Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,09,400 രൂപ


ഭാഗ്യാനുഭവങ്ങളും സാമ്പത്തിക ഉണർവ്വും; നേട്ടങ്ങൾ ആർക്കൊക്കെ?


ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...

ബിജു രമേശിനെ നക്കിത്തുടച്ച് എക്‌സ്‌ക്ലൂസീവ് മാധ്യമ പ്രവര്‍ത്തനം

23 JANUARY 2015 03:49 PM IST
മലയാളി വാര്‍ത്ത.

ഇന്ന് എക്‌സ്‌ക്ലൂസീവ് ചാനല്‍ വാര്‍ത്തകളുടെ കാലമാണ്. ബിജുരമേശ്, സരിത നായര്‍ ലിസ്റ്റ് നീളുന്നു. ഇക്കഴിഞ്ഞ ദിവസങ്ങളിലെ മാധ്യമ പ്രവര്‍ത്തനത്തിന്റെ മര്‍മ്മം തേടുമ്പോള്‍ മലയാളി ഞെട്ടുന്നു. ബിജു രമേശിനു പിറകെ മാധ്യമങ്ങളുടെ ഓട്ടമാണ്. എക്‌സ്‌ക്ലൂസീവ് വാര്‍ത്തകള്‍ സ്വന്തമാക്കാനുളള മത്സരമാണ്. വാര്‍ത്തയുടെ വിശ്വാസ്തതയൊന്നും ആര്‍ക്കും പ്രശ്‌നമല്ല എഡിറ്റ് ചെയ്ത സി.ഡി ആയാലും, പ്രഖ്യാപനങ്ങളായാലും എന്തായാലും വേണ്ടില്ല, തങ്ങള്‍ക്ക് തന്നെ വേണം.
ഈ ചാനല്‍ യുദ്ധത്തില്‍ ബാലകൃഷ്ണനെപോലെയുളള ചിലര്‍ മാധ്യമ ധര്‍മ്മം പാലിക്കാന്‍ ശ്രമിച്ചു. ഇവിടെ ചില ചോദ്യങ്ങളാണ് പ്രസക്തമാക്കുന്നത്. എഡിറ്റു ചെയ്തതെന്നു പറയുന്ന സി.ഡിയുടെ വിശ്വാസ്യത പൊതു സമൂഹം ചോദ്യം ചെയ്യുന്നു. കോണ്‍ഗ്രസ് മന്ത്രിമാരുടെ പേരുകള്‍, മറ്റു രാഷ്ട്രീയ നേതാക്കളുടെ ഇടപെടലുകള്‍ എല്ലാം മറച്ചു വച്ചു കെ.എം.മാണിയെ വ്യക്തിഹത്യ ചെയ്യാനുളള ശ്രമം ഇവിടെ നടക്കുന്നുണ്ടോ എന്നും അന്വേഷിക്കപ്പെടേണ്ടതല്ലേ?. എഡിറ്റ് ചെയ്യപ്പെട്ട സി.ഡിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടേണ്ടതല്ലേ?. ബിജുരമേശ് പ്രചരിപ്പിക്കുന്ന കഥകളും, ഉപകഥകളും ബാര്‍ മുതലാളിമാരുടേതാണെന്ന പേരില്‍ പ്രചരിക്കുന്ന പിച്ചും പേയും എല്ലാം ചേര്‍ന്ന് ജനം ആശങ്കയിലാണ്.
കോഴവിഷയത്തില്‍ മൂന്ന് മാസമായി ആരോപണങ്ങള്‍ക്കുമാത്രം ഒരു പഞ്ഞവുമില്ല. ആര് എന്ത് പറഞ്ഞാലും യാതൊരു തെളിവുകളും ഇല്ലാതെ ബ്രേക്കിങ് ന്യൂസ് ആക്കാന്‍ ചാനലുകള്‍ ക്യൂ നില്ക്കുന്നതോടെ ആര്‍ക്കും ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയാം എന്നതാണ് അവസ്ഥ. കഴിഞ്ഞ ദിവസം മാണിക്കെതിരെ പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടായതോടെ സോഷ്യല്‍ മീഡിയായില്‍ മാണിക്കെതിരെ വലിയ ആക്രമണങ്ങളാണ് നടക്കുന്നത്. എന്റെ വക 500 എന്ന ആഷിക് അബുവിന്റെ ഹാഷ് ടാഗിന് ലഭിച്ചത് അപൂര്‍വ്വമായ പ്രതികരണമായിരുന്നു.
കെഎം മാണി കോഴ വാങ്ങിയിട്ടില്ലെന്നോ ചിലര്‍ ചേര്‍ന്ന് ബലിയാടാക്കുകയാണെന്നോ പറയാന്‍ ആര്‍ക്കും സാധിക്കുകയില്ല. എന്നാല്‍ ഇവിടെ ഒരു ന്യായമായ ചോദ്യം ഉയരുന്നുണ്ട്. കെഎം മാണി മാത്രമാണോ ഈ മന്ത്രിസഭയിലെ കോഴക്കാരന്‍ എന്ന ചോദ്യം? അല്ലെങ്കില്‍ കെഎം മാണി മാത്രമാണോ ഇവിടെ കോഴ വാങ്ങിയിരിക്കുന്നത് എന്ന ചോദ്യം? ചാനലുകളിലും സോഷ്യല്‍ നെറ്റ് വര്‍ക്കിലും കേള്‍ക്കുന്ന കോലാഹലങ്ങള്‍ കണ്ടാല്‍ തോന്നുക കേരളത്തില്‍ ഇന്നേവരെ മാണിയല്ലാതെ മാറ്റാരും കോഴ വാങ്ങിയിട്ടില്ല എന്നാണ്. ഈ മന്ത്രി സഭ അധികാരത്തിലേറിയ ശേഷം ഉണ്ടായ കോഴ ആരോപണങ്ങള്‍ മാത്രം എടുത്ത് നോക്കിയാല്‍ പോലും ആര്‍ക്കും അത് നിഷേധിക്കാന്‍ കഴിയില്ല. ഈ മന്ത്രി സഭയില്‍ ആര്‍ക്കെങ്കിലും ഒരാള്‍ക്ക് ബാറുടമകളില്‍ നിന്നും കോഴ കൈപ്പറ്റിയിട്ടില്ലെന്ന് ചങ്കില്‍ കൈവച്ച് പറയാനാകുമോ? സോളാര്‍ വിവാദം ഒതുക്കിത്തീര്‍ക്കാന്‍ ഒഴുക്കിയ കോടികളുടെ കണക്ക് എന്നെങ്കിലും പുറത്ത് വരുമോ?
ബാറുടമകള്‍ തന്നെ പറഞ്ഞത് 20 കോടി രൂപ പിരിച്ച് വിവിധ നേതാക്കള്‍ക്ക് നല്‍കി എന്നാണ്. ബാറുടമകളുടെ നിര്‍ണായക യോഗത്തില്‍ ആര്‍ക്കൊക്കെ വീതം വച്ചു എന്ന് അവര്‍ പറയുന്നതിന്റെ വിശദാംശങ്ങള്‍ മാതൃഭൂമി ചാനലും ഒരു പ്രമുഖ ഓണ്‍ലൈന്‍ പത്രവും പ്രസിദ്ധീകരിച്ചിരുന്നു. 

