Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,09,400 രൂപ


ഭാഗ്യാനുഭവങ്ങളും സാമ്പത്തിക ഉണർവ്വും; നേട്ടങ്ങൾ ആർക്കൊക്കെ?


ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...

അപവാദങ്ങള്‍ ഏറ്റുവാങ്ങാന്‍ കെ എം മാണി മാത്രം

22 JANUARY 2015 03:33 PM IST
മലയാളി വാര്‍ത്ത.

കോടികള്‍ക്കൊന്നും ഒരു വിലയും ഇല്ലാത്തകാലത്താണോ നമ്മള്‍ ജീവിക്കുന്നതെന്ന ചെറിയ ഒരു സംശയം ആര്‍ക്കെങ്കിലും ഇപ്പോള്‍ തോന്നിയാല്‍ അവരെ എങ്ങനെ കുറ്റം പറയാനൊക്കും കാരണം അനുദിനം ബാര്‍ കോഴ വിഷത്തിന്റെ പേരില്‍ കോടികളുടെ കണക്കാണ് ചാനലുകളില്‍ മിന്നിമറയുന്നത്. കഴിഞ്ഞദിവസം വരെ ഒന്നും രണ്ടും കോടിയില്‍ നിന്ന കണക്കുകള്‍ ഇപ്പോള്‍ മുപ്പതുകോടിയിലെത്തി നില്‍ക്കുകയാണ്. ഇങ്ങനെ പോയാല്‍ ഇതെവിടെച്ചെല്ലുമെന്ന് ആര്‍ക്കും ഒരു ഐഡിയയുമില്ല.
ശരിക്കും കെഎം മാണിക്ക് എത്ര കോടിയാണ് കൊടുത്തത്? മൂന്ന് മാസമായി മാണിയുടെ കോഴയെ കുറിച്ച് ചാനലുകളില്‍ വാര്‍ത്ത നിറഞ്ഞാടുമ്പോഴും ഈ തുക കൃത്യമായി പറയാന്‍ ആര്‍ക്കെങ്കിലും കഴിയുമോ? ഈ കോടികള്‍ മുഴുവന്‍ മാണിക്ക് നല്‍കിയത് ബാര്‍ ലൈസന്‍സ് നേടി തരാമെന്ന് പറഞ്ഞല്ലെങ്കിലും ഇതിന്റെ മുഖ്യ പങ്കും ബാറുടമകളില്‍ നിന്നും തന്നെയെന്നാണ് പറയപ്പെടുന്നത്.
മൂന്ന് മാസമായിട്ടും ആരോപണങ്ങള്‍ക്ക് പഞ്ഞമൊന്നുമില്ല. മാണിയുടെ പാലായിലെ വീട്ടില്‍ വച്ച് കൊടുത്തെന്ന് ചിലര്‍ പറയുമ്പോള്‍ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ വച്ചാണ് കൈമാറിയതെന്ന് വേറെ ചിലര്‍ പറയുന്നു. അതല്ല നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വച്ചാണ് പണം കൊടുത്തതെന്നും ചിലര്‍ പറയുന്നുണ്ട്. എത്ര പണം മാണി വാങ്ങി എന്ന് പറയുന്നത് പോലെ ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുകയാണ് മാണി എവിടെ വച്ച് പണം വാങ്ങി എന്നതും.
പുരുഷന്മാരെ ശരീരം കാണിച്ച് മയക്കി ബ്ലൂഫിലിം നിര്‍മ്മിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്ത് പണമുണ്ടാക്കിയ കേസിലെ പ്രതിയായ ബിന്ധ്യാ തോമസ് ആണ് ഏറ്റവും ഒടുവില്‍ രംഗപ്രവേശം നടത്തിയത്. സാക്ഷാല്‍ സരിതയെത്തന്നെ ഉടന്‍ രംഗത്തിറക്കാനുള്ള അണിയറ നീക്കവും സജീവമാണെന്ന് റിപ്പോര്‍ട്ടുണ്ട്. ആര് എന്ത് പറഞ്ഞാലും യാതൊരു തെളിവുകളും ഇല്ലാതെ ബ്രേക്കിങ് ന്യൂസ് ആക്കാന്‍ ചാനലുകള്‍ ക്യൂ നില്‍ക്കുന്നതോടെ ആര്‍ക്കും ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയാം എന്നതാണ് അവസ്ഥ.
