റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കിയെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക, തെലങ്കാന സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന അഞ്ച് പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് അനുമതി. 2030 നകം പൂര്‍ത്തിയാകുന്ന പദ്ധതികള്‍ക്കായി 1021 കോടി വകയിരുത്തി. ബംഗാള്‍, ജാര്‍ഖണ്ഡ്, ഒഡീഷ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന മൂന്ന് പദ്ധതികള്‍ക്കും അനുമതി നല്‍കി ഇതിനായി 10789 കോടി രൂപയും വകയിരുത്തി. ബുള്ളറ്റ് ട്രെയിന്‍ പദ്ധതി അടുത്ത വര്‍ഷം തന്നെ നടത്തുമെന്നും പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ വേഗത്തില്‍ പുരോഗമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. അടുത്ത വര്‍ഷം ജൂണിനകം ബുള്ളറ്റ് ട്രെയിന്‍ പരീക്ഷണ ഓട്ടം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























