Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പതിനെട്ടു വയസ്സിനു താഴെയുള്ളവർ വാഹനം ഓടിച്ചാൽ അവരുടെ മാതാപിതാക്കൾ കുടുങ്ങും; നടപടികൾ കർശനമാക്കി ആർ ടി ഒ

13 JULY 2019 04:28 PM IST
മലയാളി വാര്‍ത്ത

പതിനെട്ടു വയസ്സിനു താഴയുള്ളവർ വാഹനവുമായി നിരത്തിൽ ഇറങ്ങുന്നത് തടയാൻ അരയും മുറുക്കി ഇറങ്ങിയിരിക്കുകയാണ് ആർ ടി ഒ. കുട്ടികൾക്കു വാഹനം കൊടുക്കുന്ന രക്ഷിതാക്കൾക്ക് എതിരെ നടപടി ശക്തമാക്കാൻ ഇടുക്കി മോട്ടർ വാഹനവകുപ്പ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി, ഹൈറേഞ്ച് മേഖലയിൽ ചില സ്കൂൾ പരിസരങ്ങൾ കേന്ദ്രീകരിച്ചു മോട്ടർ വാഹനവകുപ്പ് നിരീക്ഷിച്ചു തുടങ്ങി.

പത്ത്‌, പ്ലസ് വൺ, പ്ലസ് ടു ക്ലാസ്സിലുള്ളവരാണ് വാഹനവുമായി സ്കൂളിലേക്ക് പോകുന്നതിൽ കൂടുതൽ. സ്കൂൾ അധികൃതർ കാണാത്ത വിധം വാഹനം സ്കൂളിനു പുറത്ത് എവിടെയെങ്കിലും മാറ്റി വയ്ക്കുകയാണ് ഇവരുടെ പതിവ്. ഇനി ഇത്തരത്തിൽ വരുന്ന കുട്ടികളെ പിടിച്ചാൽ അവരുടെ മാതാപിതാക്കൾക്ക് എതിരെ കേസ് എടുക്കുമെന്നു അതികൃതർ വ്യക്തമാക്കി. ഹെൽമറ്റ് ധരിക്കാതെ, അമിത വേഗത്തിൽ രണ്ടു പേരെയൊക്കെ പിന്നിൽ ഇരുത്തിയാണ് പലപ്പോഴും സ്കൂൾ വിദ്യാർഥികൾ നിരത്തിലൂടെ ചീറി പായുന്നത്. പരിശോധനകളും, ബോധവൽക്കരണവും ശക്തമാക്കിയിട്ടും നിയമലംഘനത്തിനു കുറവ് ഒന്നും ഇല്ല. പ്രായ പൂർത്തിയാകാത്ത മക്കളെ വാഹനം ഓടിക്കാൻ പഠിപ്പിച്ചു രക്ഷിതാക്കൾ കൂട്ട് നില്ക്കുകയാണെന്നാണ് വിലയിരുത്തൽ.

വാഹനം ഓടിക്കേണ്ടുന്ന പ്രായം എത്താത്തവർ അനവധി അപകടങ്ങൾ വരുത്തി വയ്ക്കുന്നുണ്ട്. റോഡപകടങ്ങൾ വർധിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് കർശന നടപടിയുമായി മുന്നോട്ടു പോകുന്നത്. പ്രായപൂർത്തിയാകാത്തവർക്ക് വണ്ടി നൽകുന്ന ഉടമയെ ശിക്ഷിക്കാൻ നിയമമുണ്ട്. കുട്ടികൾ വാഹനമോടിച്ചതിന് പിടിയാലായാൽ വണ്ടി നൽകിയവർ അല്ലെങ്കിൽ രക്ഷിതാക്കൾക്ക് താക്കീതും പിഴയും നൽകിയിരുന്നു. എന്നിട്ടും ലംഘനങ്ങൾ തുടരുന്നതിനാലാണ് ആർ ടി ഒ നടപടികളുമായി വീണ്ടും മുന്നോട്ടു പോകുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സത്യ നികേതനിൽ കെട്ടിടം തകർന്ന ദുരന്തം ദുഃഖകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (3 minutes ago)