കഴിഞ്ഞ ദിവസം മാണിക്കെതിരെ പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടായതോടെ സോഷ്യല്‍ മീഡിയായില്‍ മാണിക്കെതിരെ വലിയ ആക്രമണങ്ങളാണ് നടക്കുന്നത്. എന്റെ വക 500 എന്ന ആഷിക് അബുവിന്റെ ഹാഷ് ടാഗിന് ലഭിച്ചത് അപൂര്‍വ്വമായ പ്രതികരണമായിരുന്നു. കേരളത്തിലെ ജനങ്ങള്‍ ഇത്രയധികം പ്രതികരണ ശേഷി ഉള്ളവരാണോ എന്ന് തോന്നിക്കുന്നതായിരുന്നു ഈ പ്രതികരണങ്ങള്‍ ഒക്കെയും. ശ്രദ്ധേയേമായ കാര്യം മറ്റേത് നേതാവിനെതിരെ ആരോപണം ഉണ്ടായാലും ആരെങ്കിലും ഒക്കെ ചാവേറുകളായി രംഗത്ത് ഉണ്ടാകാറുണ്ടെങ്കിലും മാണിക്ക് വേണ്ടി വാദിക്കാന്‍ ഒരൊറ്റയാളെ പോലും മഷിയിട്ട് നോക്കിയിട്ടും കാണുന്നില്ല എന്നതാണ്. സോഷ്യല്‍ നെറ്റ്‌വര്‍ക്കിലെ കേരള കോണ്‍ഗ്രസ്സുകാരുടെ അസാന്നിധ്യം തന്നെയാവും ഇതിന് കാരണം. മാണിയുടെ ദുരവസ്ഥയില്‍ കമ്യൂണിസ്റ്റ്കാരെക്കാള്‍ കൂടുതല്‍ ആഹ്ലാദിക്കുന്നത് കോണ്‍ഗ്രസുകാരായതുകൊണ്ട് ഇത് പ്രതീക്ഷിക്കേണ്ടതുമില്ല.
കെഎം മാണി കോഴ വാങ്ങിയിട്ടില്ലെന്നോ ചിലര്‍ ചേര്‍ന്ന് ബലിയാടാക്കുകയാണെന്നോ പറയാന്‍ ആര്‍ക്കും സാധിക്കുകയില്ല. സഹചര്യ തെളിവുകളുടെ മാണിക്ക് എതിരാണ്. എന്നാല്‍ ഇവിടെ ഒരു ന്യായമായ ചോദ്യം ഉയരുന്നുണ്ട്. കെഎം മാണി മാത്രമാണോ ഈ മന്ത്രിസഭയിലെ കോഴക്കാരന്‍ എന്ന ചോദ്യം? അല്ലെങ്കില്‍ കെഎം മാണി മാത്രമാണോ ഇവിടെ കോഴ വാങ്ങിയിരിക്കുന്നത് എന്ന ചോദ്യം? ചാനലുകളിലും സോഷ്യല്‍ നെറ്റ് വര്‍ക്കിലും കേള്‍ക്കുന്ന കോലാഹലങ്ങള്‍ കണ്ടാല്‍ തോന്നുക കേരളത്തില്‍ ഇന്നേവരെ മാണിയല്ലാതെ മാറ്റാരും കോഴ വാങ്ങിയിട്ടില്ല എന്നാണ്. ഈ മന്ത്രി സഭ അധികാരത്തിലേറിയ ശേഷം ഉണ്ടായ കോഴ ആരോപണങ്ങള്‍ മാത്രം എടുത്ത് നോക്കിയാല്‍ പോലും ആര്‍ക്കും അത് നിഷേധിക്കാന്‍ കഴിയില്ല. ബാര്‍ കോഴ ഇടപാടില്‍ പോലും കെഎം മാണിയേക്കാള്‍ കൂടുതല്‍ പണം കൈപ്പറ്റിയ അനേകം പേരുണ്ട്. ഈ മന്ത്രി സഭയില്‍ ആര്‍ക്കെങ്കിലും ഒരാള്‍ക്ക് ബാറുടമകളില്‍ നിന്നും കോഴ കൈപ്പറ്റിയിട്ടില്ലെന്ന് ചങ്കില്‍ കൈവച്ച് പറയാനാകുമോ? സോളാര്‍ വിവാദം ഒതുക്കിത്തീര്‍ക്കാന്‍ ഒഴുക്കിയ കോടികളുടെ കണക്ക് എന്നെങ്കിലും പുറത്ത് വരുമോ?
