Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

എസ്എഫ്ഐക്ക് മുട്ടൻ പണിയുമായി കാനം; യൂണിവേഴ്സിറ്റി കോളജിലെ സംഘർഷത്തിൽ പുതുമയില്ലെന്നു കാനം; തിരുവന്തപുരം യൂണിവേഴ്സി‌റ്റി കോളേജില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അഖിലിനെ ആക്രമിച്ചത് കൊല്ലാനുള്ള ഉദ്ദേശത്തോടെയാണെന്ന് പൊലീസ് എഫ്.ഐ.ആർ

13 JULY 2019 01:30 PM IST
മലയാളി വാര്‍ത്ത

തിരുവന്തപുരം യൂണിവേഴ്സി‌റ്റി കോളേജില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അഖിലിനെ ആക്രമിച്ചത് കൊല്ലാനുള്ള ഉദ്ദേശത്തോടെയാണെന്ന് പൊലീസ് എഫ്.ഐ.ആറിൽ പറയുന്നു. യൂണിറ്റ് കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ അഖില്‍ അനുസരിക്കാത്തതിലെ വിദ്വേഷമാണ് ആക്രമണത്തിന് പ്രേരിപ്പിച്ചതെന്ന് എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നു. കുത്തിക്കൊല്ലുമെടാ എന്ന് ആക്രോശിച്ചുകൊണ്ടാണ് പ്രതികള്‍ അഖിലിനെ ഓടിച്ചിട്ട് കുത്തിയത്. ശിവരഞ്ജിത്താണ് അഖിലിന്റെ നെഞ്ചിലേക്ക് കുത്തിയതെന്നും എഫ്.ഐ.ആറില്‍ പറയുന്നു. കൃത്യമായ സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്.ഐ.ആര്‍. തയ്യാറാക്കിയത്. കുത്തേറ്റ് ചികിത്സയില്‍ കഴിയുന്ന അഖിലിന്റെ മൊഴി ശനിയാഴ്ച രേഖപ്പെടുത്തുമെന്നും പൊലീസ് വ്യക്തമാക്കി.

അതേസമയം സംഭവത്തിലെ ജനരോഷവും പാര്‍ട്ടിയ്ക്കും എസ്.എഫ്.ഐയ്ക്കുമുള്ള പേരുദോഷവും ഒഴിവാക്കാന്‍ പ്രതികളെ എത്രയും പെട്ടെന്ന് കീഴടക്കി സംഭവത്തില്‍ നിന്ന് തലയൂരാനുള്ള ശ്രമങ്ങള്‍ അണിയറയില്‍ പുരോഗമിക്കുന്നുണ്ട്. കുത്തേറ്റ അഖില്‍ അപ്പോഴും മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെങ്കിലും ശസ്ത്രക്രിയക്കുശേഷം അഖില്‍ ഇപ്പോഴും ഐ.സി.യുവില്‍ നിരീക്ഷണത്തിലാണ്. അതിനിടെ പാര്‍ട്ടി നേതൃത്വത്തിലെ ചിലര്‍ അഖിലിന്റെ പിതാവും സിപി.എം അംഗവുമായ ചന്ദ്രനെ ബന്ധപ്പെട്ട് കേസൊതുക്കാന്‍ ശ്രമിക്കുന്നതായും അഭ്യൂഹങ്ങളുണ്ട്. എന്നാല്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ചന്ദ്രന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. മുമ്ബ് അഖിലിനെതിരെ വധശ്രമമുണ്ടായപ്പോള്‍ പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയിരുന്നെങ്കിലും പാര്‍ട്ടിയില്‍ നിന്ന് യാതൊരു നടപടിയുമുണ്ടായില്ല. വീണ്ടും അഖിലിനെതിരെ വധശ്രമമുണ്ടായതിന്റെ ആശങ്കയിലാണ് കുടുംബം. ഉറച്ച പാര്‍ട്ടി അനുഭാവിയാണ് താനും കുടുംബവുമെന്ന് ചന്ദ്രന്‍ വ്യക്തമാക്കുമ്ബോഴും ദേശീയ പവ്വര്‍ലിഫ്റ്റിംഗ് ചാമ്ബ്യന്‍കൂടിയായ അഖിലിന്റെ പരിക്ക് കുടുംബത്തെ ആശങ്കയിലാക്കിയിരിക്കുകയാണ്.

എന്നാല്‍ അഖിലിന്റെ അച്ഛന്റെ ആരോപണം സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ നിഷേധിച്ചു. കേസിന്റെ കാര്യവുമായി ബന്ധപ്പെട്ട് കുടുംബവുമായി സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തില്‍ യാതൊരു വിട്ടുവീഴ്‌ചയ്‌ക്കും തയ്യാറല്ലെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി റിയാസ് വഹാബ് അറിയിച്ചു. കേസില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്നുകൊണ്ട് തന്നെ എസ്.എഫ്.ഐ മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം യൂണിവേഴ്സിറ്റി കോളജിലെ സംഘർഷത്തിൽ പുതുമയില്ലെന്നു കാനം നേരെത്തെ പ്രതികരിച്ചിരുന്നു രാജേന്ദ്രൻ. കാലങ്ങളായി ഉണ്ടാകാറുള്ളതാണ്. നിയമത്തിന്റെ നൂലാമാലകളിൽ ശിക്ഷാ നടപടി വൈകുകയാണ്. കലാലയങ്ങളിൽ സമാധാനം നിലനിർത്താൻ എല്ലാ വിദ്യാർഥി സംഘടനകളും ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (36 minutes ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (46 minutes ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (58 minutes ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (1 hour ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (1 hour ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (2 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (2 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (3 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (3 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (5 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (6 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (6 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (6 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (6 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (6 hours ago)

Malayali Vartha Recommends