Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,09,400 രൂപ


ഭാഗ്യാനുഭവങ്ങളും സാമ്പത്തിക ഉണർവ്വും; നേട്ടങ്ങൾ ആർക്കൊക്കെ?


ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...

മുല്ലപ്പെരിയാര്‍ പ്രശ്‌നം പരിഹരിക്കാന്‍ പുതിയ സംസ്ഥാനം രൂപീകരിക്കണമെന്ന് പി.സി ജോര്‍ജ്

21 JANUARY 2015 03:36 PM IST
മലയാളി വാര്‍ത്ത.

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന് പരിഹാരമായി കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ ജില്ലകളെ വിഭജിച്ച് പുതിയ സംസ്ഥാനം രൂപീകരിക്കണമെന്ന് ചീഫ് വിപ്പ് പി.സി.ജോര്‍ജിന്റെ പ്രമേയം. വി.എസ്.ഡി.പിയുടെ പത്താം പ്രതിനിധി സഭയിലാണ് പി.സി.ജോര്‍ജ് പ്രമേയം അവതരിപ്പിച്ചത്. നിറഞ്ഞ കൈയ്യടികളോടെ പ്രതിനിധികള്‍ പ്രമേയം അംഗീകരിച്ചു. രണ്ടു സംസ്ഥാനങ്ങളില്‍ നിന്നായി പത്ത് ജില്ലകളെ കൂട്ടിച്ചേര്‍ത്ത് \'ചേരനാട്\' എന്ന പുതിയ സംസ്ഥാനം രൂപീകരിക്കണമെന്നാണ് പ്രമേയത്തില്‍ പറയുന്നത്.
തമിഴ്‌നാട്ടിലെ കന്യാകുമാരി, തിരുനെല്‍വേലി, തൂത്തുക്കുടി, വിരുദനഗര്‍, മധുര, തേനി എന്നീ ആറു ജില്ലകളും കേരളത്തിന്റെ നാലുജില്ലകളള്‍ പൂര്‍ണ്ണമായും കോട്ടയം ജില്ലയുടെ പകുതി പ്രദേശങ്ങളും കൂടിച്ചേര്‍ന്നതാണ് പുതിയ സംസ്ഥാനത്തിന്റെ രൂപരേഖ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളും കോട്ടയം ജില്ലയിലെ മലയോര പഞ്ചായത്തുകളായ തീക്കോയി, പൂഞ്ഞാര്‍ തെക്കേക്കര, പൂഞ്ഞാര്‍, ഈരാറ്റുപേട്ട, മുണ്ടക്കയം, കോരുത്തോട്, എരുമേലി, പാറത്തോട്, മുക്കൂട്ടുത്തറ എന്നിവയും ചേരനാട്ടില്‍ കൂട്ടിച്ചേര്‍ക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. പുതിയ സംസ്ഥാനം രൂപീകരിക്കുന്നതോടെ കേരളവും തമിഴ്‌നാടുമായി നിലനില്‍ക്കുന്ന മുല്ലപ്പെരിയാര്‍ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് പ്രമേയം വ്യക്തമാക്കുന്നത്. തൂത്തുക്കുടിയും വിഴിഞ്ഞവും പുതിയ സംസ്ഥാനത്തില്‍ ആകുന്നതോടെ വികസനത്തിന് വേഗത കൂടും.
കോവളം, കന്യാകുമാരി, ശബരിമല, വര്‍ക്കല ശ്രീനാരായണഗുരു സമാധി, പത്മനാഭസ്വാമിക്ഷേത്രം, മധുര മീനാക്ഷിക്ഷേത്രം എന്നിവ കൂടി ചേരുന്നതോടെ ചേരനാടിന്റെ സാംസ്‌കാരികപ്പെരുമ വര്‍ദ്ധിക്കും.
ചേരനാടിന്റെ തലസ്ഥാനവും ഹൈക്കോടതിയും ജനങ്ങളുടെ ആഗ്രഹം കണക്കിലെടുത്തും കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ പഠനം നടത്തിയും നടപ്പിലാക്കണം. വൈകുണ്ഠസ്വാമികള്‍, നാരായണഗുരു, അയ്യങ്കാളി, അഗസ്ത്യാര്‍മുനി, തിരുവള്ളുവര്‍ എന്നീ നവോത്ഥാന നായകരുടെ പൈതൃകവും പുതിയ സംസ്്ഥാനത്തിനുണ്ടാകുമെന്നും പി.സിയുടെ പ്രമേയത്തില്‍ പറയുന്നു. 30341.08 സ്‌ക്വയര്‍ കിലോമീറ്ററാണ് സംസ്ഥാനത്തിന്റെ ഭൂ വിസ്തൃതി. 14 ലോക്‌സഭാ അംഗങ്ങളും അന്‍പത് നിയമസഭാ അംഗങ്ങളും പുതിയ സംസ്ഥാനത്തില്‍ ഉണ്ടാകുമെന്നും പ്രമേയത്തില്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബ്രിട്ടനിലെ റോയൽ എയർ ഫോഴ്‌സ് ഫെയർഫോർഡ് വ്യോമതാവളത്തിൽ വിന്യസിച്ചിരുന്ന എല്ലാ ബി-1 ബോംബർ വിമാനങ്ങളും അമേരിക്കയിലെ താവളങ്ങളിലേക്ക് തിരിച്ചയച്ചതായി സ്ഥിരീകരിച്ച് പെന്റഗൺ  (11 minutes ago)