ബാറുമടകള്‍ അന്ന് വെളിപ്പെടുത്തിയ പേരുകളില്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നത് മന്ത്രി കെ ബാബുവിന്റെയും അടൂര്‍ പ്രകാശിന്റെയും ആയിരുന്നു. പിന്നീട് ബിജു രമേശിനെ ഉദ്ധരിച്ച് പ്രതിപക്ഷ നേതാവ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പണം കൊടുത്തു എന്ന് വെളിപ്പെടുത്തുകയുണ്ടായി. ഇതൊക്കെ ഒരു ദിവസത്തെ ആയുസ്സില്‍ വാര്‍ത്തയല്ലാതായി മാറുകയും കെഎം മാണിക്കെതിരെയുള്ള ആരോപണം മാത്രം സജീവമായി നില്‍ക്കുകയും ചെയ്യുന്നതിന്റെ പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണ് എന്ന് ആരെങ്കിലും പറഞ്ഞാല്‍ അതില്‍ അത്ഭുതപ്പെടാനുണ്ടോ?
രണ്ടാമത്തെ കാര്യം മന്ത്രിക്കെതിരെ മലവെള്ളപ്പാച്ചില്‍ പോലെ ആരോപണങ്ങള്‍ ഉയരുമ്പോഴും ഒരൊറ്റ ആരോപണത്തിനും ഉബോല്‍ബലകമായ രേഖകള്‍ ഒന്നുമില്ല എന്നതാണ്. കെഎം മാണിക്ക് പണം നല്‍കി എന്ന് ബിജു രമേശ് മനോരമ ചാനലില്‍ ആരോപിച്ച് തുടങ്ങിയത് മുതലുള്ള സംഭവങ്ങള്‍ എടുത്ത് പരിശോധിക്കുക. തന്റെ കൈയില്‍ തെളിവുണ്ട് എന്ന് അന്നു മുതല്‍ ബിജു ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇന്നേ വരെ അതിന്റെ തെളിവുകള്‍ ഒന്നും പുറത്ത് വിട്ടിട്ടില്ല. കഴിഞ്ഞ ദിവസങ്ങളായി മാണി പണം മേടിച്ചതിന്റെ തെളിവുകളായി പുറത്ത് വന്ന ശബ്ദ രേഖകള്‍ ഒക്കെ പരിശോധിച്ചാല്‍ ഒരു കാര്യം മനസ്സിലാകും ചാനലുകള്‍ക്ക് ബ്രേക്കിങ് ന്യൂസ് അടിക്കാം എന്നതിനപ്പുറം വിശ്വസനീയമായ ഒന്നും ഈ ആരോപണങ്ങളില്‍ ഇല്ല എന്ന്. ചില മദ്യക്കച്ചവടക്കാര്‍ പരസ്പരം നടത്തിയ സംഭാഷണവും ബാലകൃഷ്ണപിള്ള മാണി കള്ളന്‍ ആയിരിക്കും എന്ന് പറഞ്ഞ നിരീക്ഷണങ്ങളുമാണ് ഈ ബ്രേക്കിങ് ന്യൂസുകള്‍.
ബാര്‍ ലൈസന്‍സ് വിഷയത്തില്‍ കക്ഷിയേ അല്ലാത്ത കെഎം മാണിക്ക് പണം കൊടുത്ത കണക്കുകള്‍ വരുമ്പോള്‍ ഇതിലെ പ്രധാന കക്ഷികളായ എക്‌സൈസ് മന്ത്രിക്കും മുഖ്യ മന്ത്രിക്കും എത്ര പണം കൊടുത്തിട്ടുണ്ടാവും എന്ന ചോദ്യമാണ് ആദ്യത്തേത്. ബാറുകള്‍ അടച്ച് പൂട്ടുന്ന ഫയല്‍ മാണി വച്ച് താമസിപ്പിച്ചെന്നും