നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു

എടയാറില്‍ നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ഷോക്കേറ്റ് ടെക്‌നീഷ്യന്‍ മരിച്ചു. തൃശൂര്‍ സ്വദേശി വിഷ്ണുവാണ് മരിച്ചത്. എടയാറിലായിരുന്നു സിനിമയുടെ ലൊക്കേഷന്‍. ഇന്ന് ഉച്ചയോടെയാണ് അപകടം ഉണ്ടായത്. ഷൂട്ടിംഗിലെ ഇടവേള സമയത്ത് വൈദ്യുതി ലൈനുകള്‍ കണക്ട് ചെയ്യുന്നതിനിടെയാണ് വിഷ്ണുവിനെ ഷോക്കേറ്റത്.
പിന്നാലെ അണിയറ പ്രവര്‍ത്തകര്‍ മെയിന്‍ സ്വിച്ച് ഓഫ് ചെയ്തു. എറണാകുളത്തുള്ള ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി. നിവിന്‍ പോളി അടക്കമുള്ളവര്‍ ആശുപത്രിയില്‍ എത്തിയെന്നാണ് വിവരം. നാഷിദ് ഫാമി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്നാണ് എടയാറില്‍ ആരംഭിച്ചത്. ഇതിനിടെയായിരുന്നു അപകടം.
https://www.facebook.com/Malayalivartha
























