കൊച്ചിയില്‍ തീപിടിത്തം; ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് പ്രർഥമിക നിഗമനം

എംജി റോഡില്‍ പ്രവര്‍ത്തിക്കുന്ന ഇ സൈന്‍ എന്‍ക്ലൈവ് ബില്‍ഡിംഗിന്റെ രണ്ടാം നിലയില്‍ പുലര്‍ച്ചെ 3.45 ഓടെയാണ് തീപിടിത്തമുണ്ടായത്.വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്സ് സംഘം ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
കൊടക് മഹീന്ദ്ര സെക്യൂരിറ്റി എന്ന സ്ഥാപനമാണ് ഈ നിലയില്‍ പ്രവര്‍ത്തിച്ചിരുന്നത്. ഓഫീസിന്റെ ഒരു ഭാഗം പൂര്‍ണമായും കത്തിയമര്‍ന്നു. മുന്‍ഭാഗത്തെ ഗ്ലാസും വാതിലിന്റെ പൂട്ടും തകര്‍ത്ത് അകത്ത് കയറിയ സംഘത്തിന് കനത്ത പുക തിരിച്ചടിയായി. ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫര്‍ണീച്ചറുകള്‍, എസി, റൂഫ് എന്നിവയടക്കം കത്തിനശിച്ചു. അഞ്ച് ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.
https://www.facebook.com/Malayalivartha

