പ്രസവത്തെതുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു...  (10 minutes ago)

ഉപഭോക്താക്കൾക്ക് ആശ്വാസം.... സവാള വിലക്കയറ്റത്തിൽ സർക്കാരിന്റെ ഇടപെടൽ, ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ കിലോയ്ക്ക് 35 രൂപ നിരക്കിൽ സവാള വില്പനയ്ക്ക് ഇന്ന് തുടക്കമാകും  (30 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 480 രൂപയുടെ കുറവ്  (42 minutes ago)

യുദ്ധം നിർണായക ഘട്ടത്തിലേക്ക്... പ്രാദേശിക സഖ്യകക്ഷികളെ കൂട്ടുപിടിച്ച് ഇസ്രയേലിനെതിരെ സംഘടിത ആക്രമണം നടത്താൻ ഇറാൻ, കൂട്ടിന് ഹിസ്ബുല്ലയും ഹൂതികളും: ‘ഒക്ടോബർ 7’ മാതൃകയിൽ പദ്ധതി  (57 minutes ago)

പ്രമുഖ ഛായാഗ്രാഹകൻ ടി എൻ കൃഷ്ണൻകുട്ടി അന്തരിച്ചു...  (1 hour ago)

ഹോർമുസ് കടലിടുക്കിന് സമീപം നിയന്ത്രിത മേഖല പ്രഖ്യാപിക്കുമെന്ന് ഇറാൻ...  (1 hour ago)

കാര്യവിജയവും സകല വിഘ്ന നിവാരണവും; ഈ ആഴ്ചയിലെ വാരഫലം.  (1 hour ago)

ബംഗളൂരു വിമാനത്താവള എക്സ്പ്രസ് വേയിൽ ഇരുചക്ര വാഹനങ്ങൾക്ക് നിരോധനം  (2 hours ago)

ലോട്ടറി ഏജന്റുമാരുടെ കമ്മിഷൻ വർധിപ്പിക്കാനും സമ്മാനങ്ങളുടെ എണ്ണം കൂട്ടാനും ലക്ഷ്യമിട്ട് കേരള ലോട്ടറി ഘടനയിൽ മാറ്റങ്ങൾ വരുത്തുന്നു...  (2 hours ago)

വാക്കു തർക്കത്തിനൊടുവിൽ പുല്ലുപാറയിൽ മദ്യപാനത്തിനിടെ വീട്ടിലെത്തിയ ബന്ധുവിനെ തലക്കടിച്ച് കൊലപ്പെടുത്തി...  (2 hours ago)

റബറിന് വില ഉയർന്നു... ടാപ്പിങ് തൊഴിലാളികളുടെ ക്ഷാമം ഉൽപാദനം വർധിപ്പിക്കുന്നതിന് തടസ്സം  (2 hours ago)

കന്റോൺമെന്റ് ഹൗസിനോട് പിണറായി ടാറ്റാ പറയുമോ? ബേബി രണ്ടുംകൽപ്പിച്ച് ... ഡൽഹിയിൽ നിർണായക നീക്കങ്ങൾ ...  (2 hours ago)

തെക്കൻ ഡൽഹിയിലെ സത്യ നികേതനിൽ വിദ്യാർത്ഥികളുടെ ഹോസ്റ്റലായ അഞ്ച് നില കെട്ടിടം തകർന്ന് അഞ്ച് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

മഹാനടന്‍ മമ്മൂട്ടിയുടെ പിറന്നാള്‍ ആഘോഷത്തിൽ കേരളക്കര.... ആശംസകളുമായി ചലച്ചിത്രലോകം  (2 hours ago)

Malayali Vartha Recommends