അതിന് വേണ്ടിയാണ് പണം കൊടുത്തെന്നുമായിരുന്നു ആദ്യ ആരോപണം. എന്നാല്‍ ഈ ഫയല്‍ മാണി കാണേണ്ട ആവശ്യമേ ഉണ്ടായിരുന്നില്ല എന്ന് പിന്നീട് വെളിപ്പെട്ടു. അതേ സമയം മന്ത്രി സഭയിലെ പ്രധാനപ്പെട്ടവരില്‍ ഒരാള്‍ എന്ന നിലയില്‍ മാണിക്കും പണം കൊടുത്തു എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ സാധിക്കും.
ഈ ആരോപണം ഉന്നയിച്ചവര്‍ തന്നെ അത് നിഷേധിച്ചിട്ടുണ്ട് എന്നത് ഒരു വശം. അത് കാര്യമാക്കേണ്ട. എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ക്ക് എന്ത് വിശ്വാസ്യതയാണുള്ളത്? ആര്‍ക്ക് ആരെ കുറിച്ച് എന്താണ് പറയാന്‍ വയ്യാത്തത്?
ബിജു രമേശ് പറയുന്നത് ആത്മാര്‍ത്ഥമായി ആണെങ്കില്‍ കെഎം മാണിക്ക് പണം നല്‍കുന്നതിന്റെ ദൃശ്യങ്ങളോ അല്ലെങ്കില്‍ മാണി പണം ചോദിക്കുന്നതിന്റെ ശബ്ദ രേഖയോ പുറത്ത് വിടട്ടേ. ഇതല്ലാതെ ഒരു കള്ള് കച്ചവടക്കാരന്‍ ചുളുവില്‍ മാദ്ധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കാനും കീ കൊടുത്ത് വിടുന്ന ഏതോ ചില ഉന്നതര്‍ക്ക് വേണ്ടി നടത്തുന്ന പ്രഖ്യാപനങ്ങളുടെ പേരില്‍ ഒരു പൊതു പ്രവര്‍ത്തകനെ നിരന്തരമായി വേട്ടയാടുന്നത് ക്രൂരമാണ്. ഇത്തരം വേട്ടയാടലുകള്‍ ഈ കേരളം ഒരുപാട് കണ്ടതാണ്. രാജ്യത്തിന്റെ പ്രധാന രഹസ്യങ്ങള്‍ ചോര്‍ത്തി എന്നപേരില്‍ കെ കരുണാകരനെ വേട്ടയാടിക്കൊന്നുവര്‍ തന്നെയാണ് ഇപ്പോഴും അണിയറയില്‍ ചരട് വലിക്കുന്നത്. പതിറ്റാണ്ടുകള്‍ക്ക് ശേഷം ചാരക്കേസ് കെട്ടുകഥയാണ് എന്നു വരുമ്പോള്‍ അതറിയാന്‍ പോലും ആ നേതാവ് ജീവിച്ചിരിപ്പുണ്ടായിരുന്നില്ല. ലാവ്‌ലിന്‍ അഴിമതിയുടെ പേരില്‍ ഒരു ബ്ലാക്ക്‌മെയില്‍ പത്രപ്രവര്‍ത്തകന്‍ ഉണ്ടാക്കിയ കെട്ടുകഥ പിണറായി വിജയന്‍ എന്ന നേതാവിനെ വേട്ടയാടിയതിന്റെ കഥകളും മറക്കാനാകുമോ?
ഇനി അഥവാ ആ കള്ള് കച്ചവടക്കാരന്റെ ആരോപണം അന്വേഷിക്കേണ്ടതാണെങ്കില്‍ ആകെ പിരിച്ചെടുത്തു എന്ന് അയാള്‍ തന്നെ പലതവണ പറഞ്ഞ 20 കോടിയെക്കുറിച്ചല്ലേ അന്വേഷിക്കേണ്ടത്? അന്വേഷണം കെഎം മാണിയില്‍ മാത്രം എത്തിയതും ഒരു കോടിയില്‍ മാത്രം കേന്ദ്രീകരിക്കുന്നതും എന്ത് തരം നീതിയാണ്?
