മദ്യലഹരിയിൽ ശ്രീചിത്ര മെഡിക്കല്‍ സെന്ററിലെ ഡോക്ടര്‍ ഓടിച്ച വാഹനം പാളയം രക്ത സാക്ഷി മണ്ഡപത്തിനു സമീപം ട്രാഫിക് സിഗ്നലിലേയ്ക്ക് ഇടിച്ചു കയറി അപകടം

ശ്രീചിത്ര മെഡിക്കല്‍ സെന്ററിലെ ഡോക്ടര്‍ ഓടിച്ച വാഹനം പാളയം രക്ത സാക്ഷി മണ്ഡപത്തിനു സമീപം ട്രാഫിക് സിഗ്നലിലേയ്ക്ക് ഇടിച്ചു കയറി. ഹരിയാന സ്വദേശിയും ന്യൂറോളജി വിഭാഗം ഡോക്ടറുമായ ദേവ് പ്രകാശ് ശര്‍മയാണ് അപകടത്തില്‍പ്പെട്ടത്. തലയ്ക്ക് പരുക്കേറ്റ ഇദ്ദേഹത്തെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍ മദ്യലഹരിയിലായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. ഡീസല്‍ ഒഴുകിപ്പടര്‍ന്നതിനേത്തുടര്‍ന്ന് ഫയര്‍ഫോഴ്‌സെത്തി റോഡ് കഴുകിയതിനു ശേഷമാണ് വാഹനങ്ങള്‍ കടത്തിവിട്ടത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. ഇന്നലെ പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ മരിച്ചിരുന്നു. വാഹനം ഓടിച്ച ശ്രീറാം വെങ്കിട്ടരാമനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha

























