ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...

മഴ മുന്നറിയിപ്പ് ഉണ്ടെങ്കിലും കടുത്ത ചൂടിനൊപ്പം ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം. ഇന്നലെ രാത്രിയും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ അരമണിക്കൂർ വീതം വൈദ്യുതി മുടങ്ങി. പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി. വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്. കറന്‍റ് പോകുന്ന സമയത്തിന് ഒരു വ്യക്തതയും ഇല്ല. ദിവസം ഒരു പ്രദേശത്ത് ഏത് നേരം, എത്ര സമയം വൈദ്യുതി മുടങ്ങുമെന്ന അറിയിപ്പ് മുൻകൂട്ടി നൽകണമെന്ന് റെഗുലേറ്ററി കമ്മീഷൻ കെഎസ്ഇബിയോട് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ഇത് പാലിക്കപ്പെടുന്നില്ല.പകരം സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കുമെന്ന പൊതു അറിയിപ്പ് മാത്രമാണ് കെഎസ്ഇബി നൽകുന്നത്.സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധി സെപ്റ്റംബർ 15-ഓടെ പരിഹരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി വി.ഡി. സതീശൻ. കഴിഞ്ഞ വർഷത്തേക്കാൾ വൈദ്യുതി ഉപഭോഗം വർധിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് അദ്ദേഹം പറഞ്ഞു. മഴയുടെ കുറവ് കാരണം ഡാമുകളിൽ സംഭരണശേഷിയുടെ
പകുതിയോളം മാത്രമാണ് വെള്ളമുള്ളതെന്നും ഇത് ആഭ്യന്തര വൈദ്യുത ഉത്പാദനം കുറയാൻ കാരണമായെന്നും മുഖ്യമന്ത്രി പറഞ്ഞു. കൽക്കരി ക്ഷാമം കാരണം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉൽപ്പാദനം കുറഞ്ഞതും പീക്ക് സമയങ്ങളിൽ വലിയ തുക നൽകി പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ടി വരുന്നതും സ്ഥിതി സങ്കീർണമാക്കുന്നുണ്ട്. എങ്കിലും ജനങ്ങളുടെ മേൽ അമിത നിരക്ക് അടിച്ചേൽപ്പിക്കാതെ തടസ്സമില്ലാതെ വൈദ്യുതി എത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha

