ഇതെല്ലാം വ്യക്തമായിരിക്കെ കെഎം മാണിയെ മാത്രം കള്ളന്‍ ആക്കാന്‍ ഒരുമ്പെടുന്ന മാദ്ധ്യമങ്ങള്‍ അറിയാതെ ചിലരുടെ രഹസ്യ അജണ്ടയുടെ ഭഗമാകുകയാണ്. മാണിയേക്കാള്‍ കൂടുതല്‍ പണം ബാര്‍ കോഴയില്‍ വാങ്ങിയ മന്ത്രിമാര്‍ വേറെയുണ്ടെന്ന് അറിയാമായിട്ടും മാദ്ധ്യമങ്ങള്‍ എന്തു കൊണ്ടാണ് മാണിക്കെതിരെ മാത്രം ശബ്ദിക്കുന്നത്. എന്തുകൊണ്ട് ചെന്നിത്തലക്കെതിരെ പറഞ്ഞ വി എസ് ഇപ്പോള്‍ മൗനം പാലിക്കുന്നു എന്ന് ആരും ചോദിക്കാത്തത്? എന്തുകൊണ്ടാണ് ബിജു രമേശിന് സര്‍വ്വ പിന്തുണയും കൊടുത്ത് ബലം പകരുന്നത് ബന്ധുവാകാന്‍ പോകുന്ന മന്ത്രി അടൂര്‍ പ്രകാശിന്റെ റോളിനെക്കുറിച്ച് ആരും ചോദിക്കാത്തത്?
ഇത് വ്യക്തമാക്കുന്നത് വലിയൊരു ഗൂഢാലോചനയില്‍ നിന്നാണ് ഈ തിരക്കഥകള്‍ ഒക്കെ ജനിച്ചത് എന്ന് തന്നെയാണ്. ഇന്ത്യയില്‍ തന്നെ മറ്റൊരു നേതാവിനും സാധിക്കാത്ത ചില നേട്ടങ്ങള്‍ മാണിക്ക് ലഭിക്കുകയുണ്ടായി. ഏതാനും മാസം കൂടി കഴിഞ്ഞാല്‍ തുടര്‍ച്ചയായി 50 വര്‍ഷം ഒരേ മണ്ഡലത്തില്‍ നിന്നും എംഎല്‍എ ആകുന്ന ആദ്യ ഇന്ത്യാക്കാരന്‍ ആവുകയാണ് മാണി. 50 വര്‍ഷം ജനപ്രതിനിധിയായിരിക്കുകയും പ്രതിപക്ഷത്തിന്റെ പോലും ആദരവ് കൈപ്പറ്റുകയും ചെയ്ത മാണി ആവശ്യത്തിന് എംഎല്‍എമാര്‍ ഇല്ലാതിരുന്നിട്ടും കുറച്ച് നാള്‍ എങ്കിലും മുഖ്യ മന്ത്രി ആകാന്‍ മോഹിച്ച് പോയി എന്ന തെറ്റു മാത്രമാണ് ചെയ്തത്. പിസി ജോര്‍ജ് എന്ന മാണിയുടെ വീട്ടിലെ തന്നെ ശത്രു മാണിയുടെ ദുര്‍ബലത മനസ്സിലാക്കി മുഖ്യമന്ത്രി മോഹത്തിന് തീ കൊളുത്തുകയായിരുന്നു.
നേരിയ ഭൂരിപക്ഷത്തില്‍ മാത്രം മുഖ്യമന്ത്രി സ്ഥാനം കാക്കുന്ന ഉമ്മന്‍ ചാണ്ടിക്ക് മാണിയെ തളക്കേണ്ടത് ആവശ്യം ആയിരുന്നു. ഉമ്മന്‍ ചാണ്ടിയെ മറിച്ചിട്ട് മുഖ്യ മന്ത്രിയാവാന്‍ ചരട് വലിക്കുന്ന രമേശ് ചെന്നിത്തലയ്ക്കും ഒരു പിടി വള്ളി വേണമായിരുന്നു. ഉമ്മന്‍ ചാണ്ടിയും തിരുവഞ്ചൂരും കെസി ജോസഫും ജോസഫ് വാഴക്കനും ഒക്കെ അടങ്ങുന്ന കോട്ടയത്തെ കോണ്‍ഗ്രസ്സ് നേതാക്കളുടെ എക്കാലത്തെയും വലിയ ശത്രുവായ മാണിയെ തളക്കാനുള്ള ഒരു വടിയായി ഇത് മാറുകയായിരുന്നു.
