അരൂര്‍ കുമ്പളം പാലത്തില്‍നിന്ന് കായലിലേക്ക് ചാടിയ കോളജ് വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി, പാലത്തിന്റെ നടപ്പാതയിലൂടെ നടന്നു വന്ന ജിസ്‌ന ബാഗും ഐഡന്റിറ്റി കാര്‍ഡും ഊരി താഴെ വച്ചശേഷം വെള്ളത്തിലേക്ക് ചാടുകയായിരുന്നു

അരൂര്‍ കുമ്പളം പാലത്തില്‍ നിന്ന് കായലിലേക്ക് ചാടിയ കോളജ് വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. എരമല്ലൂര്‍ കാട്ടിത്തറ വീട്ടില്‍ ജോണ്‍സന്റെയും ഷൈനിയുടെയും മകള്‍ ജിസ്‌ന ജോണ്‍സണ്‍(20) ആണ് ഇന്നലെ രാവിലെ ഏഴരയോടെ കായലില്‍ ചാടിയത്. പാലത്തിന്റെ നടപ്പാതയിലൂടെ നടന്നു വന്ന ജിസ്‌ന ബാഗും ഐഡന്റിറ്റി കാര്‍ഡും ഊരി താഴെ വച്ചശേഷം വെള്ളത്തിലേക്ക് ചാടുകയായിരുന്നു.സംഭവത്തില്‍ നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അഗ്‌നിശമന സേനയുടെയും പോലീസിന്റെയും നേതൃത്വത്തില്‍ തിരച്ചില്‍ നടക്കുകയായിരുന്നു.
തെരച്ചിലിനൊടുവില്‍ വൈകിട്ട് മൂന്നുമണിയോടെ കുമ്പളം റെയില്‍വേ പാലത്തിനടിയില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. എറണാകുളം കലൂരിലെ കൊച്ചിന്‍ ടെക്‌നിക്കല്‍ കോളേജില്‍ മൂന്നാം വര്‍ഷ സിവില്‍ ഡ്രോട്ട്‌സ്മാന്‍ കോഴ്‌സ് വിദ്യാര്‍ത്ഥിനിയായിരുന്നു ജിസ്‌ന ജോണ്‍സണ്‍. അത്മഹത്യയ്ക്ക് പിന്നിലുള്ള കാരണം വ്യക്തമല്ല.
https://www.facebook.com/Malayalivartha


























