റേഷന്‍ കാര്‍ഡിന് ഉടമയാകുന്ന കേരളത്തിലെ മൈനര്‍ എന്ന ബഹുമതി വൈശാഖിനു സ്വന്തം

റേഷന്‍ കാര്‍ഡിന് ഉടമയാകുന്ന കേരളത്തിലെ മൈനര്‍ എന്ന ബഹുമതി വൈശാഖിനു സ്വന്തം. ഒമ്പതാം ക്ലളാസുകാരനായ വൈശാഖിന്റെയും സഹോദരി പവിത്രയുടെയും ദുരന്തകഥകള്‍ കേട്ടറിഞ്ഞ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഇതുസംബന്ധിച്ച് നിര്‍ദേശവും സഹോദരങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായവും പ്രഖ്യാപിച്ചത്.
വള്ളത്തോള്‍ നഗര്‍ പഞ്ചായത്തില്‍ പള്ളിക്കല്‍ അണ്ടലാടി വീട്ടില്‍ പ്രേമാനന്ദനും ഭാര്യ രജനിയും ആറ് മാസത്തിനിടയില്‍ മരിച്ചതോടെയാണ് വൈശാഖും പവിത്രയും അനാഥരായത്. അമ്മൂമ്മയോടൊപ്പമാണ് ഇരുവരും താമസിച്ചിരുന്നത്. റേഷന്‍ കാര്‍ഡ് പുതുക്കലിന്റെ ഭാഗമായി വന്ന നിയമപ്രശ്‌നമാണ് ഇവര്‍ക്ക് ബുദ്ധിമുട്ടായത്.
കുടുംബത്തിലെ മുതിര്‍ന്ന വനിതയുടെയോ അല്ലെങ്കില്‍ മുതിര്‍ന്ന മറ്റംഗങ്ങളുടെയോ പേരിലേ റേഷന്‍ കാര്‍ഡ് അനുവദിക്കാന്‍ കഴിയൂ എന്നാണ് വ്യവസ്ഥ. വിദ്യാര്‍ത്ഥികളായ കുട്ടികള്‍ക്ക് ഉടമസ്ഥസ്ഥാനം നല്‍കാന്‍ കഴിയില്ലെന്ന നിയമപ്രശ്‌നം വന്നതോടെയാണ് ഇവര്‍ വിഷമത്തിലായത്. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവായ കെ.എ. ജോസഫിന്റെ നേതൃത്വത്തില്‍ ഡി.സി.സി. പ്രസിഡന്റ് ഒ. അബ്ദുറഹിമാന്‍കുട്ടിയുടെ സഹായത്തോടെ പ്രശ്‌നം മുഖ്യമന്ത്രിയുടെ അടുത്തെത്തിയത്.
മുഖ്യമന്ത്രി ഇവരെ തൃശ്ശൂരില്‍വെച്ച് നേരിട്ടുകണ്ട് കാര്യങ്ങള്‍ കേട്ടറിഞ്ഞു. തുടര്‍ന്നാണ് മൈനറാണെങ്കിലും പ്രത്യേക വിവേചനാധികാരപ്രകാരം വൈശാഖിന്റെ പേരില്‍ റേഷന്‍കാര്‍ഡ് നല്‍കാന്‍ മുഖ്യമന്ത്രിനിര്‍ദ്ദേശിച്ചത്. കൂടാതെ സോഷ്യല്‍ ജസ്റ്റിസ് \'സ്‌നേഹപൂര്‍വ്വം\' പദ്ധതിപ്രകാരം കോളേജ് വിദ്യാഭ്യാസം വരെ സൗജന്യ വിദ്യാഭ്യാസം നല്‍കാനും വൈശാഖിന്റെയും സഹോദരിയുടെയും പേരില്‍ അമ്പതിനായിരം രൂപവീതം സര്‍ക്കാര്‍ ധനസഹായം ബാങ്കില്‍ നിക്ഷേപിക്കാനും തീരുമാനമായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























