സിപിഎമ്മിന്റെ ക്ഷണം പുച്ഛത്തോടെ തള്ളുന്നുവെന്ന് കെ.കെ രമ: വേഷം മാറിയാലും പി.മോഹനന്റെ കൈയിലെ ടിപിയുടെ ചോരക്കറ മായില്ലെന്നും രമ

സിപിഎമ്മിലേക്കുള്ള ക്ഷണം പുച്ഛത്തോടെ തള്ളുന്നുവെന്ന് ആര്‍എംപി. വേഷം മാറിയാലും പി.മോഹനന്റെ കൈയിലെ ടിപിയുടെ ചോരക്കറ മായില്ലെന്ന് ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ പ്രതികരിച്ചു. ആര്‍എംപിയെ തിരിച്ചെടുക്കാമെന്ന പി.മോഹനന്റെ പ്രസ്താവന കപടനാടകമെന്നും രമ പറഞ്ഞു . സിപിഎമ്മില്‍ തിരിച്ചെടുക്കാന്‍ തയാറാണെന്ന പി.മോഹനന്റെ പ്രസ്താവന പുച്ഛത്തോടെ തളളുന്നുവെന്ന് ആര്‍എംപി നേതാവ് കെ.എസ്. ഹരിഹരന്‍ പറഞ്ഞു. ടി.പി.ചന്ദ്രശേഖരന്റെ ചോര പുരണ്ടവരുമായി യാതൊരു ഐക്യത്തിനുമില്ല.
ജില്ലാ സെക്രട്ടറിയുടെ കസേര ഉറപ്പിക്കാനുളള പി.മോഹനന്റെ ശ്രമമാണ് ഇതിനു പിന്നില്‍. സിപിഎമ്മിനോടുളള ആര്‍എംപി നിലപാട് ചന്ദ്രശേഖരന്‍ ജീവിച്ചിരിക്കുമ്പോഴേ പറഞ്ഞിരുന്നുവെന്നും ഹരിഹരന്‍ കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയിലേക്ക് തിരിച്ചുവന്നാല്‍ ആര്‍എംപി നേതാക്കള്‍ക്ക് അര്‍ഹമായ സ്ഥാനങ്ങള്‍ നല്‍കുമെന്നായിരുന്നു സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റ പി.മോഹനന്‍ പറഞ്ഞത്. ടിപി വധവുമായി പാര്‍ട്ടിയ്ക്കു യാതൊരു ബന്ധവുമില്ലെന്നും പി. മോഹനന്‍ വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















