Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വേലി തന്നെ വിളവ് തിന്നുന്നു; പോലീസ് ജീപ്പിൽ മൂത്രമൊഴിച്ചു, കള്ളു കുടിച്ചു, വാളു വച്ച് എസ് പി ; എസ്പി ഇല്ലാതെ രണ്ടു ജില്ലകൾ അനാഥം

13 JULY 2019 01:58 PM IST
മലയാളി വാര്‍ത്ത

ദിനം പ്രതി കേസുകളുടെ എണ്ണം വർധിക്കുകയാണ്. എന്നാൽ കേസന്വേഷണങ്ങൾക്ക് നേതൃത്വം നൽകാനുള്ള എസ് പിയാകട്ടെ കള്ളു കുടിച്ചു വാളു വച്ച് നടക്കുകയാണ്.പുതുതായി ചാർ‍ജെടുത്ത ക്രൈംബ്രാഞ്ച് എസ്പിയാണ് മദ്യ ലഹരിയിൽ ആറാടിയത്.  കഴിഞ്ഞ മാസം 10ന് കോഴിക്കോട്–വയനാട് ജില്ലകളിലേക്കായി ചാർ‍ജെടുത്ത ക്രൈംബ്രാഞ്ച് എസ്പിയാണ് കീഴുദ്യോഗസ്ഥർക്കു തല വേദനയായത്. സംഭവത്തെ തുടർന്ന് ഇദ്ദേഹത്തെ തിരുവനന്തപുരത്തേക്ക് നല്ല നടപ്പിനായി പറഞ്ഞുവിട്ടു.

പുതുതായി എസ്പി വരുന്നതറിഞ്ഞ് സ്വാഗതപരിപാടികൾ ഒരുക്കി കാത്തു നിന്ന പൊലീസുകാർക്കും കിട്ടി പണി. കാത്തു നിന്നിട്ടും എസ് പിയെ കാണാത്തതിനാൽ അന്വേഷിച്ചു ഇറങ്ങിയ പോലീസുകാർ ഞെട്ടി. റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ കക്ഷി നേരെ മദ്യശാല തേടിയാണ് പോയത്. രണ്ടു ദിവസം ഹോട്ടലിൽ മുറിയെടുത്ത് വേണ്ടുവോളം മദ്യപിച്ച ശേഷമാണ് കക്ഷി ചാർജ്ജെടുക്കാൻ എത്തി.

കള്ളു കുടിച്ചു കിറുങ്ങിയ എസ് പിയെ കണ്ടവർ ആദ്യം അദ്ദേഹത്തിന് എന്തോ അസുഖം എന്നാണ് കരുതിയത്. എന്നാൽ ജീപ്പിൽ കുപ്പി കണ്ടതോടെ കാര്യം മനസിലായി. ഹോട്ടലിൽ നിന്നും പോലീസ് ക്ലബ്ബിലേക്ക് താമസം മാറ്റിയ എസ് പി മദ്യപാന ശേഷമുള്ള പരാക്രമങ്ങൾ തുടർന്നു. പൊലീസിലെ ഉയർന്ന ഉദ്യോഗസ്ഥന്റെ സഹോദരൻ മരിച്ചെന്നും തനിക്ക് അവിടേക്ക് പോകണമെന്നും പറഞ്ഞു ജീപ്പിൽ കയറിയ എസ്പി അതിൽ തന്നെ ഛർദിച്ചു. മദ്യത്തിൻറെ ലഹരി തലയ്ക്കു പിടിച്ചിട്ടാണ് വാളു വച്ചതു. കൃത്യസ്ഥലത്ത് എത്താൻ പറ്റാതെ തിരിച്ചു കോഴിക്കോടേക്ക് വരുന്ന വഴി അദ്ദേഹം വാഹനത്തിൽ മൂത്രമൊഴിക്കുക കൂടി ചെയ്തു. രണ്ടും ഡ്രൈവറാണ് വൃത്തിയാക്കിയത്. ക്ലബിലെ മുറിയിൽ തിരിച്ചെത്തിയ എസ്പി ജോലിക്കു പോകാതെ മുറിയടച്ചിരുന്നു വീണ്ടും മദ്യപിച്ചു. ക്ലബിന്റെ മുറിയുടെ ചുമതലയുള്ളയാൾ പരാതി നൽകിയതിനെ തുടർന്ന് കമ്മിഷണർ ഓഫിസിൽ നിന്നെത്തിയ ഉദ്യോഗസ്ഥർ എസ്പിയെ മദ്യലഹരിയിൽ കണ്ടു. സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ചും അന്വേഷണം നടത്തി കുറ്റക്കാരാണെന്നു കണ്ടെത്തിയ എസ് പിയെ ക്രൈംബ്രാഞ്ച് ഹെഡ്‌ക്വാർട്ടേഴ്സിലേക്ക് നല്ല നടപ്പിനായി അയച്ചിരുന്നു. നിയമ പാലകർ തന്നെ നിയമം തെറ്റിക്കുന്നതിൻറെ നേർ കാഴ്ചയായി മാറിയിരിക്കുകയാണ് ഈ സംഭവം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സത്യ നികേതനിൽ കെട്ടിടം തകർന്ന ദുരന്തം ദുഃഖകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (3 minutes ago)

