കൊയിലാണ്ടിയില്‍ ടാങ്കര്‍ ലോറിയും മീന്‍ വണ്ടിയും കൂട്ടിയിടിച്ച് 2 മരണം; അപകട സ്ഥലത്ത് കുടുങ്ങിക്കിടക്കുന്നയാളെ രക്ഷപെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു...
ടാങ്കര്‍ ലോറിയും മീന്‍ വണ്ടിയും കൂട്ടിയിടിച്ച് കൊയിലാണ്ടിയില്‍ 2 മരണം. അപകടത്തില്‍ നാലുപേര്‍ക്ക് പരുക്കേറ്റു. കൊയിലാണ്ടി ടൗണില്‍ നാഷനല്‍ ഗ്ലാസ് മാര്ട്ടിന് മുന്പില് ഇന്നു പുലര്‍ച്ചെയോടെയാണ് അപകടം. ഇരു വാഹനങ്ങളിലെയും ഡ്രൈവര്‍മാര്‍ അപകടത്തില്‍ മരിച്ചു. ഇതില്‍ ഒരാള്‍ തിരുന്നാവായ സ്വദേശി ജാഫര്‍(42) ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. വണ്ടി ഇടിച്ച് കയറിയ കടവരാന്തയില്‍ ഒരാള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇയാളെ രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha