Widgets Magazine
07
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


“വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് എന്നെ പേടിപ്പിക്കാമെന്ന് കരുതേണ്ട: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സതീശന്റെ ഫ്ളക്സുകൾ... വെള്ളിടിയേറ്റ് പിണറായി...


ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂമധ്യരേഖയ്ക്ക് സമീപം രൂപപ്പെട്ട ചക്രവാതച്ചുഴി ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറി: വരും ദിവസങ്ങളായിൽ അതിശക്തമായ മഴയ്ക്ക് സാധ്യത: രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്...


വെള്ളിയാഴ്ച മുതൽ കേരളത്തിൽ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്... വ്യാഴം/ വെള്ളിയോടെ തമിഴ്നാട്ടിലും കേരളത്തിലും നിലവിലെ അന്തരീക്ഷ സ്ഥിതിതിയിൽ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുന്നുണ്ടെന്ന് കാലാവസ്ഥ വിദഗ്ധര്‍..


സര്‍ക്കാരിനെതിരായ പ്രധാന ടാഗ്ലൈനായി 'കടക്ക് പുറത്ത്'..രണ്ടും കല്പിച്ച് ഇറങ്ങുകയാണ് കോൺഗ്രസ്.. യുഡിഎഫിന് 90 മുതല്‍ 100 സീറ്റുകള്‍ വരെ ലഭിക്കുമെന്ന ശുഭസൂചന നല്‍കുന്ന സര്‍വേ റിപ്പോര്‍ട്ടും..


കേരളത്തിന് 2 വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളും ഒരു അമൃത് ഭാരത് ട്രെയിനും പരിഗണനയിൽ... റെയിൽ യാത്ര ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായി മാറുകയാണ്..

കേരള സെക്രട്ടേറിയറ്റ് എപ്ലോയീസ് അസോസിയേഷന്റെ നമ്മൾ സഖാക്കൾ വാട്സാപ്പ് ഗ്രൂപ്പിൽ നിറഞ്ഞോടിയത് 60ഓളം അശ്ലീല വീഡിയോകള്‍; അണ്ടർ സെക്രട്ടറിയുടെ അണ്ടർഗ്രൗണ്ട് വിദ്യകൾ പുറത്തായിട്ടും...

19 JULY 2019 01:54 PM IST
മലയാളി വാര്‍ത്ത

'നമ്മള്‍ സഖാക്കള്‍' എന്ന പേരിലുള്ള കേരള സെക്രട്ടേറിയറ്റ് എപ്ലോയീസ് അസോസിയേഷന്റെ വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് കഴിഞ്ഞ ശനിയാഴ്ച അര്‍ദ്ധരാത്രിയാണ് 60 ഓളം അശ്ലീല വീഡിയോകള്‍ ഗ്രൂപ്പിലെ അംഗമായ സഖാവിന്റെ ഫോണിൽ നിന്ന് തുടരെ തുടരെ എത്തിയത്. ഈ സമയം ഗ്രൂപ്പില്‍ ഒന്നോ രണ്ടോ പേര്‍ മാത്രമാണ് ലൈവായി ഉണ്ടായിരുന്നത് സെക്രട്ടറിയേറ്റിലെ തദ്ദേശ സ്വയംഭരണ വിഭാഗം അണ്ടര്‍ സെക്രട്ടറിയുടെ ഫോണില്‍ നിന്നാണ് ഈ ദൃശ്യങ്ങള്‍ എത്തിയത്. പലരും അണ്ടര്‍ സെക്രട്ടറിയെ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും കിട്ടിയില്ല. ഇതിനിടെ ഗ്രൂപ്പ് അഡ്‌മിന്റെ ശ്രദ്ധയില്‍പ്പെടുത്തി അശ്ലീല ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യാനും ശ്രമം നടന്നു. അത് ഫലിക്കാതെ വന്നതോടെ ഗ്രൂപ്പിലെ സജീവ മെംബര്‍മാരില്‍ ചിലര്‍ സൈബര്‍ വിദഗ്ധരുടെ സഹായം തേടിയെങ്കിലും ദൃശ്യങ്ങള്‍ മായ്ക്കാനായില്ല .

രാവിലെ ഉറക്കമെണീറ്റ് വാട്‌സ് ആപ്പ് തുറന്ന സെക്രട്ടറിയെറ്റിലെ വനിതാ ജീവനക്കാരും ദൃശ്യങ്ങള്‍ കണ്ടു. പ്രശ്‌നം വഷളയാതോടെ ചില മുതിര്‍ന്ന വനിത ഉദ്യോഗസ്ഥര്‍ അഡ്‌മിനെ വിളിച്ച്‌ ബഹളം വെച്ചു. പ്രശ്‌നം സങ്കീര്‍ണമാകുകയും കാര്യങ്ങള്‍ കൈവിടുകയുമാണന്ന് ബോധ്യം വന്ന ഗ്രൂപ്പ് അഡ്‌മിന്‍ ഒടുവില്‍ ഗ്രൂപ്പ് പൂട്ടി തലയൂരി .അണ്ടര്‍ സെക്രട്ടറി സ്വബോധത്തില്‍ ചെയ്തതായിരിക്കില്ലന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. സിനിമ കണ്ടിരിക്കുന്നതിനിടെ മറ്റൊരു ഗ്രൂപ്പിലേക്ക് ഫോര്‍വേര്‍ഡ് ചെയ്തത് മാറി പോയതാണന്നും മൊബൈല്‍ ഹാങ് ആയതോടെ ചിത്രങ്ങള്‍ കൈവിട്ടു പോയെന്നുമാണ് അടുത്ത സുഹൃത്തുക്കളോട് അണ്ടര്‍ സെക്രട്ടറി പറഞ്ഞിരിക്കുന്നത്.

