ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ മുസ്ലിംലീഗുകാര്‍ വെട്ടിക്കൊന്നു: അഞ്ച് പേര്‍ക്ക് പരിക്കേറ്റു

നാദാപുരത്തിനടുത്ത് തൂണേരിയില്‍ ലീഗ് ആക്രമണത്തിനിടയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. വെള്ളൂര്‍ തടിയന്‍കണ്ടി ഷിബിന്‍ ആണ് മരിച്ചത്. ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ പുത്തലത്ത് അഖില്‍, പിള്ളാണ്ടി അനീഷ്, ഈച്ചരംവലിയത്ത് വിനീഷ്, കരിയിലാട്ട് രാജീഷ്, കോണ്‍ഗ്രസ് അനുഭാവിയായ വട്ടക്കണ്ടി വിജീഷ് എന്നിവരെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ നാദാപുരം പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ലീഗാണ് ആക്രമണത്തിന് പിന്നിലെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു.
പ്രദേശത്ത് ഇന്നു പുലര്‍ച്ചെ അഞ്ചരവരെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ വ്യാപകമായി ബോംബാക്രമണങ്ങളും ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് വടകര താലൂക്ക് പരിധിയില്‍ സി.പി.എം.ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. പ്രദേശത്തെ കൊടിയും ബോര്‍ഡുകളും നശിപ്പിച്ചതുമായി ബന്ധപ്പെട്ട് ഒരാഴ്ചയായി ഈ മേഖലയില്‍ ലീഗ്ഡിവൈഎഫ്‌ഐ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ടായിരുന്നു. ഇതിനിടയില്‍ ഇന്നലെ രാത്രി ഒമ്പതരയോടെയാണ് വേളൂര്‍ എല്‍.പി.സ്‌കൂളിനടുത്ത് ലീഗിന്റെ അക്രമണം ഉണ്ടായതെന്ന് നാദാപുരം പൊലീസ് പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















