യുഡിഎഫില്‍ നിന്നും പുറത്താക്കുമെന്ന പേടി തനിക്കില്ലെന്ന് ബാലകൃഷ്ണപിള്ള

ബിജു രമേശുമായി സംസാരിച്ചതിന്റെ ശബ്ദരേഖ പുറത്തുവന്ന സാഹചര്യത്തില്‍ യുഡിഎഫില്‍ നിന്നും പുറത്താക്കുമെന്ന പേടി തനിക്കില്ലെന്ന് കേരള കോണ്‍ഗ്രസ്-ബി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള. തന്റെ മാര്‍ഗം കണ്ടെത്താന്‍ തനിക്കറിയാം. എന്ത് വേണമെങ്കിലും യുഡിഎഫ് ചെയ്യട്ടെയെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. ബാലകൃഷ്ണപിള്ളയുടെ പാര്‍ട്ടിയെ യുഡിഎഫില്‍ നിന്നും പുറത്താക്കണമെന്ന് കെ.എം.മാണി ആവശ്യപ്പെട്ടിരുന്നു. മുന്നണിയില്‍ നിന്നുള്ളവര്‍ തന്നെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് വന്‍ പൊട്ടിതെറിയുണ്ടാക്കും. ഇക്കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല.
ബാര്‍ കോഴ ആരോപണത്തില്‍ തനിക്കെതിരേയുള്ള ഗൂഢാലോചന വ്യക്തമായെന്നും ശക്തമായ നടപടിയുണ്ടായില്ലെങ്കില്‍ മുന്നണിയില്‍ തുടരാന്‍ താത്പര്യമില്ലെന്നും മാണി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. മന്ത്രി കെ.എം.മാണി ഉള്‍പ്പെട്ട അഴിമതികള്‍ മുഖ്യമന്ത്രിയെ നേരിട്ടറിയിച്ചിട്ടുണ്ടെന്ന് ആര്‍.ബാലകൃഷ്ണപിള്ള പറഞ്ഞത് ശരിയാണെന്ന് കെ.ബി.ഗണേഷ്‌കുമാര്‍ വ്യക്തമാക്കിയിരുന്നു. ബിജു രമേശ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നതിന് ഒരു മാസം മുന്‍പ് മുഖ്യമന്ത്രിയെ കാര്യങ്ങള്‍ അറിയിച്ചിരുന്നു. വിവാദമുണ്ടായ ശേഷം ബാലകൃഷ്ണപിള്ള മുഖ്യമന്ത്രിയെ കണ്ടിട്ടില്ലെന്നും ഗണേഷ് കുമാര്‍ ഇതിന് മുമ്പ് പറഞ്ഞിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























