കൊച്ചിയില്‍ ഡോക്ടര്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍

സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ കാറിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മരട് പിഎസ് മിഷന്‍ ആശുപത്രിയിലെ അനസ്‌ത്യേഷ്വാ വിഭാഗം ഡോക്ടര്‍ ഫിലിപ്പ് അഗസ്റ്റിന്‍(48)നെയാണ് സ്വന്തം കാറിനുള്ളില്‍ മരിച്ച് കിടക്കുന്ന നിലയില്‍ കണ്ടത്. രാത്രി 11.30 ഓടെയാണ് പാര്‍ക്ക് ചെയ്തിരുന്ന കാറിനകത്ത് മൃതദേഹം കണ്ടെത്തിയതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ബുധനാഴ്ച വൈകിട്ട് ആറരയോടെ ഡ്യൂട്ടികഴിഞ്ഞ് ഇറങ്ങിയ ഡോക്ടര്‍ രാത്രി വൈകിയും വീട്ടിലെത്തിയില്ലെന്ന് ആശുപത്രിയില്‍ വിവരം ലഭിച്ചു. തുടര്‍ന്ന് പോലീസില്‍ അറിയിക്കുകയും സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ ഫോണിന്റെ സ്ഥാനം പരിശോധിക്കുകയുമായിരുന്നു. ആശുപത്രി പരിസരത്തുതന്നെ ഫോണ്‍ ഉണ്ടെന്നറിഞ്ഞതിനെ തുടര്‍ന്ന് തെരച്ചില്‍ നടത്തി. ഇതിനിടെയാണ് ഡോക്ടറുടെ കാര്‍ ആശുപത്രിക്ക് സമീപത്തു തന്നെ നിര്‍ത്തിയിട്ടിരിക്കുന്നതായി കാണപ്പെട്ടത്. ഇതിനുള്ളില്‍ ഫിലിപ്പ് അഗസ്റ്റിനെ മരിച്ച നിലയില്‍ കാണപ്പെടുകയുമായിരുന്നെന്ന് പോലീസും ആശുപത്രി അധികൃതരും അറിയിച്ചു.
കൊച്ചി സ്വദേശിയായ മരിച്ച ഡോക്ടര്‍ ആസ്മാ രോഗിയാണെന്നും വിവരം ലഭിച്ചിട്ടുണ്ട്. മരണത്തില്‍ മറ്റു ദുരൂഹതകളൊന്നും ഇല്ലെന്നാണ് സൂചന. രോഗംമൂലം മരിച്ചതോ കാറിനകത്തെ എയര്‍ കണ്ടീഷന്‍ സംവിധാനത്തില്‍ നിന്നും പുറംതള്ളിയ വിഷവാതകം ശ്വസിച്ചതോ ആകാം മരണകാരണമെന്നാണ് നിഗമനം. ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റിയ മൃതദേഹം പോലീസ് പരിശോധന നടത്തി. ഇന്‍ക്വസ്റ്റ് തയാറാക്കിയ ശേഷം പോസ്റ്റുമോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികളിലേക്കു നീങ്ങുമെന്ന് പോലീസ് അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























