നവ ജാത ശിശുവിൻറെ മൃതദേഹം പട്ടികൾ കടിച്ചു കീറി; കാലുകൾ അടർന്ന നിലയിൽ

നവ ജാത ശിശുവിൻറെ മൃതദേഹം പട്ടികൾ കടിച്ചു കീറി; കാലുകൾ അടർന്ന നിലയിൽസ്വകാര്യ പുരയിടത്തില്‍ പട്ടികൾ കടിച്ചു വലിക്കുകയായിരുന്നു കുഞ്ഞിൻറെ ശരീരത്തിൽ നിന്നും കാലുകൾ അടർന്നു മാറിയിട്ടുണ്ടായിരുന്നു. വിളപ്പില്‍ശാലയില്‍ ഊറ്റുകുഴിക്ക് സമീപം കാടുപിടിച്ച് കിടന്നിരുന്ന സ്വകാര്യ പുരയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
ദിവസങ്ങൾ മാത്രം പ്രായമുള്ള ആൺകുട്ടിയുടെ ശരീരത്തെ പട്ടികൾ വലിച്ചു കടിക്കുന്നത് സ്കൂൾ വിദ്യാർത്ഥിനികളാണ് കണ്ടെത്തിയത്. തെരുവ് നായ്ക്കള്‍ എന്തോ കടിച്ച് വലിക്കുന്നത് കണ്ട് കുട്ടികൾ സംഭവം പ്രദേശവാസികളെ അറിയിച്ചു. തുടര്‍ന്ന് വന്നെത്തിയവരാണ് മൃതദേഹം കണ്ടെത്തിയത്. മരണം പട്ടികള്‍ കടിച്ച് കീറിയത് കാരണമെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha

























