Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഹേ! എസ്.എഫ്.ഐ എന്നു സ്വയം ഞെളിയുന്ന ഞാഞ്ഞൂലുകളെ... നിങ്ങള്‍ക്ക് നാണമില്ലേ: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥി ആക്രമിക്കപ്പെട്ട സംഭവത്തില്‍ എസ്.എഫ്.ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ വൈസ് ചെയര്‍മാന്‍ റ്റി.എസ് മിനി രൂക്ഷവിമര്‍ശനവുമായി മുന്‍ വൈസ് ചെയര്‍മാന്‍

13 JULY 2019 02:13 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥി ആക്രമിക്കപ്പെട്ട സംഭവത്തില്‍ എസ്.എഫ്.ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ വൈസ് ചെയര്‍മാന്‍ റ്റി.എസ് മിനി രംഗത്ത്. യൂണിവേഴ്സിറ്റി കോളേജ് എന്താ പാര്‍ട്ടി ഗ്രാമമാണോയെന്ന് മിനി ഫേസ്ബുക്കിലൂടെ ചോദിക്കുന്നു. പരിപാവനമായ ഈ കലാലയത്തെ ഇങ്ങനെ നശിപ്പിക്കാന്‍ നിങ്ങള്‍ക്ക് നാണമില്ലേയേന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ മാത്രമായി ഒതുങ്ങി കൂടിയിട്ടും പഠിച്ചില്ലേയെന്നും മിനി ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ;

യൂണിവേഴ്സിറ്റി കോളേജ് എന്താ പാര്‍ട്ടി ഗ്രാമമോ? യുണിവേഴ്സിറ്റി കോളേജിന്റെ അവസ്ഥ യോര്‍ത്ത് ലജ്ജിക്കുന്നു..... ഹേ! എസ്.എഫ്.ഐ എന്നു സ്വയം ഞെളിയുന്ന ഞാഞ്ഞൂലുകളെ...... നിങ്ങള്‍ക്ക് നാണമില്ലേ പരിപാവനമായ ഈ കലാലയത്തെ ഇങ്ങനെ നശിപ്പിക്കാന്‍ ....AISF കാരായ കൂട്ടികളെ അടികൊടുത്ത് SFI യില്‍ ചേര്‍ക്കാന്‍ പാകത്തിന് അധഃപതിച്ചു പോയോ? ഞാന്‍ വിശ്വസിക്കുന്ന കമ്മ്യൂണിസം...

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ മാത്രമായി ഒതുങ്ങി കൂടിയിട്ടും പഠിച്ചില്ലേ പിള്ളാരെ നിങ്ങള്‍? ഇപ്പോള്‍ ആര്‍ക്കുവേണം ഈ പാര്‍ട്ടിയെ. ആര്‍ക്കും വേണ്ടാത്തതുകൊണ്ടല്ലേ, പാര്‍ട്ടി ഗുണ്ടകള്‍ പഠിക്കാന്‍ വരുന്ന കുട്ടികളെ കുത്തിയും വെട്ടിയും കശാപ്പുചെയ്യുന്നത്. ദയവുചെയ്ത് ചരിത്രമുറങ്ങുന്ന ഈ കലാലയത്തെ കശാപ്പുശാല ആക്കാതിരിക്കൂ........ കുട്ടികള്‍ അവര്‍ക്കിഷ്ടമുള്ള പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കട്ടെ..... അതിനനുവദിക്കൂ..... വീട്ടിനും നാട്ടിനും വേണ്ടാത്ത ഗുണ്ടകളെ കോളേജില്‍ നിന്നും തുരത്താന്‍ വേണ്ട നടപടിയെടുക്കൂ.. സര്‍ക്കാരെ...... അങ്ങനെയെങ്കിലും ശൈലിയൊന്നു മാറ്റൂ.... മാറ്റങ്ങള്‍സംഭവിക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് റ്റി.എസ്.മിനി യൂണിവേഴ്സിറ്റി കോളേജിലെ പഴയ ഒരു എസ്.എഫ്.ഐ കാരിയായ വൈസ്ചെയര്‍മാന്‍ എന്നും മിനി ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം തിരുവനന്തപുരം യൂണിവേഴ്സി‌റ്റി കോളേജില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അഖിലിന് കുത്തേറ്റ സംഭവത്തിൽ പ്രതികരണവുമായി രാഷ്ട്രീയ നിരീക്ഷകൻ അഡ്വക്കേറ്റ്എ ജയശങ്കറും രംഗത്തെത്തി. കോടിയേരി സഖാവിൻ്റെ വരമ്പത്തു കൂലി സിദ്ധാന്തമാണ് യൂണിവേഴ്‌സിറ്റി കോളേജിലെ യൂണിറ്റ് ഭാരവാഹികളും പിൻതുടരുന്നതെന്ന് ജയശങ്കർ പ്രതികരിച്ചു. സ്വാതന്ത്ര്യം! ജനാധിപത്യം!!സോഷ്യലിസം!!! എന്ന തലകെട്ടോടുകൂടി തുടങ്ങുന്ന ഫേസ്ബുക്‌പോസ്റ്റിലൂടെയാണ് ജയശങ്കറിന്റെ പ്രതികരണം.

