Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായിക്ക് വേണ്ടി ചാടിയിറങ്ങാറുള്ള നേതാക്കൾക്ക് ഇതെന്തു പറ്റി..? പിന്തുണയ്ക്കാൻ മടിച്ച് പാർട്ടി നേതാക്കളും ഘടകകക്ഷികളും..‘എൺപതുകളിലെ ട്രെൻഡ് ചിത്രങ്ങൾ’ പോസ്റ്റ് ചെയ്യുന്ന തിരക്കിലായിരുന്നു..


പിണറായി വിജയനും മുഹമ്മദ് റിയാസും അറസ്റ്റിലേക്ക്? പ്രതിപക്ഷ നേതൃസ്ഥാനം തെറിക്കുമെന്ന് ഉറപ്പ്; കട്ടക്കലിപ്പിൽ സഖാക്കൾ...


പി.എ. മുഹമ്മദ് റിയാസ് മന്ത്രിയായിരിക്കെ 20.5 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് ഇ ഡി..ഞെട്ടിക്കുന്ന കണ്ടെത്തൽ..വീണയുടെ പക്കലുണ്ടായിരുന്ന 'റെഡ് ബുക്കിലെ' ഏഴ് പേജുകളില്‍ പണമിടപാട് വിവരങ്ങള്‍ വ്യക്തമായി രേഖപ്പെടുത്തി..


സ്വയരക്ഷയ്ക്കായി വിറകുകൊള്ളി കൊണ്ട് തിരിച്ചടിച്ചു; ജീവനറ്റ് മകൻ മുന്നിൽ: തൊട്ടുപിന്നാലെ വിഷം കഴിച്ച് ജീവനൊടുക്കാൻ അച്ഛന്റെ ശ്രമം...


കാലിഫോർണിയ കൊലപാതകക്കേസ്: ജാമ്യാപേക്ഷയെ ചെറുക്കാൻ പ്രോസിക്യൂഷൻ; കോടതിയിൽ ഇന്ന് സമർപ്പിക്കുന്ന ഡിജിറ്റൽ രേഖകൾ പുറത്ത്: ആൻ മേരിയുമായുള്ള പ്രശ്നം തീർക്കാൻ ഉടൻ വരണം’; അഞ്ജനയെ മരണക്കയത്തിലേക്ക് വിളിച്ചുവരുത്തിയ അനിലയുടെ ആ ഫോൺ കോൾ...

പിണറായി വിജയനും മുഹമ്മദ് റിയാസും അറസ്റ്റിലേക്ക്? പ്രതിപക്ഷ നേതൃസ്ഥാനം തെറിക്കുമെന്ന് ഉറപ്പ്; കട്ടക്കലിപ്പിൽ സഖാക്കൾ...

10 SEPTEMBER 2026 02:10 PM IST
മലയാളി വാര്‍ത്ത

More Stories...

പിണറായിക്ക് വേണ്ടി ചാടിയിറങ്ങാറുള്ള നേതാക്കൾക്ക് ഇതെന്തു പറ്റി..? പിന്തുണയ്ക്കാൻ മടിച്ച് പാർട്ടി നേതാക്കളും ഘടകകക്ഷികളും..‘എൺപതുകളിലെ ട്രെൻഡ് ചിത്രങ്ങൾ’ പോസ്റ്റ് ചെയ്യുന്ന തിരക്കിലായിരുന്നു..

പി.എ. മുഹമ്മദ് റിയാസ് മന്ത്രിയായിരിക്കെ 20.5 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് ഇ ഡി..ഞെട്ടിക്കുന്ന കണ്ടെത്തൽ..വീണയുടെ പക്കലുണ്ടായിരുന്ന 'റെഡ് ബുക്കിലെ' ഏഴ് പേജുകളില്‍ പണമിടപാട് വിവരങ്ങള്‍ വ്യക്തമായി രേഖപ്പെടുത്തി..

സ്വയരക്ഷയ്ക്കായി വിറകുകൊള്ളി കൊണ്ട് തിരിച്ചടിച്ചു; ജീവനറ്റ് മകൻ മുന്നിൽ: തൊട്ടുപിന്നാലെ വിഷം കഴിച്ച് ജീവനൊടുക്കാൻ അച്ഛന്റെ ശ്രമം...

