കളിക്കല്ലേ പെണ്ണുങ്ങളോട് പറ്റിച്ച് നിരപ്പാക്കും; ഫെയ്സ് ബുക്കിലൂടെ പെണ്ണുങ്ങളെ പഞ്ചാരയടിച്ച് വശത്താക്കി മേനി ചമയുന്ന പുരുഷൻമാർക്ക് തൃശൂരിലെ സംഭവം വലിയൊരു പാഠമാണ്

വിവാഹിതയാണെന്നതു മറച്ചുവെച്ച് ഫെയ്‌സ്‌ബുക്കിലൂടെ പരിചയപ്പെട്ടയാളെ വിവാഹം കഴിക്കുന്ന പുരുഷൻമാരെ കുറിച്ച് നാം ധാരാളം കേട്ടിട്ടുണ്ട്. എന്നാൽ സ്ത്രീകൾ അങ്ങനെ ചെയ്യുന്നത് അത്ര കേട്ടു കേഴ്‌വിയുള്ള സംഭവമല്ല.
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനത്താണ് സംഭവം നടന്നത്. കേസിൽ അകപ്പെട്ട യുവതിയെ പോലീസ് അറസ്റ്റു ചെയ്തു. തൃശൂർ പഴയന്നൂർ കുമ്പളക്കോട് മല്ലൻ പാറയ്ക്കൽ ഷീജ (27)യെയാണ് അറസ്റ്റ് ചെയ്തത്. കുട്ടികളും ഭർത്താവുമുണ്ടെന്ന് വെളിപ്പെടുത്താതെ കണ്ണൂർ പാനൂർ സ്വദേശിയായ യുവാവിനെ വിവാഹം കഴിക്കുകയായിരുന്നു. 23 വയസ്സാണെന്നും പേര് വിസ്മയ എന്നാണെന്നും പറഞ്ഞാണ് യുവാവിനെ വിവാഹം കഴിച്ചത്. വിദേശത്തുള്ള ഭർത്താവിനെയും രണ്ട് കുട്ടികളെയും ഉപേക്ഷിച്ച് ബുധനാഴ്ച കണ്ണൂരിലെത്തി. വ്യാഴാഴ്ച അമ്പലത്തിൽ വിവാഹിതയാവുകയായിരുന്നു. ഷീജയെ കാൺമാനില്ലെന്നു കാണിച്ച് ഷീജയുടെ ഭർത്താവിന്റെ അച്ഛൻ പഴയന്നൂർ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടെ പഴയന്നൂരിൽനിന്നുള്ള വിസ്മയ എന്ന പെൺകുട്ടി കണ്ണൂരിലെത്തി വിവാഹിതയായെന്ന വിവരം പോലീസിന് ലഭിച്ചു. പെൺകുട്ടിയുടെ ചിത്രം പരിശോധിച്ചപ്പോഴാണ് ഷീജയും വിസ്മയയും ഒന്നാണെന്ന് തിരിച്ചറിയുന്നത്. പഴയന്നൂർ പോലീസ് ഇവരെ സ്‌റ്റേഷനിലെത്തിച്ച് വിവരം തിരക്കിയതോടെ അബദ്ധം മനസ്സിലാക്കിയ കാമുകൻ യുവതിയെ ഉപേക്ഷിച്ച് തടിയൂരി. ഷീജയെ കോടതി റിമാൻഡ് ചെയ്തു.
ഫെയ്സ് ബുക്കിലൂടെ പെണ്ണുങ്ങളെ പഞ്ചാരയടിച്ച് വശത്താക്കി മേനി ചമയുന്ന പുരുഷൻമാർക്ക് തൃശൂരിലെ സംഭവം വലിയൊരു പാഠമാണ്. സംസ്ഥാനത്ത് സാമൂഹ്യ മാധ്യമങ്ങളെ ഉപയോഗിച്ച് നടക്കുന്ന ചൂഷണങ്ങളുടെ ഏറ്റവും പുതിയ ഉദാഹരണമാണ് തൃശൂരിലെ സംഭവം.
സാമൂഹ്യ മാധ്യമങ്ങളുടെ ഏറ്റവും വലിയ ഉപഭോക്താക്കൾ പുരുഷൻമാരാണെന്ന ധാരണയിലും മാറ്റം വന്നു. അടുത്ത കാലത്തായി സ്ത്രീകൾ പഴയതിനെക്കാൾ കൂടുതൽ സാമൂഹ്യമാധ്യമങ്ങൾ ഉപയോഗിക്കുന്നവരാണ്.
https://www.facebook.com/Malayalivartha


