ബാറുമടകള്‍ അന്ന് വെളിപ്പെടുത്തിയ പേരുകളില്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നത് മന്ത്രി കെ ബാബുവിന്റെയും അടൂര്‍ പ്രകാശിന്റെയും ആയിരുന്നു. പിന്നീട് ബിജു രമേശിനെ ഉദ്ധരിച്ച് പ്രതിപക്ഷ നേതാവ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പണം കൊടുത്തു എന്ന് വെളിപ്പെടുത്തുകയുണ്ടായി. ഇതൊക്കെ ഒരു ദിവസത്തെ ആയുസ്സില്‍ വാര്‍ത്തയല്ലാതായി മാറുകയും കെഎം മാണിക്കെതിരെയുള്ള ആരോപണം മാത്രം സജീവമായി നില്ക്കുകയും ചെയ്യുന്നതിന്റെ പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണ് എന്ന് ആരെങ്കിലും പറഞ്ഞാല്‍ അതില്‍ അത്ഭുതപ്പെടാനുണ്ടോ?
ഈ ആരോപണം ഉന്നയിച്ചവര്‍ തന്നെ അത് നിഷേധിച്ചിട്ടുണ്ട് എന്നത് ഒരു വശം. അത് കാര്യമാക്കേണ്ട. എന്നാല്‍ ഇത്തരം ആരോപണങ്ങള്ക്ക് എന്ത് വിശ്വാസ്യതയാണുള്ളത്?ആര്‍ക്കാണ് ആരെ കുറിച്ച് എന്താണ് പറയാന്‍ വയ്യാത്തത്?
രണ്ടാമത്തെ കാര്യം മന്ത്രിക്കെതിരെ മലവെള്ളപ്പാച്ചില്‍ പോലെ ആരോപണങ്ങള്‍ ഉയരുമ്പോഴും ഒരൊറ്റ ആരോപണത്തിനും ഉബോല്‍ബലകമായ രേഖകള്‍ ഒന്നുമില്ല എന്നതാണ്. കെഎം മാണിക്ക് പണം നല്കി എന്ന് ബിജു രമേശ് മനോരമ ചാനലില്‍ ആരോപിച്ച് തുടങ്ങിയത് മുതലുള്ള സംഭവങ്ങള്‍ എടുത്ത് പരിശോധിക്കുക. തന്റെ കൈയില്‍ തെളിവുണ്ട് എന്ന് അന്നു മുതല്‍ ബിജു ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇന്നേ വരെ അതിന്റെ തെളിവുകള്‍ ഒന്നും പുറത്ത് വിട്ടിട്ടില്ല. കഴിഞ്ഞ ദിവസങ്ങളായി മാണി പണം മേടിച്ചതിന്റെ തെളിവുകളായി പുറത്ത് വന്ന ശബ്ദ രേഖകള്‍ ഒക്കെ പരിശോധിച്ചാല്‍ ഒരു കാര്യം മനസ്സിലാകും ചാനലുകള്‍ക്ക് ബ്രേക്കിങ് ന്യൂസ് അടിക്കാം എന്നതിനപ്പുറം വിശ്വസനീയമായ ഒന്നും ഈ ആരോപണങ്ങളില്‍ ഇല്ല എന്ന്. ചില മദ്യക്കച്ചവടക്കാര്‍ പരസ്പരം നടത്തിയ സംഭാഷണവും ബാലകൃഷ്ണപിള്ള മാണി കള്ളന്‍ ആയിരിക്കും എന്ന് പറഞ്ഞ നിരീക്ഷണങ്ങളുമാണ് ഈ ബ്രേക്കിങ് ന്യൂസുകള്‍.
