Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അർജ്ജുൻ കൊല്ലപ്പെട്ടത് തലയോട് തകർന്ന്; തലയോട്ടിയിൽ ഉണ്ടായിരുന്നത് കല്ലുപോലെ ഭാരമുള്ള വസ്തുകൊണ്ട് പലപ്രാവശ്യം ഇടിച്ച ഗുരുതര പരുക്കുകൾ:- ശരീരം പൂർണമായി അഴുകിയതിനാൽ മറ്റു പരുക്കുകൾ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് സൂചന- ‘നിങ്ങളുടെ മകനെ കണ്ടുപിടിക്കാൻ പൊലീസ് എന്താ കണിയാനാണോ’ എന്ന് പരാതിയുമായെത്തിയ പിതാവിനെ പരിഹസിച്ച് പോലീസ് ഉദ്യോഗസ്ഥൻ

13 JULY 2019 12:23 PM IST
മലയാളി വാര്‍ത്ത

എറണാകുളം നെട്ടൂരില്‍ യുവാവിനെ സുഹൃത്തുക്കൾ ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൊല്ലപ്പെട്ട അർജ്ജുന്റെ മരണം തലയോടു തകർന്നെന്നു പൊലീസ്. പോസ്റ്റ്മോർട്ടത്തിനു ശേഷമുള്ള പ്രാഥമിക നിഗമനമാണിത്. കല്ലുപോലെ ഭാരമുള്ള വസ്തുകൊണ്ടു പലപ്രാവശ്യം ഇടിച്ചതിനാലുള്ള ഗുരുതര പരുക്കുകൾ തലയോട്ടിയിലുണ്ട്. ശരീരം പൂർണമായി അഴുകിയതിനാൽ മറ്റു പരുക്കുകൾ കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണു സൂചന. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാകൂ. വൈകാതെ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായ തെളിവെടുപ്പു നടത്താനുള്ള തയാറെടുപ്പിലാണ് പൊലീസ്.

കേസിൽ 17 വയസ്സുകാരൻ ഉൾപ്പെടെ 5 പ്രതികളുണ്ട്. ഇവരിൽ 4 പേർ റിമാൻഡിലാണ്. പതിനേഴുകാരനെ കാക്കനാട് ബോസ്റ്റൽ സ്കൂളിൽ പ്രവേശിപ്പിച്ചു. മുൻവൈരാഗ്യം മൂലം അർജുനെ വീട്ടിൽനിന്നു വിളിച്ചിറക്കിക്കൊണ്ടു പോയി തിരുനെട്ടൂർ റെയിൽവേ സ്റ്റേഷനു സമീപം വിജനമായ സ്ഥലത്തെത്തിച്ചു മർദിച്ചു കൊലപ്പെടുത്തിയ ശേഷം ചതുപ്പിൽ ചവിട്ടിത്താഴ്ത്തിയെന്നാണു കേസ്. ഈ മാസം രണ്ടിനാണ് അർജുനെ കൊലപ്പെടുത്തിയത്.

കസ്റ്റഡിയില്‍ ഉള്ളവരില്‍ ഒരാളുടെ സഹോദരനുമൊത്ത് അടുത്തിടെ അര്‍ജുന്‍ ബൈക്കില്‍ സഞ്ചരിക്കേ കളമശേരിയില്‍ ഉണ്ടായ അപകടത്തില്‍ ആ യുവാവ് മരിച്ചിരുന്നു. ഇത് അപകടമല്ലെന്നും അര്‍ജുന്‍ ചെയ്ത് തെറ്റാണെന്നും ആരോപിച്ച്‌ മരിച്ചയാളുടെ സഹോദരന്‍ അര്‍ജുനേയും കൊല്ലുമെന്ന് വെല്ലുവിളിച്ചിരുന്നു. ജുലൈ 2ന് രാത്രി പത്തോടെ കുമ്ബളത്തെ മറ്റൊരു സുഹൃത്തിനെ കൊണ്ട് അര്‍ജുനെ ഇയാള്‍ വീട്ടില്‍ നിന്ന് വിളിച്ചു വരുത്തിയത്. 2 പേര്‍ മർദ്ദിക്കുമ്പോൾ മറ്റു 2 പേര്‍ നോക്കി നിന്നു. മരിച്ചു എന്ന് ഉറപ്പായപ്പോള്‍ 4 പേരും ചേര്‍ന്ന് ചതുപ്പിലേക്കു വലിച്ചിഴച്ചു കൊണ്ടുപോയി ചവിട്ടിത്താഴ്ത്തി. മൃതദേഹം ഉയരാതിരിക്കാന്‍ മുകളില്‍ കോണ്‍ക്രീറ്റ് കട്ടകള്‍ ഇവര്‍ സ്ഥാപിച്ചുവെന്നും പോലീസ് പറഞ്ഞു.