കെഎം മാണിക്ക് ശേഷം കേരള കോണ്‍ഗ്രസ്സ് ഛിന്നഭിന്നമായി പോകണമെന്ന കോണ്‍ഗ്രസ്സിന്റെ അജണ്ടയാണ് ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്നത്. പിസി ജോര്‍ജിനെപ്പോലെയുള്ളവര്‍ക്ക് ഒന്നോ രണ്ടോ എംഎല്‍എമാരുള്ള ഒരു ചെറിയ പാര്‍ട്ടി നടത്താന്‍ ആണ് താല്‍പ്പര്യം. ഈ ലക്ഷ്യത്തിന് വേണ്ടിയാണ് ഇവരെല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിച്ചത്. അല്ലെങ്കില്‍ യാതൊരു തെളിവുകളും ഇല്ലാതിരുന്നിട്ടും മാണിയുടെ കേസ് മാത്രം എങ്ങനെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു? ഗണേശ് കുമാര്‍ നിയമ സഭയില്‍ ഇബ്രാഹിം കുഞ്ഞിനെതിരെ ആരോപണം ഉന്നയിച്ചിട്ട് വല്ല ക്വിക്ക് വേരിഫിക്കേഷനും നടന്നോ? മുഖ്യ മന്ത്രിക്കും ചീഫ് സെക്രട്ടറിക്കുമെതിരെയുള്ള കേസ് നടന്ന ക്വിക്ക് വേരിഫിക്കേഷനില്‍ ആരോപണം തള്ളിക്കളയുകയാണ് ചെയ്തത്. എന്നിട്ടും െ്രെഡവറുടെ മൊഴി അനുസരിച്ച് കെഎം മാണിക്ക് എതിരെ മാത്രം എന്തുകൊണ്ട് കേസ് എടുത്തു? ഈ ചോദ്യം ഒന്നും ചോദിക്കാന്‍ കേരള കോണ്‍ഗ്രസ്സില്‍ പോലും ആരുമില്ല എന്നത് കെഎം മാണി നേരിടുന്ന ഏറ്റവും വലിയ ദുരന്തം. തന്നേക്കാള്‍ ആരും വലുതാകാതിരിക്കാന്‍ അറ്റവും തലയും വെട്ടി വളര്‍ത്തിയതുകൊണ്ടാവാം ഈ ദുര്യോഗം.
ഈ വിവാദത്തിന്റ തുടക്കം മനോരമ ചാനലില്‍ ചര്‍ച്ച ആയിരുന്നു എന്നോര്‍ക്കണം. ഉമ്മന്‍ ചാണ്ടിക്ക് വേണ്ടി എന്ത് ചെയ്യാനും മടിയില്ലാത്ത മനോരമ മനഃപൂര്‍വ്വം ഇങ്ങനെ ഒരു വിവാദം സൃഷ്ടിച്ചെടുത്തതാണ് എന്ന് വ്യക്തമാക്കാന്‍ അനേകം സൂചനകള്‍ ഉണ്ട്. മാണി ഇടത് മുന്നിയിലേക്ക് പോവില്ല എന്ന ഉറപ്പിന് വേണ്ടി മാത്രമായിരുന്നു ഇതൊക്കെ എന്നാല്‍ നട്ടെല്ല് നിവര്‍ത്തി പിടിച്ച് ഇതൊന്നും ചോദിക്കാന്‍ മാണിക്ക് കഴിയുന്നുമില്ല.
മാണി രാജി വച്ചാല്‍ പന്ന്യന്‍ രവീന്ദ്രനെ പിടിച്ചു മന്ത്രിസഭ നിലനിര്‍ത്താന്‍ ഉമ്മന്‍ ചാണ്ടി വിരുത് കാട്ടിയേക്കാം. പ്രതിപക്ഷത്ത് മറ്റാര്‍ക്കുമില്ലാത്ത ഉത്സാഹം ഇക്കാര്യത്തില്‍ സിപിഐ പുലര്‍ത്തുന്നത് മാണി ഇടതുമുന്നണിയിലേക്ക് വന്ന് തങ്ങളുടെ രണ്ടാം സ്ഥാനം നഷ്ടമാകുമോ എന്ന ഭയത്തിന്റെ പുറത്താണ്. കേരളാ കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ എക്കാലവും വില്ലന്‍ വേഷം കെട്ടിയിട്ടുള്ളത് കോണ്‍ഗ്രസ് തന്നെയായിരുന്നു. പിടി ചാക്കോ എന്ന നേതാവിനെ പെണ്ണ് കേസില്‍ പെടുത്തി കൊന്നതിന്റെ പ്രതിഫലനമായി തുടങ്ങിയതാണ് കേരളാ കോണ്‍ഗ്രസ് എന്ന ചരിത്രം ആര്‍ക്ക് മറക്കാന്‍ കഴിയും

