Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

പിള്ളയെ തള്ളാനും കൊള്ളാനുമാകാതെ യുഡിഎഫ്; തള്ളിയാല്‍ സരിതയുടെ ലിസ്റ്റ് പുറത്തുവിട്ട് മന്ത്രിസഭയ്ക്ക് ഭീഷണിയുണ്ടാക്കും; തള്ളിയില്ലെങ്കില്‍ മാണി ഇടയും

21 JANUARY 2015 09:10 AM IST
മലയാളി വാര്‍ത്ത.

പലനാളുകളായി പരസ്യ പ്രസ്ഥാവനകളുമായി യുഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്ന കേരള കോണ്‍ഗ്രസ് ബി നേതാവ് ബാലകൃഷ്ണപിള്ളയെ സംബന്ധിച്ചിടത്തോളം വരാന്‍ പോകുന്നത് നിര്‍ണായക നാളുകളാണ്. എല്ലാം വെട്ടിത്തുറന്ന് പറയുന്ന പിള്ള ഇപ്പോള്‍ ശരിക്കും വെട്ടിയിലായിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ജയിലിലായിരുന്ന സമയത്ത്, കിംസ് ആശുപത്രിയില്‍ സുഖ ചികിത്സയിലായിരുന്നപ്പോഴും ബാലകൃഷ്ണ പിള്ള ഇതുപോലെ ഫോണില്‍ പെട്ടു പോയിരുന്നു. അന്ന് നികേഷിന്റെ ചാനലായ റിപ്പോര്‍ട്ടര്‍ക്ക് പിള്ള നല്‍കിയ ഫോണ്‍ ഇന്‍ ഇന്റര്‍വ്യൂ ഏറെ വിവാദമായിരുന്നു. ജയില്‍പുള്ളി ഫോണ്‍ ഉപയോഗിച്ചത് ഏറെ വിവാദമാകുകയും ചെയ്തു. അന്ന് യുഡിഎഫ് ഭരിച്ചിരുന്നത് കൊണ്ടു മാത്രമാണ് പിള്ള രക്ഷപ്പെട്ടത്.

ഇന്നും അതുപോലെ പിള്ള വെട്ടിലായിരിക്കുകയാണ്. വിവാദ മദ്യവ്യവസായി ബിജു രമേശുമായി തന്റെ മനസിലുള്ളത് പിള്ള തുറന്നു പറഞ്ഞു. ഗണേഷിനെ മന്ത്രിയാക്കാത്തതിലുള്ള അമര്‍ഷം തന്നെയായിരുന്നു ഉള്ളില്‍. തന്നെ മൈന്‍ഡ് ചെയ്യാത്ത ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ ഒരു പാഠം പഠിപ്പിക്കുകയായിരുന്നു ലക്ഷ്യം. ആ ഒരു രീതിയിലാണ് ബിജുവിനോട് പിള്ള ഫോണില്‍ സംസാരിക്കുന്നത്. മാണിക്കെതിരായ കേസ് വിടരുതെന്നും ഇന്ന ആളിനെ പോയി കണ്ടാല്‍ മതിയെന്നും വരെ ഉപദേശിക്കുന്നു. മാത്രമല്ല മുഖ്യമന്ത്രിയെക്കൂടി ആരോപണ വിധേയനാക്കുകയും ചെയ്തു.
എന്നും പിള്ളയോട് മൃദു സമീപനം സ്വീകരിച്ചിരുന്ന ഉമ്മന്‍ചാണ്ടി ഇത്തവണ അത് തുറന്ന് പറയുകയും ചെയ്തു. പിള്ളയെ പുറത്താക്കണമോയെന്ന് യുഡിഎഫ് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിക്കഴിഞ്ഞു.
അതേസമയം പിള്ളയും തോറ്റുകൊടുക്കാന്‍ തയ്യാറല്ല. പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുകയും ചെയ്തു. മാത്രമല്ല തന്നെ പുറത്താക്കൂ എന്നും പുറത്താക്കിയാല്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാമെന്നും പിള്ള പറയുന്നു.
ഇതോടെയാണ് യുഡിഎഫ് പ്രത്യേകിച്ചും കോണ്‍ഗ്രസ് ധര്‍മ്മസങ്കടത്തിലായത്. സരിതയുടെ വിവാദമായ പരാതി ബാലകൃഷ്ണ പിള്ളയുടെ കൈവശമുണ്ടെന്നാണ് നേരത്തേയുള്ള വിലയിരുത്തല്‍. പല കോണ്‍ഗ്രസ് മന്ത്രിമാരും ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ആവശ്യം വന്നാല്‍ പിള്ള ഇത് അവസാനത്തെ അടവായി പുറത്തു വിടും. അങ്ങനെ വന്നാല്‍ ബാര്‍ കോഴ ഒന്നുമല്ലാതാകും. സരിത വീണ്ടും കളം നിറയും. ആ മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോകുന്നത് പല മന്ത്രിമാരായിരിക്കും. പിള്ളയുടെ ഈ ഒരു കാര്യത്തെ മാത്രമാണ് യുഡിഎഫ് ഭയപ്പെടുന്നത്.
അതേസമയം പിള്ളയെ പുറത്താക്കണമെന്ന് തന്നെയാണ് യുഡിഎഫ് നേതാക്കളുടേയും മാണി ഗ്രൂപ്പിന്റേയും ആവശ്യം. പിള്ളയുടെ രാജിക്കായുള്ള ചര്‍ച്ച അണിയറയില്‍ നടക്കുകയാണ്. പക്ഷെ പിള്ളയ്‌ക്കെങ്ങനെ മണികെട്ടുമെന്ന് കണ്ടറിയാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (2 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (4 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (4 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (4 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (4 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (4 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (5 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (5 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (5 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (5 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (5 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (5 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (5 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (6 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (7 hours ago)

Malayali Vartha Recommends