കൊടിമരം എടുത്തുമാറ്റിയതിനെ തുടര്‍ന്ന് എ.ബി.വി.പി പ്രവര്‍ത്തകര്‍ തന്നെ ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് തലശേരി ബ്രണ്ണന്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ പരാതി

കൊടിമരം എടുത്തുമാറ്റിയതിനെ തുടര്‍ന്ന് എ.ബി.വി.പി പ്രവര്‍ത്തകര്‍ തന്നെ ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് തലശേരി ബ്രണ്ണന്‍ കോളേജ് പ്രിന്‍സിപ്പല്‍ കെ.ഫല്‍ഗുണന്റെ പരാതി. മരണ ഭയമുണ്ടെന്നും പൊലീസിന്റെ സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കോളേജ് പരിസരത്ത് സ്ഥാപിച്ച കൊടിമരം കഴിഞ്ഞ ദിവസം പ്രിന്‍സിപ്പാല്‍ എടുത്തുമാറ്റിയിരുന്നു. ഇതില്‍ എ.ബി.വി.പി വ്യാപകമായി പ്രതിഷേധിച്ചിരുന്നു.
അതേസമയം, പ്രിന്‍സിപ്പാല്‍ മാറ്റിയ കൊടിമരം എ.ബി.വി.പി പ്രവര്‍ത്തകര്‍ ഇന്ന് ഉച്ചയോടെ വീണ്ടും പുനസ്ഥാപിച്ചു. സംഭവം നടക്കുന്നതിനിടെ പൊലീസും എ.ബി.വി.പി പ്രവര്‍ത്തകരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. പ്രിന്‍സിപ്പലിന്റെ അനുമതിയോടെ കൊടിമരം സ്ഥാപിക്കണമെന്നായിരുന്നു പൊലീസ് നിലപാട്. എന്നാല്‍ തന്റെ അനുമതിയില്ലാതെയാണ് കൊടിമരം വീണ്ടും പുനസ്ഥാപിച്ചതെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