പ്രസവത്തെതുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു...  (10 minutes ago)

ഉപഭോക്താക്കൾക്ക് ആശ്വാസം.... സവാള വിലക്കയറ്റത്തിൽ സർക്കാരിന്റെ ഇടപെടൽ, ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ കിലോയ്ക്ക് 35 രൂപ നിരക്കിൽ സവാള വില്പനയ്ക്ക് ഇന്ന് തുടക്കമാകും  (30 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 480 രൂപയുടെ കുറവ്  (42 minutes ago)

യുദ്ധം നിർണായക ഘട്ടത്തിലേക്ക്... പ്രാദേശിക സഖ്യകക്ഷികളെ കൂട്ടുപിടിച്ച് ഇസ്രയേലിനെതിരെ സംഘടിത ആക്രമണം നടത്താൻ ഇറാൻ, കൂട്ടിന് ഹിസ്ബുല്ലയും ഹൂതികളും: ‘ഒക്ടോബർ 7’ മാതൃകയിൽ പദ്ധതി  (57 minutes ago)

പ്രമുഖ ഛായാഗ്രാഹകൻ ടി എൻ കൃഷ്ണൻകുട്ടി അന്തരിച്ചു...  (1 hour ago)

ഹോർമുസ് കടലിടുക്കിന് സമീപം നിയന്ത്രിത മേഖല പ്രഖ്യാപിക്കുമെന്ന് ഇറാൻ...  (1 hour ago)

കാര്യവിജയവും സകല വിഘ്ന നിവാരണവും; ഈ ആഴ്ചയിലെ വാരഫലം.  (1 hour ago)

ബംഗളൂരു വിമാനത്താവള എക്സ്പ്രസ് വേയിൽ ഇരുചക്ര വാഹനങ്ങൾക്ക് നിരോധനം  (2 hours ago)

ലോട്ടറി ഏജന്റുമാരുടെ കമ്മിഷൻ വർധിപ്പിക്കാനും സമ്മാനങ്ങളുടെ എണ്ണം കൂട്ടാനും ലക്ഷ്യമിട്ട് കേരള ലോട്ടറി ഘടനയിൽ മാറ്റങ്ങൾ വരുത്തുന്നു...  (2 hours ago)

വാക്കു തർക്കത്തിനൊടുവിൽ പുല്ലുപാറയിൽ മദ്യപാനത്തിനിടെ വീട്ടിലെത്തിയ ബന്ധുവിനെ തലക്കടിച്ച് കൊലപ്പെടുത്തി...  (2 hours ago)

റബറിന് വില ഉയർന്നു... ടാപ്പിങ് തൊഴിലാളികളുടെ ക്ഷാമം ഉൽപാദനം വർധിപ്പിക്കുന്നതിന് തടസ്സം  (2 hours ago)

കന്റോൺമെന്റ് ഹൗസിനോട് പിണറായി ടാറ്റാ പറയുമോ? ബേബി രണ്ടുംകൽപ്പിച്ച് ... ഡൽഹിയിൽ നിർണായക നീക്കങ്ങൾ ...  (2 hours ago)

തെക്കൻ ഡൽഹിയിലെ സത്യ നികേതനിൽ വിദ്യാർത്ഥികളുടെ ഹോസ്റ്റലായ അഞ്ച് നില കെട്ടിടം തകർന്ന് അഞ്ച് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

മഹാനടന്‍ മമ്മൂട്ടിയുടെ പിറന്നാള്‍ ആഘോഷത്തിൽ കേരളക്കര.... ആശംസകളുമായി ചലച്ചിത്രലോകം  (2 hours ago)

Malayali Vartha Recommends