എന്നാല്‍ അര്‍ദ്ധരാത്രിയിലെ അണ്ടര്‍ സെക്രട്ടറിയുടെ സൈബര്‍ വിളയാട്ടം അങ്ങനെ വിടാന്‍ ഇടതു വനിത ജീവനക്കാര്‍ ഒരുക്കമായിരുന്നില്ല. സെക്രട്ടറിയേറ്റ് അസോസിയേഷന്‍ നേതാക്കളുടെ അടുത്ത് വരെ പരാതി എത്തിയെങ്കിലും അണ്ടര്‍ സെക്രട്ടറിയുടെ സ്വാധീനം കാരണം തല്‍ക്കാലം ക്ഷമിക്കാനായിരുന്നു നേതാക്കളുടെ ഉപദേശം. വിഷയം സെക്രട്ടറിയറ്റില്‍ പാട്ടായതോടെ തിങ്കളാഴ്ച അണ്ടര്‍ സെക്രട്ടറി ഓഫീസില്‍ എത്തിയില്ലെന്നാണ് വിവരം . ആഭ്യന്തര വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്റെ സഹായത്താല്‍ അണ്ടര്‍ സെക്രട്ടറി ആരെങ്കിലും കേസു കൊടുത്താല്‍ രക്ഷപ്പെടാനുള്ള ഉപദേശവും തേടി .

സൈബര്‍ സെല്‍ ഉദ്യോഗസ്ഥന്‍ നല്കിയ ഉപദേശം അനുസരിച്ച്‌ ഞായറാഴ്ച പകല്‍ ഫോണ്‍ നഷ്ടപ്പെട്ടതായി പരാതി കൊടുക്കാനും തീരുമാനിച്ചുവെന്നാണ് അടുത്ത സുഹുത്തുക്കള്‍ പറയുന്നത്. എന്നാല്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ രണ്ടഭിപ്രായം രൂപപ്പെട്ടതിനാല്‍ പരാതി നല്‍കുന്നതില്‍ നിന്നും അണ്ടര്‍ സെക്രട്ടറി പിന്മാറിയെന്നാണ് അറിയുന്നത്. മുഖ്യമന്ത്രിയുടെയും ഓഫീസിന്റെയും കണ്ണിലെ കരടായ ഈ ഉദ്യോഗസ്ഥന്‍ ഒരു മാസം മുന്‍പാണ് തദ്ദേശ വകുപ്പില്‍ എത്തുന്നത്. ഇതിന് മുന്‍പ് ജീവനക്കാരുടെ സ്ഥലം മാറ്റവും സ്ഥാനക്കയറ്റവും അടക്കമുള്ള കാര്യങ്ങള്‍ നിശ്ചയിക്കുന്ന നിര്‍ണായക വകുപ്പിലെ ചുമതലക്കാരനായിരുന്നു വിവാദ അണ്ടര്‍ സെക്രട്ടറി.

അവിടെ വെച്ച്‌ തന്നിഷ്ട പ്രകാരം എടുത്ത ചില തീരുമാനങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ ചൊടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നുള്ള നടപടിയുടെ ഭാഗമായാണ് ഇദ്ദേഹത്തെ തദ്ദേശ വിഭാഗത്തിലേക്ക് മാറ്റിയത്. എന്നാല്‍ സെക്രട്ടറിയേറ്റ് അസോസിയേഷനിലെ ഭിന്നത കാരണമാണ് പ്രശ്‌നം പുറത്തറിഞ്ഞതെന്നും ആക്ഷേപം ഉണ്ട്. ഏതായാലും ഈ അണ്ടര്‍ സെക്രട്ടറി കാരണം ഇല്ലാതാകുന്നത് നമ്മള്‍ സഖാക്കള്‍ എന്ന ഗ്രൂപ്പാണ്.