കാലിഫോർണിയ കൊലപാതകക്കേസ്: ജാമ്യാപേക്ഷയെ ചെറുക്കാൻ പ്രോസിക്യൂഷൻ; കോടതിയിൽ ഇന്ന് സമർപ്പിക്കുന്ന ഡിജിറ്റൽ രേഖകൾ പുറത്ത്: ആൻ മേരിയുമായുള്ള പ്രശ്നം തീർക്കാൻ ഉടൻ വരണം’; അഞ്ജനയെ മരണക്കയത്തിലേക്ക് വിളിച്ചുവരുത്തിയ അനിലയുടെ ആ ഫോൺ കോൾ...

പിണറായിക്കും റിയാസിനുമെതിരെ പോലീസ് കേസ് എടുക്കുമോ? ഇ.ഡി റിപ്പോർട്ടിൽ നിയമോപദേശത്തിന് ഒരുങ്ങി സംസ്ഥാന സർക്കാർ...

കട്ടോണ്ടു കള്ളം മുന്നോട്ട് എന്നതാണ് സിപിഎമ്മില്‍ പിണറായി വിജയന്റെ അടിമനേതാക്കളുടെ നിലപാട്. ഒരു പണിയുമില്ലാതെ വെറുതെയിരിക്കുന്ന വീണ വിജയന്റെ പേരില്‍ കോടികള്‍ മാസപ്പടി വന്നത് പിണറായി വിജയനും മുഹമ്മദ് റിയാസിനും വേണ്ടിയായാണെന്ന് ഇഡി കണ്ടെത്തിയത് കള്ളക്കഥയാണെന്നാണ് ശുംഭന്‍ ജയരാജനും വിവരദോഷം മാത്രം പുലമ്പുന്ന എംവി ഗോവിന്ദനും പറയുന്നത്. മാസപ്പടിക്കേസ് പാര്‍ട്ടിയെയും പിണറായി വിജയനെയും ലക്ഷ്യമിട്ടുള്ളതാണെന്നും രാഷ്ട്രീയമായി നേരിടുമെന്നും പി.ബി അംഗവും അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയുമായ എംഎ. ബേബി പറയുന്നു. ഡല്‍ഹിയിലോ ബംഗാളിലോ മറ്റിരടത്തും ഒരു പണിയുമില്ലാതെ നടക്കുന്ന എംഎ ബേബി സഞ്ചിനിറച്ച് ന്യായീകരണവുമായി കേരളത്തില്‍ തമ്പടിച്ചിരിക്കുകയാണ്.

സാമ്പത്തിക തട്ടിപ്പിന്റെ പേരില്‍ രണ്ടു ദിവസത്തിനുള്ളില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസും അറസ്റ്റിലാകുമെന്ന് തീര്‍ച്ചായിട്ടും ശുംഭന്‍മാര്‍ പിണറായിക്ക് വീണ വായിക്കുകയാണ്. വീണയുടെ അക്കൗണ്ടില്‍ വന്ന പണം ഒരു തട്ടിപ്പു കമ്പനിയുടെ മറവില്‍ ദുബായിലേക്കും അമേരിക്കയിലേക്കും കടത്തിയെന്ന് വ്യക്തമാണ്. മാസപ്പടി കേസ് എന്ന് കേട്ടാല്‍ പിണറായി വിജയന് ഹാലിളക്കും. വിവരം ചോദിക്കാന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകനെ പുറത്താക്കി കതകടച്ച സഖാവ് കട്ടക്കലിപ്പിലാണ്. അറസ്റ്റിലാവുക മാത്രമല്ല പ്രതിപക്ഷ നേതൃസ്ഥാനവും എംഎല്‍എ സ്ഥാനവും പിണറായിക്ക് നഷ്ടപ്പെടും. റിയാസും രാജിവയ്‌ക്കേണ്ടിവരും.


