര്യവിജയവും സകല വിഘ്ന നിവാരണവും; ഈ ആഴ്ചയിലെ വാരഫലം.  (1 hour ago)

ബംഗളൂരു വിമാനത്താവള എക്സ്പ്രസ് വേയിൽ ഇരുചക്ര വാഹനങ്ങൾക്ക് നിരോധനം  (2 hours ago)

ലോട്ടറി ഏജന്റുമാരുടെ കമ്മിഷൻ വർധിപ്പിക്കാനും സമ്മാനങ്ങളുടെ എണ്ണം കൂട്ടാനും ലക്ഷ്യമിട്ട് കേരള ലോട്ടറി ഘടനയിൽ മാറ്റങ്ങൾ വരുത്തുന്നു...  (2 hours ago)

വാക്കു തർക്കത്തിനൊടുവിൽ പുല്ലുപാറയിൽ മദ്യപാനത്തിനിടെ വീട്ടിലെത്തിയ ബന്ധുവിനെ തലക്കടിച്ച് കൊലപ്പെടുത്തി...  (2 hours ago)

റബറിന് വില ഉയർന്നു... ടാപ്പിങ് തൊഴിലാളികളുടെ ക്ഷാമം ഉൽപാദനം വർധിപ്പിക്കുന്നതിന് തടസ്സം  (2 hours ago)

കന്റോൺമെന്റ് ഹൗസിനോട് പിണറായി ടാറ്റാ പറയുമോ? ബേബി രണ്ടുംകൽപ്പിച്ച് ... ഡൽഹിയിൽ നിർണായക നീക്കങ്ങൾ ...  (2 hours ago)

തെക്കൻ ഡൽഹിയിലെ സത്യ നികേതനിൽ വിദ്യാർത്ഥികളുടെ ഹോസ്റ്റലായ അഞ്ച് നില കെട്ടിടം തകർന്ന് അഞ്ച് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

മഹാനടന്‍ മമ്മൂട്ടിയുടെ പിറന്നാള്‍ ആഘോഷത്തിൽ കേരളക്കര.... ആശംസകളുമായി ചലച്ചിത്രലോകം  (2 hours ago)

Malayali Vartha Recommends