Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,09,400 രൂപ


ഭാഗ്യാനുഭവങ്ങളും സാമ്പത്തിക ഉണർവ്വും; നേട്ടങ്ങൾ ആർക്കൊക്കെ?


ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...

കണ്ടവരുണ്ടോ സുകുമാരക്കുറുപ്പിനെ?

23 JANUARY 2015 10:09 AM IST
മലയാളി വാര്‍ത്ത.

കാണാതായി 31വര്‍ഷം പിന്നിടുമ്പോഴും സുകുമാരക്കുറുപ്പ് തിരശ്ശീലയ്ക്ക് പിന്നില്‍ത്തന്നെ. ചാക്കോയെന്ന ഫിലിം റെപ്രസന്റേറ്റീവിന്റെ കൊലപാതകത്തിനും സുകുമാരക്കുറുപ്പിന്റെ തിരോധാനത്തിനും 31 വയസാകുന്നു. 1984 ജനുവരി 22നായിരുന്നു കേരളത്തെ ഞെട്ടിച്ച ക്രൂരകൃത്യം നടന്നത്. താന്‍ മരിച്ചെന്ന് വരുത്തി ഇന്‍ഷ്വറന്‍സ് തുക തട്ടിയെടുക്കാമെന്ന സുകുമാരക്കുറുപ്പിന്റെ വ്യാമോഹമാണ് ചാക്കോയുടെ കൊലപാതകത്തിലേക്ക് നയിച്ചത്. കേരളാ പോലീസിന്റെ പിടികിട്ടാപ്പുള്ളി പട്ടികയിലുള്ള സുകുമാരക്കുറുപ്പ്് ഇന്ന് ജീവനോടുണ്ടോ എന്നതും ചോദ്യഛിന്നമാണ്.
22ന് രാവിലെ മാവേലിക്കര കുന്നം വയലില്‍ നിന്നു സുകുമാരക്കുറുപ്പിന്റെ ഉടമസ്ഥതയിലുള്ള കറുത്ത അംബാസിഡര്‍ കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ ജഡം കണ്ടെത്തുകയായിരുന്നു. വെളുപ്പിന് അഞ്ചരയോടെ സംഭവസ്ഥലത്തെത്തിയ അന്നത്തെ ചെങ്ങന്നൂര്‍ ഡിവൈ.എസ്.പിയായിരുന്ന ഹരിദാസിന് സംഭവത്തെക്കുറിച്ച് ആദ്യമേ സംശയം തോന്നിയിരുന്നു. തീപ്പെട്ടിയും ഗ്‌ളൗസും സംഭവസ്ഥലത്തിന് സമീപമുണ്ടായിരുന്നതായിരുന്നു ഇതിനു കാരണം. ഇതിനകംതന്നെ മരിച്ചത് സുകുമാരക്കുറുപ്പാണെന്ന വാര്‍ത്ത നാടെങ്ങും പരന്നു. ആലപ്പുഴ ചാത്തനാട് സ്വദേശിയായ ചാക്കോയെ കാണാനില്ലെന്ന പരാതിയും ഇതോടൊപ്പം പൊലീസിനു ലഭിച്ചിരുന്നു.
സംഭവത്തില്‍ ആദ്യമൊന്നും ആര്‍ക്കും സംശയം തോന്നിയില്ല. മരിച്ചത് സുകുമാരക്കുറുപ്പ് തന്നെയെന്ന് നാട്ടുകാരും പൊലീസും ഉറപ്പിക്കുന്നതിനിടയിലാണ് കൈയില്‍ പൊള്ളലേറ്റ പാടുമായി ബന്ധുവായ ഭാസ്‌കരപിളള പിടിയിലാകുന്നത്. ഇതോടെ സംഭവത്തിന്റെ ചുരുളഴിഞ്ഞു. മരിച്ചത് കുറുപ്പല്ല ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ ചാക്കോയാണെന്ന് പുറംലോകമറിഞ്ഞു. ഇതിനിടയില്‍ കുറുപ്പ് മുങ്ങിയിരുന്നു. മുങ്ങിയ കുറുപ്പിനെ ഇതുവരെ കണ്ടെത്താന്‍ കഴിയാതിരുന്നത് കേരള പൊലീസിനുതന്നെ നാണക്കേടാണ്.
കേരളത്തിനകത്തും പുറത്തും അരിച്ചുപെറുക്കിയിട്ടും കുറുപ്പിന്റെ പൊടിപോലും പൊലീസിന് കിട്ടിയില്ല. കുറുപ്പെന്ന സംശയത്താല്‍ ഓരോരുത്തരെ കാണുമ്പോള്‍ നാട്ടുകാര്‍ നല്‍കിയ വിവരമനുസരിച്ച് പലതവണ പൊലീസ് ഓടിത്തളര്‍ന്നു. 2010ല്‍ മകന്റെ വിവാഹത്തിന് കുറുപ്പ് നാട്ടിലെത്തുമെന്ന പ്രതീക്ഷയില്‍ പൊലീസ് കാത്തിരുന്നെങ്കിലും അവിടെയും നിരാശയായിരുന്നു ഫലം. മുങ്ങുന്ന സമയത്ത് കുറുപ്പിന് 38 വയസായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് ഉണർവ്...  (21 minutes ago)