നമ്മള്‍ സഖാക്കള്‍ ഗ്രൂപ്പിലേക്ക് എത്തിയത് 60 അശ്ലീല വീഡിയോകളാണ്. അസോസിയേഷന്റെ സമ്മേളന ഒരുക്കങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടെ ശനിയാഴ്ച രാത്രിയിലാണ് ഗ്രൂപ്പില്‍ വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഗ്രൂപ്പ് അഡ്‌മിന്‍ കൂടിയായ അസോസിയേഷന്‍ നേതാവിനെ വിളിച്ചു കണ്ടവര്‍ വിവരം പറഞ്ഞു. അപ്പോഴാണ് നേതാവ് സംഭവം അറിയുന്നത്. ഉടന്‍ തന്നെ വീഡിയോ ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തയാളെ നേതാവ് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന്റെ ഫോണ്‍ സ്വിച്ച്‌ ഓഫായിരുന്നു. ഇതോടെ പ്രതിഷേധം അവസാനിപ്പിക്കാനായി വീഡിയോ ഷെയര്‍ ചെയ്തയാളുടെ ഫോണ്‍ കളഞ്ഞുപോയെന്നും മോഷണം പോയ ഫോണ്‍ ഉപയോഗിച്ച്‌ മറ്റാരോ ചെയ്തതാണെന്നും നേതാവ് ഗ്രൂപ്പില്‍ സന്ദേശം അയച്ചു. ഇതോടെ പ്രതിഷേധം തല്‍ക്കാലത്തേക്ക് കെട്ടടങ്ങി.

എന്നാല്‍ വീഡിയോ കണ്ട മറ്റൊരംഗം രാവിലെ വീഡിയോ ഷെയര്‍ ചെയ്ത നേതാവിനെ വിളിച്ചു. അയാള്‍ ഫോണെടുക്കുകയും സംസാരിക്കുകയും ചെയ്തു. തുടര്‍ന്ന് വിളിച്ച ആള്‍, വീഡിയോ പോസ്റ്റ് ചെയ്ത അംഗത്തെ രാവിലെ വിളിച്ചിരുന്നുവെന്നും, ഫോണ്‍ കളവ് പോയെന്ന സന്ദേശം കളവാണെന്നും ഗ്രൂപ്പില്‍ അറിയിച്ചു. ഇതോടെ വനിതാ നേതാക്കള്‍ പ്രതിഷേധം കടുപ്പിച്ചു. തുടര്‍ന്ന് ഗത്യന്തരമില്ലാതെ ‘നമ്മള്‍ സഖാക്കള്‍’ ഗ്രൂപ്പ് ‘ അഡ്‌മിന്‍ പിരിച്ചുവിട്ടു’.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ വീടിനുള്ളില്‍ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

മോഹന്‍ലാല്‍ കെഎസ്ആര്‍ടിസിയുടെ ഗുഡ്‌വില്‍ അംബാസഡറാകുമെന്ന് ഗതാഗത മന്ത്രി  (2 hours ago)

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫെബ്രുവരിയില്‍  (2 hours ago)

പ്രവാസലോകത്തെ മുഴുവന്‍ കണ്ണീരിലാഴ്ത്തി അവര്‍ നാലുപേരും യാത്രയായി  (3 hours ago)

പാലക്കാട് വയോധികയെ വീട്ടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി  (3 hours ago)

ജനുവരി 11ന് അമിത് ഷാ തിരുവനന്തപുരത്ത് എത്തും  (3 hours ago)

എകെജി സെന്റർ ഒഴിപ്പിക്കണമെന്ന് ഹൈക്കോടതിയിൽ ഹർജി; ഭൂമി കയ്യേറി നിർമിച്ചതെന്ന് ആരോപണം  (3 hours ago)

ബാറില്‍ ഗ്ലാസുകള്‍ എറിഞ്ഞുപൊട്ടിച്ചത് ചോദ്യം ചെയ്തയാളെ ബിയര്‍ കുപ്പികൊണ്ട് ആക്രമിച്ച സംഘം പിടിയില്‍  (3 hours ago)

66 കിലോ ചന്ദനത്തടികളുമായി അഞ്ച് പേര്‍ പിടിയില്‍  (3 hours ago)

കേരളത്തിലെ ഈ ജില്ലകളിൽ അവധിക്ക് സാധ്യത; തമിഴ്നാട്ടിൽ തുടർച്ചയായി അവധി  (3 hours ago)

കേരളത്തിൽ വീണ്ടും യെല്ലോ അലർട്ട്, പുതിയ ന്യൂനമർദ്ദം 24 മണിക്കൂറിൽ തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കും; ശനിയാഴ്ച 2 ജില്ലകളിൽ മഴ സാധ്യത  (3 hours ago)

പത്തനാപുരത്തുകാര്‍ക്ക് ഞാനില്ലാതെ പറ്റില്ല, അവരില്ലാതെ എനിക്കും പറ്റില്ലെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍  (4 hours ago)

ഇടവേളക്ക് ശേഷം കേരളത്തിൽ വീണ്ടും മഴ മുന്നറിയിപ്പ്. പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടതും 24 മണിക്കൂറിനുള്ളിൽ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ഇത് തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയുള്ളതുമ  (4 hours ago)

അമ്മയെയും സഹോദരങ്ങളെയും കൊലപ്പെടുത്തി യുവാവ് പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി  (4 hours ago)

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പത്മകുമാറിനെതിരെ എസ്ഐടി. ദേവസ്വം മിനുട്സിൽ തിരുത്തൽ വരുത്തിയത് മനപൂർവ്വമാണെന്നാണ് എസ്ഐടി കണ്ടെത്തൽ  (4 hours ago)

Malayali Vartha Recommends