മുഖ്യ വിവരാവകാശ കമ്മീഷണര്‍ നായ ഓരിയിടുന്നതിന്റെ കാരണം തേടുന്നു!

മുഖ്യവിവരാവകാശ കമ്മീഷണര്‍ നായ ഓരിയിടുന്നതിന്റെ ഉത്തരം നേരിട്ടു തേടുകയാണ്. ഇതിനായി പത്തനംതിട്ട കലക്ട്രേറ്റില്‍ അപൂര്‍വമായ വിവരാവകാശ സിറ്റിങ് ഈ മാസം 16-ന് നടക്കും.
പന്തളം മുടിയൂര്‍ക്കോണം സ്വദേശി രാജപ്പനാശാരിയുടെ വീട്ടിലെ നായയുടെ ഓരിയിടല്‍ വിവാദമായതോടെയാണ് സിറ്റിങ്.
നായയുടെ ഓരിയിടലിനെതിരെ പരാതിയുമായെത്തിയത് അശോകന്‍. അയലത്തെ രാജപ്പനാശാരിയുടെ വീട്ടിലെ നായയുടെ ഓരിയിടല്‍ അസഹനീയമായപ്പോള്‍ 2014-ല്‍ കാരണം തേടി അശോകന്‍ ഒരുവിവരാവകാശം നല്‍കി.
ഉത്തരം കാത്തിരുന്ന അശോകന് മൃഗസംരക്ഷണവകുപ്പില്‍ നിന്ന് ലഭിച്ചത് ഓരിയിടലിനേക്കാള്‍ അസഹനീയമായ മറുപടി. അതോടെ അപ്പീലിന് പോയി. തുടര്‍ന്നാണ് അപൂര്‍വമായ വിവരാവകാശ സിറ്റിംഗിന് വേദിയൊരുങ്ങിയത്.
ലിങ്കു എന്നാണ് അശോകന്റെ ഉറക്കം കെടുത്തിയ ആ വില്ലന്റെ പേര്. ലിങ്കുവിന്റെ ഓരിയിടലിന് 2014 മുതല്‍ ഉത്തരം തേടി സര്‍ക്കാരില്‍ കത്തിടപാടുകള്‍ നടക്കുകയാണ്.
വര്‍ഷങ്ങളായി വളര്‍ത്തുന്ന നായയെ തള്ളിപ്പറയാന്‍ ഉടമയും ഒരുക്കമല്ല. 16-ന് വൈകിട്ട് മുഖ്യ വിവരാവകാശ കമ്മീഷണര്‍ വിന്‍സന്റ് എം പോള്‍ തന്നെയാണ് സിറ്റിംഗിന് നേരിട്ടെത്തുന്നത്. ഓരിയിടല്‍ കേസിലെ കക്ഷികളെയെല്ലാം വിളിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























