പിണറായിക്കും റിയാസിനുമെതിരെ പോലീസ് കേസ് എടുക്കുമോ? ഇ.ഡി റിപ്പോർട്ടിൽ നിയമോപദേശത്തിന് ഒരുങ്ങി സംസ്ഥാന സർക്കാർ...

മാസപ്പടി-ഹവാല കേസിൽ നിർണായക വഴിത്തിരിവ്. പി.എ. മുഹമ്മദ് റിയാസ് മന്ത്രിയായിരുന്ന കാലയളവിൽ 20.5 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചതായും ഈ തുക ദുബായിലേക്ക് ഹവാല ശൃംഖല വഴി കടത്തിയതായും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ ടി. വീണ, റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി സംസ്ഥാന പോലീസ് മേധാവിക്ക് 25 പേജുള്ള റിപ്പോർട്ട് കൈമാറി. ഇതോടെ കടുത്ത രാഷ്ട്രീയ പ്രതിരോധത്തിലായ സിപിഎമ്മും പിണറായി വിജയനും, ആരോപണം രാഷ്ട്രീയ വേട്ടയാടലാണെന്ന് ആരോപിച്ച് രംഗത്തെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha






















