ബാലകൃഷ്ണപിള്ളയെ പരിഹസിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം, യുഡിഎഫ് എന്ന കൊമ്പുണ്ടാക്കിയത് താനാണെന്ന് വീക്ഷണം മനസ്സിലാക്കണമെന്ന് പിള്ള

ബാര്‍ കോഴ വിഷയത്തില്‍ സര്‍ക്കാറിനെതിരെ രംഗത്ത് വന്നിരിക്കുന്ന കേരളാ കോണ്‍ഗ്രസ്-ബി ചെയര്‍മാന്‍ ബാലകൃഷ്ണപിള്ളയ്‌ക്കെതിരെ വീക്ഷണം പത്രം രംഗത്ത്. സര്‍ക്കാറിനെ അസ്ഥിരപ്പെടുത്തുവാന്‍ പിള്ള അച്ചാരം വാങ്ങിയിരിക്കുകയാണെന്ന് വീക്ഷണം പത്രം കുറ്റപ്പെടുത്തുന്നു. നിലപാട് പത്രത്തിന്റെ മാത്രമാണൊ എന്ന ചോദ്യത്തിന് നിലവില്‍ ഇത് പത്രത്തിന്റെ നിലപാട് മാത്രമാണെന്ന് പത്രാധിപര്‍ എ. സി. ജോസ് പ്രതികരിച്ചു. അഴിമതിക്കെതിരെയാണ് പിള്ളയുടെ പോരാട്ടമെങ്കില്‍ ആദ്യം സ്വന്തം കറ കഴുകി കളയട്ടെയെന്നും പത്രം പറയുന്നു. പിള്ള തുള്ളിയാല്‍ മുട്ടോളമെന്നും വീക്ഷണം പത്രം ബാലകൃഷ്ണപിള്ളയെ പരിഹസിക്കുന്നു. യുഡിഎഫിനോടുള്ള ജനങ്ങളുടെ എതിര്‍പ്പല്ല കൊട്ടാരക്കരയില്‍ നിന്നും നിയമസഭയിലേക്ക് മത്സരിച്ച പിള്ളയും പിള്ളയുടെ ബിനാമി സ്ഥാനാര്‍ഥിയും പരാജപ്പെടുവാന്‍ കാരണമെന്നും പത്രം ചൂണ്ടിക്കാട്ടുന്നു. അതേസമയം, വീക്ഷണം മുഖപ്രസംഗത്തിലെ വിമര്‍ശനങ്ങള്‍ക്ക് അതേനാണയത്തില്‍ മറുപടിയുമായി ആര്‍ ബാലകൃഷ്ണപിള്ള രംഗത്തെത്തി. ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് പറഞ്ഞ ബാലകൃഷ്ണപിള്ള കൊട്ടാരക്കരയില്‍ തന്നെ തോല്‍പിച്ചത് ഉമ്മന്‍ചാണ്ടിയാണെന്നും ആരോപിച്ചു. യുഡിഎഫ് എന്ന കൊമ്പുണ്ടാക്കിയത് താനാണെന്ന് വീക്ഷണം മനസ്സിലാക്കണമെന്നും ബാലകൃഷ്ണ പിള്ള പറഞ്ഞു.
28 ന് ചേരുന്ന യു.ഡി.എഫ് യോഗം ബാലകൃഷ്ണപിള്ളയെ മുന്നണിയില്‍ നിന്ന് പുറത്താക്കിയേക്കുമെന്ന സൂചനകള്‍ക്കിടയിലാണ് വീക്ഷണം അദ്ദേഹത്തിനെ രൂക്ഷമായി വിമര്‍ശിക്കുന്ന മുഖപ്രസംഗം എഴുതിയത്. പുറത്താക്കുന്നെങ്കില്‍ പുറത്താക്കട്ടെയെന്ന് വെല്ലുവിളി മുഴക്കിയാണ് ബാലകൃഷ്ണപിള്ള ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. മുന്നോക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം ഉടന്‍ ഒഴിയും. ഔദ്യോഗിക വാഹനം രണ്ട് ദിവസത്തിനകം തിരിച്ചേല്‍പിക്കുമെന്നും ബാലകൃഷ്ണപിള്ള വ്യക്തമാക്കി. ബുധനാഴ്ചയ്ക്ക് ശേഷം കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കും. അഴിമതി കേസില്‍ തന്നെ ആരും ശിക്ഷിച്ചിട്ടില്ല. വീക്ഷണം അച്ചടിയിലുണ്ടായെന്ന് മനസ്സിലായെന്നും ബാലകൃഷ്ണപിള്ള പരിഹസിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