(കടപ്പാട്- മറുനാടന്‍ മലയാളി)

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് ഉണർവ്...  (21 minutes ago)

സങ്കടക്കാഴ്ചയായി... അമേരിക്കയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ യുവതിക്ക് ദാരുണാന്ത്യം...  (30 minutes ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,09,400 രൂപ  (33 minutes ago)

കണ്ണീർക്കാഴ്ചയായി... റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് മധ്യവയസ്‌കന് ദാരുണാന്ത്യം  (1 hour ago)

കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന കെഎസ്ഇബി മീറ്റര്‍ റീഡര്‍മാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതോടെ ഈ മാസം വൈദ്യുതി ബില്‍ വിതരണം മുടങ്ങി  (1 hour ago)

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ട്വന്റി20 പരമ്പരയ്ക്ക് നാളെ തുടക്കം... ആദ്യ മത്സരം ലഖ്നൗ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാത്രി ഏഴിന് നടക്കും  (1 hour ago)

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയും പോർച്ചുഗലിന് നേഷൻസ് ലീഗിൽ ജയം...  (1 hour ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കുന്നതുവരെ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി പ്രതിപക്ഷ യുവജന-വിദ്യാർത്ഥി സംഘടനകൾ  (1 hour ago)

സംസ്ഥാനത്ത് പച്ചക്കറിവിലയിൽ കുതിപ്പ്....വെളുത്തുള്ളിയും ഇഞ്ചിയും നൂറ് രൂപ കടന്നു  (1 hour ago)

ഇതുവരെ പെയ്തതൊന്നുമല്ല ഉച്ചതിരിഞ്ഞാൽ കൊടും മഴ റഡാർ ചിത്രങ്ങൾ എല്ലാം മാറി 4 ദിവസം കനത്ത മഴ  (2 hours ago)

രാജ്യത്ത് പഞ്ചസാരയുടെ വിലയിൽ കുറവുണ്ടായിട്ടും വിപണിയിൽ ജാഗ്രത കൈവിടാതെ കേന്ദ്ര സർക്കാർ  (2 hours ago)

എഴുന്നേൽക്കടാ ബ്രഹ്മ... നെഞ്ച് പൊട്ടി പാപ്പാൻ...! കണ്ടു നിൽക്കാനാവില്ല ഇത്, പല്ലാട്ട് ബ്രഹ്‌മദത്തന് വിട  (2 hours ago)

സഞ്ചാരികളെ കാത്ത് സൗര 2... കൊച്ചിക്കായലിലെ കാഴ്ചകൾ ഇനി സോളാർ ബോട്ടിൽ കറങ്ങി കാണാം.... വിനോദസഞ്ചാര വകുപ്പിന്റെ പുതിയ ടൂറിസം ബോട്ട് സർവീസിന് ഇന്ന് തുടക്കമാകും  (2 hours ago)

വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റിന്റെ 50-ാമത് വയലാർ അവാർഡിന് ആർ.രാജശ്രീയുടെ 'ആത്രേയകം" എന്ന നോവൽ അർഹമായി  (2 hours ago)

നിയന്ത്രണങ്ങൾ കടുത്തു... സഞ്ചാരികളുടെ വരവ് കുറഞ്ഞു, ഊട്ടിയിൽ വ്യാപാരികൾ പ്രതിസന്ധിയിൽ...  (2 hours ago)

Malayali Vartha Recommends