സങ്കടക്കാഴ്ചയായി... അമേരിക്കയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ യുവതിക്ക് ദാരുണാന്ത്യം...  (30 minutes ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,09,400 രൂപ  (33 minutes ago)

കണ്ണീർക്കാഴ്ചയായി... റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് മധ്യവയസ്‌കന് ദാരുണാന്ത്യം  (1 hour ago)

കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന കെഎസ്ഇബി മീറ്റര്‍ റീഡര്‍മാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതോടെ ഈ മാസം വൈദ്യുതി ബില്‍ വിതരണം മുടങ്ങി  (1 hour ago)

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ട്വന്റി20 പരമ്പരയ്ക്ക് നാളെ തുടക്കം... ആദ്യ മത്സരം ലഖ്നൗ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാത്രി ഏഴിന് നടക്കും  (1 hour ago)

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയും പോർച്ചുഗലിന് നേഷൻസ് ലീഗിൽ ജയം...  (1 hour ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കുന്നതുവരെ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി പ്രതിപക്ഷ യുവജന-വിദ്യാർത്ഥി സംഘടനകൾ  (1 hour ago)

സംസ്ഥാനത്ത് പച്ചക്കറിവിലയിൽ കുതിപ്പ്....വെളുത്തുള്ളിയും ഇഞ്ചിയും നൂറ് രൂപ കടന്നു  (1 hour ago)

ഇതുവരെ പെയ്തതൊന്നുമല്ല ഉച്ചതിരിഞ്ഞാൽ കൊടും മഴ റഡാർ ചിത്രങ്ങൾ എല്ലാം മാറി 4 ദിവസം കനത്ത മഴ  (2 hours ago)

രാജ്യത്ത് പഞ്ചസാരയുടെ വിലയിൽ കുറവുണ്ടായിട്ടും വിപണിയിൽ ജാഗ്രത കൈവിടാതെ കേന്ദ്ര സർക്കാർ  (2 hours ago)

എഴുന്നേൽക്കടാ ബ്രഹ്മ... നെഞ്ച് പൊട്ടി പാപ്പാൻ...! കണ്ടു നിൽക്കാനാവില്ല ഇത്, പല്ലാട്ട് ബ്രഹ്‌മദത്തന് വിട  (2 hours ago)

സഞ്ചാരികളെ കാത്ത് സൗര 2... കൊച്ചിക്കായലിലെ കാഴ്ചകൾ ഇനി സോളാർ ബോട്ടിൽ കറങ്ങി കാണാം.... വിനോദസഞ്ചാര വകുപ്പിന്റെ പുതിയ ടൂറിസം ബോട്ട് സർവീസിന് ഇന്ന് തുടക്കമാകും  (2 hours ago)

വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റിന്റെ 50-ാമത് വയലാർ അവാർഡിന് ആർ.രാജശ്രീയുടെ 'ആത്രേയകം" എന്ന നോവൽ അർഹമായി  (2 hours ago)

നിയന്ത്രണങ്ങൾ കടുത്തു... സഞ്ചാരികളുടെ വരവ് കുറഞ്ഞു, ഊട്ടിയിൽ വ്യാപാരികൾ പ്രതിസന്ധിയിൽ...  (2 hours ago)

Malayali Vartha Recommends