പുതുപ്പണക്കാരായ ബാറുടമകള്‍ പൊതുവെ ബഡായി പറയുന്നവരാണ് എന്ന് എല്ലാവര്‍ക്കും അറിയാം. തലസ്ഥാനത്തെ പ്രധാന ക്ലബായ ട്രിവാന്‍ഡ്രം ക്ലബില്‍ ഒരു ദിവസം ഇരുന്നാല്‍ കുറഞ്ഞത് 1000 കോടിയുടെയെങ്കിലും അഴിമതിക്കണക്കുകള്‍  കേള്‍ക്കാം. മദ്യക്കടകള്‍ അടച്ച് പൂട്ടിയതിനെതുടര്‍ന്ന് ഇച്ഛാഭംഗം വന്ന കുറെ കള്ളുകച്ചവടക്കാര്‍ സ്വബോധം ഇല്ലാതെ പറയുന്ന വെടിക്കഥകള്‍ ആഴ്ചകളോളം ഇരുന്ന് ചര്‍ച്ചചെയ്യേണ്ടിവരുന്നത് തന്നെ വലിയ അധപതനം അല്ലേ.
ഇതെല്ലാം വ്യക്തമായിരിക്കെ കെഎം മാണിയെ മാത്രം കള്ളന്‍ ആക്കാന്‍ ഒരുമ്പെടുന്ന മാദ്ധ്യമങ്ങള്‍ അറിയാതെ ചിലരുടെ രഹസ്യ അജണ്ടയുടെ ഭാഗമാകുകയാണ്. മാണിയേക്കാള്‍ കൂടുതല്‍ പണം ബാര്‍ കോഴയില്‍ വാങ്ങിയ മന്ത്രിമാര്‍ വേറെയുണ്ടെന്ന് അറിയാമായിട്ടും മാദ്ധ്യമങ്ങള്‍ എന്തു കൊണ്ടാണ് മാണിക്കെതിരെ മാത്രം ശബ്ദിക്കുന്നത്.
ഇത് വ്യക്തമാക്കുന്നത് വലിയൊരു ഗൂഢാലോചനയില്‍ നിന്നാണ് ഈ തിരക്കഥകള്‍ ഒക്കെ ജനിച്ചത് എന്ന് തന്നെയാണ്.
കെഎം മാണിക്ക് ശേഷം കേരള കോണ്ഗ്രസ്സ് ഛിന്നഭിന്നമായി പോകണമെന്ന ചിലരുടെ അജണ്ടയാണ് ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്നത്.
മാണി രാജി വച്ചാല്‍ പന്ന്യന്‍ രവീന്ദ്രനെ പിടിച്ചു മന്ത്രിസഭ നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് വിരുത് കാട്ടിയേക്കാം. പ്രതിപക്ഷത്ത് മറ്റാര്‍ക്കുമില്ലാത്ത ഉത്സാഹം ഇക്കാര്യത്തില്‍ സിപിഐ പുലര്‍ത്തുതന്നത് മാണി ഇടതുമുന്നണിയിലേക്ക് വന്ന് തങ്ങളുടെ രണ്ടാം സ്ഥാനം നഷ്ടമാകുമോ എന്ന ഭയത്തിന്റെ പുറത്താണ്. കേരളാ കോണ്ഗ്രസിന്റെ ചരിത്രത്തില്‍ എക്കാലവും വില്ലന്‍ വേഷം കെട്ടിയിട്ടുള്ളത് കോണ്‍ഗ്രസ് തന്നെയായിരുന്നു. പിടി ചാക്കോ എന്ന നേതാവിനെ പെണ്ണ് കേസില്‍ പെടുത്തി കൊന്നതിന്റെ പ്രതിഫലനമായി തുടങ്ങിയതാണ് കേരളാ കോണ്ഗ്രസ് എന്ന ചരിത്രം ആര്‍ക്ക് മറക്കാന്‍ കഴിയും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് ഉണർവ്...  (20 minutes ago)