സാമ്രാജ്യത്വത്തിനും ഫാസിസത്തിനും വിദ്യാഭ്യാസ രംഗത്തെ സകല അനഭിലഷണീയ പ്രവൃത്തികൾക്കും എതിരെ പൊരുതുന്ന വിപ്ലവ വിദ്യാർത്ഥി പ്രസ്ഥാനമാണ് എസ്എഫ്ഐ. സെയ്താലി മുതൽ അഭിമന്യു വരെ അനവധി രക്തസാക്ഷികളുടെ ധീര പാരമ്പര്യമുളള സംഘടന.വിപ്ലവ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ തറവാടാണ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്. ഭരണകൂട ഭീകരതയോട് സന്ധിയില്ലാ സമരം പ്രഖ്യാപിച്ചിട്ടുളള ഒരു വിപ്ലവകാരിയാണ് യൂണിറ്റ് സെക്രട്ടറി സഖാവ് നസീം. വർഗശത്രുക്കളുടെ പേടിസ്വപ്നം. പ്രിൻസിപ്പാളും അധ്യാപക- അനധ്യാപക- വിദ്യാർത്ഥി സുഹൃത്തുക്കളും നസീം സഖാവിനു കപ്പം കൊടുത്താണ് കഴിഞ്ഞു കൂടുന്നത്. കോടിയേരി സഖാവിൻ്റെ വരമ്പത്തു കൂലി സിദ്ധാന്തമാണ് യൂണിവേഴ്‌സിറ്റി കോളേജിലെ യൂണിറ്റ് ഭാരവാഹികളും പിൻതുടരുന്നത്. ആര് എവിടെ ഇരിക്കണം ഏത് പാട്ട് പാടണം എന്നൊക്കെ സെക്രട്ടറി തീരുമാനിക്കും. അത് ലംഘിക്കുന്നവർക്ക് തക്ക പാരിതോഷികം നൽകി ആദരിക്കും. അഖിലിൻ്റെ കാര്യത്തിലും അത്രയേ ഉണ്ടായിട്ടുളളൂ. അതു വച്ച് എസ്എഫ്ഐയെ പുളുത്താമെന്ന് സംഘി- കൊങ്ങി- മൂരി- സുഡാപി സംഘടനകളും മാമാ മാധ്യമങ്ങളും കരുതേണ്ട. തീയിൽ കുരുത്ത പ്രസ്ഥാനം വെയിലത്ത് വാടില്ല. ഞങ്ങടെ പിള്ളേരെ ഞങ്ങളു കുത്ത്യാൽ, നിങ്ങക്കെന്താ കോങ്ക്രസ്സേ?? എന്നും ജയശങ്കർ ഫേസ്ബുക്കിൽ കുറിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സത്യ നികേതനിൽ കെട്ടിടം തകർന്ന ദുരന്തം ദുഃഖകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (2 minutes ago)

