ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്

ഇഡി വിശ്വാസ്യത പൂര്‍ണമായും നഷ്ടപ്പെട്ട ഒരു ഏജന്‍സിയായി മാറിയിരിക്കുകയാണെന്നും ബി.ജെ.പിയെ എതിര്‍ക്കുന്നവരെ രാഷ്ട്രീയമായി വേട്ടയാടാന്‍ മാത്രമാണ് കേന്ദ്ര ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നതെന്നും എം. സ്വരാജ്. മറ്റ് പാര്‍ട്ടിക്കാരെ വേട്ടയാടി ബിജെപിയില്‍ എത്തിക്കുന്ന പണിയാണ് എടുക്കുന്നത്. പിണറായിയെ മൂക്കില്‍ വലിച്ച് കയറ്റും എന്നാണ് പറയുന്നത്.
പിണറായിയെ വലിക്കാന്‍ മാത്രം വലിപ്പമുള്ള മൂക്ക് ഇഡിക്ക് ഇല്ല. ഇ എം എസിനെ കള്ളനെന്ന് അധിക്ഷേപിച്ച കാലമുണ്ടായിരുന്നു. കോടതിയുടെ വരാന്തയില്‍ നില്‍ക്കാന്‍ കെല്‍പ്പില്ലാത്ത കള്ളക്കേസാണ്. നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും എം സ്വരാജ് പറഞ്ഞു. ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ സാമാന്യബുദ്ധിയുള്ള ആരും വിശ്വസിക്കില്ലെന്നും പൂര്‍ണമായും പുച്ഛിച്ച് തള്ളുമെന്നും സ്വരാജ് കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha

