മകനെ കാണാനില്ല എന്ന പരാതിയുമായി സ്റ്റേഷനിലെത്തിയ അർജുന്റെ അച്ഛൻ വിദ്യനോടു പൊലീസ് അപമര്യാദയായി പെരുമാറി എന്ന പരാതിയിൽ ഇന്നലെ അന്വേഷണം നടത്തി. ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ നേരിട്ടു വീട്ടിലെത്തി വിദ്യനോട് ഇക്കാര്യം ചോദിച്ചറിഞ്ഞു. പരാതിയുമായി എത്തിയപ്പോൾ പനങ്ങാട് സ്റ്റേഷനിലെ ഉദ്യോഗസ്ഥരിലൊരാൾ ‘നിങ്ങളുടെ മകനെ കണ്ടുപിടിക്കാൻ പൊലീസ് എന്താ കണിയാനാണോ’ എന്നു ചോദിച്ചെന്നായിരുന്നു വിദ്യന്റെ പരാതി. എന്നാൽ, പൊലീസ് സ്റ്റേഷനിലെ ലാൻഡ് ഫോണിലേക്കു വിളിച്ചപ്പോഴാണ് ഇത്തരം പ്രതികരണമുണ്ടായതെന്നും ആരാണിതു പറഞ്ഞതെന്ന് അറിയില്ലെന്നുമാണ് ഇന്നലെ വിദ്യൻ പറഞ്ഞത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സത്യ നികേതനിൽ കെട്ടിടം തകർന്ന ദുരന്തം ദുഃഖകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (3 minutes ago)

പ്രസവത്തെതുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു...  (10 minutes ago)

ഉപഭോക്താക്കൾക്ക് ആശ്വാസം.... സവാള വിലക്കയറ്റത്തിൽ സർക്കാരിന്റെ ഇടപെടൽ, ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ കിലോയ്ക്ക് 35 രൂപ നിരക്കിൽ സവാള വില്പനയ്ക്ക് ഇന്ന് തുടക്കമാകും  (30 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 480 രൂപയുടെ കുറവ്  (42 minutes ago)

യുദ്ധം നിർണായക ഘട്ടത്തിലേക്ക്... പ്രാദേശിക സഖ്യകക്ഷികളെ കൂട്ടുപിടിച്ച് ഇസ്രയേലിനെതിരെ സംഘടിത ആക്രമണം നടത്താൻ ഇറാൻ, കൂട്ടിന് ഹിസ്ബുല്ലയും ഹൂതികളും: ‘ഒക്ടോബർ 7’ മാതൃകയിൽ പദ്ധതി  (57 minutes ago)

പ്രമുഖ ഛായാഗ്രാഹകൻ ടി എൻ കൃഷ്ണൻകുട്ടി അന്തരിച്ചു...  (1 hour ago)

ഹോർമുസ് കടലിടുക്കിന് സമീപം നിയന്ത്രിത മേഖല പ്രഖ്യാപിക്കുമെന്ന് ഇറാൻ...  (1 hour ago)

കാര്യവിജയവും സകല വിഘ്ന നിവാരണവും; ഈ ആഴ്ചയിലെ വാരഫലം.  (1 hour ago)

ബംഗളൂരു വിമാനത്താവള എക്സ്പ്രസ് വേയിൽ ഇരുചക്ര വാഹനങ്ങൾക്ക് നിരോധനം  (2 hours ago)

ലോട്ടറി ഏജന്റുമാരുടെ കമ്മിഷൻ വർധിപ്പിക്കാനും സമ്മാനങ്ങളുടെ എണ്ണം കൂട്ടാനും ലക്ഷ്യമിട്ട് കേരള ലോട്ടറി ഘടനയിൽ മാറ്റങ്ങൾ വരുത്തുന്നു...  (2 hours ago)

വാക്കു തർക്കത്തിനൊടുവിൽ പുല്ലുപാറയിൽ മദ്യപാനത്തിനിടെ വീട്ടിലെത്തിയ ബന്ധുവിനെ തലക്കടിച്ച് കൊലപ്പെടുത്തി...  (2 hours ago)

റബറിന് വില ഉയർന്നു... ടാപ്പിങ് തൊഴിലാളികളുടെ ക്ഷാമം ഉൽപാദനം വർധിപ്പിക്കുന്നതിന് തടസ്സം  (2 hours ago)

കന്റോൺമെന്റ് ഹൗസിനോട് പിണറായി ടാറ്റാ പറയുമോ? ബേബി രണ്ടുംകൽപ്പിച്ച് ... ഡൽഹിയിൽ നിർണായക നീക്കങ്ങൾ ...  (2 hours ago)

തെക്കൻ ഡൽഹിയിലെ സത്യ നികേതനിൽ വിദ്യാർത്ഥികളുടെ ഹോസ്റ്റലായ അഞ്ച് നില കെട്ടിടം തകർന്ന് അഞ്ച് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

മഹാനടന്‍ മമ്മൂട്ടിയുടെ പിറന്നാള്‍ ആഘോഷത്തിൽ കേരളക്കര.... ആശംസകളുമായി ചലച്ചിത്രലോകം  (2 hours ago)

Malayali Vartha Recommends