പ്രസവത്തെതുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു...  (9 minutes ago)

ഉപഭോക്താക്കൾക്ക് ആശ്വാസം.... സവാള വിലക്കയറ്റത്തിൽ സർക്കാരിന്റെ ഇടപെടൽ, ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ കിലോയ്ക്ക് 35 രൂപ നിരക്കിൽ സവാള വില്പനയ്ക്ക് ഇന്ന് തുടക്കമാകും  (29 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 480 രൂപയുടെ കുറവ്  (41 minutes ago)

യുദ്ധം നിർണായക ഘട്ടത്തിലേക്ക്... പ്രാദേശിക സഖ്യകക്ഷികളെ കൂട്ടുപിടിച്ച് ഇസ്രയേലിനെതിരെ സംഘടിത ആക്രമണം നടത്താൻ ഇറാൻ, കൂട്ടിന് ഹിസ്ബുല്ലയും ഹൂതികളും: ‘ഒക്ടോബർ 7’ മാതൃകയിൽ പദ്ധതി  (56 minutes ago)

പ്രമുഖ ഛായാഗ്രാഹകൻ ടി എൻ കൃഷ്ണൻകുട്ടി അന്തരിച്ചു...  (1 hour ago)

ഹോർമുസ് കടലിടുക്കിന് സമീപം നിയന്ത്രിത മേഖല പ്രഖ്യാപിക്കുമെന്ന് ഇറാൻ...  (1 hour ago)

കാര്യവിജയവും സകല വിഘ്ന നിവാരണവും; ഈ ആഴ്ചയിലെ വാരഫലം.  (1 hour ago)

ബംഗളൂരു വിമാനത്താവള എക്സ്പ്രസ് വേയിൽ ഇരുചക്ര വാഹനങ്ങൾക്ക് നിരോധനം  (2 hours ago)

ലോട്ടറി ഏജന്റുമാരുടെ കമ്മിഷൻ വർധിപ്പിക്കാനും സമ്മാനങ്ങളുടെ എണ്ണം കൂട്ടാനും ലക്ഷ്യമിട്ട് കേരള ലോട്ടറി ഘടനയിൽ മാറ്റങ്ങൾ വരുത്തുന്നു...  (2 hours ago)

വാക്കു തർക്കത്തിനൊടുവിൽ പുല്ലുപാറയിൽ മദ്യപാനത്തിനിടെ വീട്ടിലെത്തിയ ബന്ധുവിനെ തലക്കടിച്ച് കൊലപ്പെടുത്തി...  (2 hours ago)

റബറിന് വില ഉയർന്നു... ടാപ്പിങ് തൊഴിലാളികളുടെ ക്ഷാമം ഉൽപാദനം വർധിപ്പിക്കുന്നതിന് തടസ്സം  (2 hours ago)

കന്റോൺമെന്റ് ഹൗസിനോട് പിണറായി ടാറ്റാ പറയുമോ? ബേബി രണ്ടുംകൽപ്പിച്ച് ... ഡൽഹിയിൽ നിർണായക നീക്കങ്ങൾ ...  (2 hours ago)

തെക്കൻ ഡൽഹിയിലെ സത്യ നികേതനിൽ വിദ്യാർത്ഥികളുടെ ഹോസ്റ്റലായ അഞ്ച് നില കെട്ടിടം തകർന്ന് അഞ്ച് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

മഹാനടന്‍ മമ്മൂട്ടിയുടെ പിറന്നാള്‍ ആഘോഷത്തിൽ കേരളക്കര.... ആശംസകളുമായി ചലച്ചിത്രലോകം  (2 hours ago)

Malayali Vartha Recommends