പട്ടാപ്പകല്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ തട്ടി കൊണ്ട് പോയ അഞ്ചംഗ സംഘം അറസ്റ്റില്‍

ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ അഞ്ചംഗ സംഘം പട്ടാപ്പകല്‍ തട്ടികൊണ്ടു പോയത് എല്ലാവരെയും ഞെട്ടിച്ചു. അരിമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി. എ. ആന്റണിയുടെ പേരക്കുട്ടിയെയാണ് അഞ്ചംഗ സംഘം തട്ടികൊണ്ട് പോയത്. ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ നെസ്‌വിനെയാണ് അത്താണിക്കടുത്ത് ഇന്നലെ രാത്രി എട്ടുമണിയോടെ വാടക വീട്ടില്‍ നിന്നും കണ്ടെത്തിയത്. തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ജേക്കബ് ജോബിന്റെ നേതൃത്വത്തിലുള്ള ഷാഡോ പോലീസാണ് കുട്ടിയെ മോചിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അയല്‍വാസികളടക്കം അഞ്ചുപേരെ ഷാഡോപോലീസ് അറസ്റ്റ് ചെയ്തു. കരിപ്പാടത്ത് പ്രസാദ് , കുളങ്ങര ജോസ്‌പോള്‍ , കുന്നത്ത് വിഷ്ണു , അടൂര്‍ അജിത് ഭവനത്തില്‍ അജിത് , കൊല്ലം ചവറ മംഗലശ്ശേരി അനീഷ് എന്നിവരാണ് അറസ്റ്റിലായത്.
കുട്ടിയെ ഭയപ്പെടുത്താന്‍ ഉപയോഗിച്ച കളിത്തോക്ക്, എട്ട് മൊബൈല്‍ ഫോണുകള്‍, കത്രിക, ഷേവിംഗ് കത്തി, സെല്ലോ ടൈപ്പ്, നാല് കൈയുറകള്‍,ടേപ് റെക്കാര്‍ഡര്‍, മങ്കിക്യാപ് തുടങ്ങിയവയും പ്രതികളില്‍ നിന്നും കണ്ടെടുത്തു. രോഗിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കിടത്തിയിട്ടുണ്ടെന്നും താമസിക്കാന്‍ വീടുവേണമെന്നും പറഞ്ഞാണ് സംഘം വീട് വാടകക്കെടുത്തതെന്നാണ് പോലീസ് പറയുന്നത്. കുട്ടിയെ തട്ടിക്കൊണ്ടുവന്ന് ഇവിടെ താമസിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതിയായ പ്രസാദിന് ജപ്തി ഭീഷണി ഉണ്ടായിരുന്നുവെന്നും അത് വീട്ടാന്‍ കുട്ടിയെ തട്ടിക്കൊണ്ടുവന്ന് മോചനദ്രവ്യമായി പണം നേടിയെടുത്ത് വായ്പ തിരിച്ചടക്കുവാന്‍ നടത്തിയ പദ്ധതിയായിരുന്നു ഇതെന്ന് പോലീസ് പറഞ്ഞു.
കാറിലാണ് സ്‌കൂള്‍ വിട്ടുവന്ന കുട്ടിയെ സംഘം തട്ടി കൊണ്ട് പോയത്. റൈസ് മില്ല് നടത്തുന്ന കുട്ടിയുടെ അച്ഛന്‍ ടിറ്റോയുടെ കൈയില്‍ ധാരാളം പണമുണ്ടെന്ന ധാരണയിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പ്രതികള്‍ പോലീസിനോട് പറഞ്ഞത്. മൊബൈല്‍കോളിനെ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായതെന്നും പോലീസ് പറയുന്നു. വീട്ടിലുള്ളവരെ വിളിക്കാന്‍ മാത്രമാണ് പ്രതികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നത്. അതിനെ തുടര്‍ന്ന് പ്രതികളെ പിടികൂടാന്‍ ബുദ്ധിമുട്ടിയെന്നും പോലീസ് പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