മാസപ്പടി കേസില്‍  പിണറായി വിജയനെ വേട്ടയാടാന്‍ ശ്രമിച്ചാല്‍ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി. ജയരാജന്‍ ഭീഷണിപ്പെടത്തുന്നത്. പിണറായി വിജയന്റെ മകള്‍ക്ക് എന്തിന് മാസപ്പടി കൊടുത്തുവെന്നോ എന്ത് സേവമാണ് ചെയ്തതെന്നോ ജയരാജനും ഗോവിന്ദനും പറയുന്നില്ല. പിണറായിക്കെതിരെയുള്ള ഇഡി നടപടിയില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നാണ് ജയരാജന്റെ ആവശ്യം. പിണറായി വിജയനെതിരായ ഇഡി നീക്കം തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും രാഷ്ട്രീയമായും നിയമപരമായും ഇതിനെ നേരിടുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി. ഇതിനു പിന്നില്‍ രാഷ്ട്രീയ പകപോക്കല്‍ മാത്രമാണുള്ളതെന്നും, പിണറായിക്കെതിരെ യുഡിഎഫ് സര്‍ക്കാര്‍ കേസെടുത്താല്‍ അത് ബിജെപി-കോണ്‍ഗ്രസ് ഡീലാണെന്ന് കരുതേണ്ടിവരുമെന്നും ജയരാജന്‍ പറയുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം കൂടി അറിഞ്ഞുകൊണ്ട് തുടര്‍നടപടികളിലേക്ക് കടക്കാനാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം.കഴിഞ്ഞ മൂന്ന് വര്‍ഷമായി കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചു വരുന്ന ഈ കേസില്‍ പുതിയ വഴിതിരിവാണ് ഉണ്ടായിരിക്കുന്നത്. അഴിമതി കേസില്‍ പിണറായിക്കെതിരെ അന്വേഷണം നടത്തുവാന്‍ ഇഡിക്ക് എഫ്.ഐ.ആര്‍ ആവശ്യമായതുകൊണ്ട്, സംസ്ഥാന ഏജന്‍സിയെ കൊണ്ട് തന്നെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്.


മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാമെന്ന ഇഡി ശുപാര്‍ശയില്‍ നിയമ പരിശോധന നടത്തി തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ പറയുന്നു. ഇഡി ഗൗരവമേറിയ തെളിവുകള്‍ കൈമാറിയെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഇക്കാര്യത്തില്‍ രാഷ്ട്രീയമില്ലെന്നും പറഞ്ഞിട്ടുണ്ട്. ഇഡി നീക്കം രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതാണെന്നും രാഷ്ട്രീയമായും നിയമപരമായും ഇതിനെ നേരിടുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ആവര്‍ത്തിക്കുന്നത്. കേസിന് പിന്നില്‍ രാഷ്ട്രീയ പകപോക്കല്‍ മാത്രമാണെന്നാണ് ഗോവിന്ദന്റെ വിമര്‍ശനം. സാങ്കേതികമായി അന്വേഷണം ശക്തമാക്കുകയാണ് ലക്ഷ്യമെന്ന് വിശദീകരിക്കാമെങ്കിലും ഇഡി നീക്കം ഉണ്ടാക്കുന്നത് വലിയ രാഷ്ട്രീയ പ്രത്യാഘാതമാണ്. നിയമസഭാ തെരഞ്ഞെടുപ്പിലടക്കം മാസപ്പടി കേസ് പിണറായിക്കെതിരെ ശക്തമായി ഉയര്‍ത്തിയതാണ് കോണ്‍ഗ്രസ്. കേസെടുക്കാനുള്ള സുവര്‍ണ്ണാവസരം വന്നിട്ടും കൈവിട്ടാല്‍ അണികളോട് എന്ത് പറയുമെന്നത് പ്രശ്‌നം. ഇത്തരത്തില്‍ പിണറായിയെ രക്ഷപ്പെടുത്തിയാല്‍ രമേശ് ചെന്നിത്തലയും വിഡി സതീശനുമെതിരെ കടുത്ത വിമര്‍ശനമുയരും.


പിണറായി വിജയനും കുടുംബവും കൈക്കൂലിക്കേസില്‍ പ്രതികളാകുന്ന രാഷ്ട്രീയ സാഹചര്യത്തെ പാര്‍ട്ടിയുടെ എല്ലാ സംവിധാനവും ഉപയോഗിച്ച് നേരിടാനാണ് സി.പി.എം ഒരുങ്ങുന്നത്. ടി വീണ നടത്തിയ തൊഴില്‍പരമായ ഇടപാടുകളിലേക്ക് പിണറായി വിജയനെയും പിഎ മുഹമ്മദ് റിയാസിനെയും വലിച്ചിഴക്കുന്നത് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും ഇ.ഡിയെ മുന്‍നിര്‍ത്തി കോണ്‍ഗ്രസുംബിജെപി നടത്തിയ രാഷ്ട്രീയ ഡീലാണ് കേസിന് പിന്നിലെന്നുണ് സി.പി.എം ആരോപണം.


സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ച മാസപ്പടി കേസിന്റെ തുടര്‍നടപടികളുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നിര്‍ണായക നീക്കങ്ങളിലേക്ക് കടക്കുകയാണ്. തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ആഭ്യന്തര സെക്രട്ടറി അഡ്വക്കേറ്റ് ജനറലില്‍ നിന്നും നിയമോപദേശം തേടി. കേസ് അന്വേഷണം സംസ്ഥാന വിജിലന്‍സിനെ ഏല്‍പ്പിക്കണമെന്ന നിലപാടിലാണ് സംസ്ഥാന പൊലീസ് മേധാവി ഉള്ളത്.മാസപ്പടി വിഷയത്തില്‍ പൊലീസിന്റെ നിലപാട് വ്യക്തമാക്കുന്ന വിശദമായ റിപ്പോര്‍ട്ട് ഡിജിപി കഴിഞ്ഞ ദിവസം ആഭ്യന്തര സെക്രട്ടറി മിന്‍ഹാജ് ആലത്തിന് കൈമാറിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഴ മാറിയിട്ടും കുറയാതെ പനി; സംസ്ഥാനത്ത് പ്രതിദിന രോഗികൾ പതിനായിരം കടന്നു; പിന്നാലെ പുതിയ ന്യൂനമർദ്ദ മുന്നറിയിപ്പും...  (49 minutes ago)

ഒറ്റപ്പെട്ട് പിണറായി,  (51 minutes ago)

പിണറായി വിജയനും മുഹമ്മദ് റിയാസും അറസ്റ്റിലേക്ക്? പ്രതിപക്ഷ നേതൃസ്ഥാനം തെറിക്കുമെന്ന് ഉറപ്പ്; കട്ടക്കലിപ്പിൽ സഖാക്കൾ...  (57 minutes ago)

20.5 കോടി സ്വന്തം ഖജനാവിൽ  (1 hour ago)

സ്വയരക്ഷയ്ക്കായി വിറകുകൊള്ളി കൊണ്ട് തിരിച്ചടിച്ചു; ജീവനറ്റ് മകൻ മുന്നിൽ: തൊട്ടുപിന്നാലെ വിഷം കഴിച്ച് ജീവനൊടുക്കാൻ അച്ഛന്റെ ശ്രമം...  (1 hour ago)

കാലിഫോർണിയ കൊലപാതകക്കേസ്: ജാമ്യാപേക്ഷയെ ചെറുക്കാൻ പ്രോസിക്യൂഷൻ; കോടതിയിൽ ഇന്ന് സമർപ്പിക്കുന്ന ഡിജിറ്റൽ രേഖകൾ പുറത്ത്: ആൻ മേരിയുമായുള്ള പ്രശ്നം തീർക്കാൻ ഉടൻ വരണം’; അഞ്ജനയെ മരണക്കയത്തിലേക്ക് വിളിച്ചുവരു  (1 hour ago)

പിണറായിക്കും റിയാസിനുമെതിരെ പോലീസ് കേസ് എടുക്കുമോ? ഇ.ഡി റിപ്പോർട്ടിൽ നിയമോപദേശത്തിന് ഒരുങ്ങി സംസ്ഥാന സർക്കാർ...  (1 hour ago)

PINARAYI VIJAYAN തീരുമാനം ഉടൻ  (2 hours ago)

കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത  (4 hours ago)

ആ 13-കാരിയെ പുറത്തിറക്കേണ്ട; കടുപ്പിച്ച് ഹൈക്കോടതി! സെല്ലിൽ പെൺകൊച്ചിന്റെ പൊട്ടിച്ചിരി; തെളിവെടുപ്പ് നടന്നാൽ സംഭവിക്കുന്നത്  (5 hours ago)

Pickaxe Mountain-പിളർത്താൻ 'പെനെട്രേറ്റർ ഇറക്കി പെന്റഗൺ ഇറാന്റെ രഹസ്യ ആണവകോട്ട ഭൂമിക്കടിയിൽ സ്ഫോടനം..!  (5 hours ago)

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (15 hours ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (15 hours ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (15 hours ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (15 hours ago)

Malayali Vartha Recommends