പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു

പശുവിനെ മോഷ്ടിച്ചുവെന്നാരോപിച്ച് യുവാവിനെ 4 പേര്‍ ചേര്‍ന്നു മര്‍ദിച്ചു കൊലപ്പെടുത്തി. മധ്യപ്രദേശിലെ ലസുദിയ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ചന്ദര്‍ (35) ആണു കൊല്ലപ്പെട്ടത്. ഒരു കര്‍ഷകന്റെ കാണാതായ പശുവിനെ ചന്ദറിനൊപ്പം കണ്ടുവെന്നാരോപിച്ചു സുരാജ് ജാത് എന്നയാളും ഇയാളുടെ കൂട്ടാളികളായ രോഹിത്, കുനാല്‍ എന്നിവരും ചേര്‍ന്നായിരുന്നു മര്‍ദനം.
സംസാരിക്കാനുണ്ടെന്നു പറഞ്ഞ് വീട്ടില്‍നിന്നിറക്കി കൊണ്ടുപോയതിനു പിന്നാലെയായിരുന്നു മര്‍ദനം. ഗുരുതരമായി പരുക്കേറ്റ ചന്ദറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മുന്‍പേ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സുരാജ് ജാതിനെയും കൂട്ടാളികളെയും പ്രതിചേര്‍ത്തു കേസെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha

