അട്ടപ്പാടി മധു കൊലക്കേസിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ... പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹർജി നൽകി  (28 minutes ago)

പത്തനാപുരത്ത് കാട്ടാന ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് ദാരുണാന്ത്യം...  (45 minutes ago)

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് ഉണർവ്...  (1 hour ago)

സങ്കടക്കാഴ്ചയായി... അമേരിക്കയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ യുവതിക്ക് ദാരുണാന്ത്യം...  (1 hour ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,09,400 രൂപ  (1 hour ago)

കണ്ണീർക്കാഴ്ചയായി... റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് മധ്യവയസ്‌കന് ദാരുണാന്ത്യം  (1 hour ago)

കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന കെഎസ്ഇബി മീറ്റര്‍ റീഡര്‍മാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതോടെ ഈ മാസം വൈദ്യുതി ബില്‍ വിതരണം മുടങ്ങി  (1 hour ago)

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ട്വന്റി20 പരമ്പരയ്ക്ക് നാളെ തുടക്കം... ആദ്യ മത്സരം ലഖ്നൗ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാത്രി ഏഴിന് നടക്കും  (2 hours ago)

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയും പോർച്ചുഗലിന് നേഷൻസ് ലീഗിൽ ജയം...  (2 hours ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കുന്നതുവരെ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി പ്രതിപക്ഷ യുവജന-വിദ്യാർത്ഥി സംഘടനകൾ  (2 hours ago)

സംസ്ഥാനത്ത് പച്ചക്കറിവിലയിൽ കുതിപ്പ്....വെളുത്തുള്ളിയും ഇഞ്ചിയും നൂറ് രൂപ കടന്നു  (2 hours ago)

ഇതുവരെ പെയ്തതൊന്നുമല്ല ഉച്ചതിരിഞ്ഞാൽ കൊടും മഴ റഡാർ ചിത്രങ്ങൾ എല്ലാം മാറി 4 ദിവസം കനത്ത മഴ  (3 hours ago)

രാജ്യത്ത് പഞ്ചസാരയുടെ വിലയിൽ കുറവുണ്ടായിട്ടും വിപണിയിൽ ജാഗ്രത കൈവിടാതെ കേന്ദ്ര സർക്കാർ  (3 hours ago)

എഴുന്നേൽക്കടാ ബ്രഹ്മ... നെഞ്ച് പൊട്ടി പാപ്പാൻ...! കണ്ടു നിൽക്കാനാവില്ല ഇത്, പല്ലാട്ട് ബ്രഹ്‌മദത്തന് വിട  (3 hours ago)

Malayali Vartha Recommends