സങ്കടക്കാഴ്ചയായി... അമേരിക്കയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ യുവതിക്ക് ദാരുണാന്ത്യം...  (29 minutes ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,09,400 രൂപ  (32 minutes ago)

കണ്ണീർക്കാഴ്ചയായി... റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് മധ്യവയസ്‌കന് ദാരുണാന്ത്യം  (1 hour ago)

കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന കെഎസ്ഇബി മീറ്റര്‍ റീഡര്‍മാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതോടെ ഈ മാസം വൈദ്യുതി ബില്‍ വിതരണം മുടങ്ങി  (1 hour ago)

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ട്വന്റി20 പരമ്പരയ്ക്ക് നാളെ തുടക്കം... ആദ്യ മത്സരം ലഖ്നൗ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാത്രി ഏഴിന് നടക്കും  (1 hour ago)

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയും പോർച്ചുഗലിന് നേഷൻസ് ലീഗിൽ ജയം...  (1 hour ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കുന്നതുവരെ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി പ്രതിപക്ഷ യുവജന-വിദ്യാർത്ഥി സംഘടനകൾ  (1 hour ago)

സംസ്ഥാനത്ത് പച്ചക്കറിവിലയിൽ കുതിപ്പ്....വെളുത്തുള്ളിയും ഇഞ്ചിയും നൂറ് രൂപ കടന്നു  (1 hour ago)

ഇതുവരെ പെയ്തതൊന്നുമല്ല ഉച്ചതിരിഞ്ഞാൽ കൊടും മഴ റഡാർ ചിത്രങ്ങൾ എല്ലാം മാറി 4 ദിവസം കനത്ത മഴ  (2 hours ago)

രാജ്യത്ത് പഞ്ചസാരയുടെ വിലയിൽ കുറവുണ്ടായിട്ടും വിപണിയിൽ ജാഗ്രത കൈവിടാതെ കേന്ദ്ര സർക്കാർ  (2 hours ago)

എഴുന്നേൽക്കടാ ബ്രഹ്മ... നെഞ്ച് പൊട്ടി പാപ്പാൻ...! കണ്ടു നിൽക്കാനാവില്ല ഇത്, പല്ലാട്ട് ബ്രഹ്‌മദത്തന് വിട  (2 hours ago)

സഞ്ചാരികളെ കാത്ത് സൗര 2... കൊച്ചിക്കായലിലെ കാഴ്ചകൾ ഇനി സോളാർ ബോട്ടിൽ കറങ്ങി കാണാം.... വിനോദസഞ്ചാര വകുപ്പിന്റെ പുതിയ ടൂറിസം ബോട്ട് സർവീസിന് ഇന്ന് തുടക്കമാകും  (2 hours ago)

വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റിന്റെ 50-ാമത് വയലാർ അവാർഡിന് ആർ.രാജശ്രീയുടെ 'ആത്രേയകം" എന്ന നോവൽ അർഹമായി  (2 hours ago)

നിയന്ത്രണങ്ങൾ കടുത്തു... സഞ്ചാരികളുടെ വരവ് കുറഞ്ഞു, ഊട്ടിയിൽ വ്യാപാരികൾ പ്രതിസന്ധിയിൽ...  (2 hours ago)

Malayali Vartha Recommends