എറണാകുളം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തിൽ ലഭിച്ചത് വിചിത്രമായ പരാതി!! വിവാഹം കഴിഞ്ഞ് 25 വര്‍ഷം; ഒരു മകനുണ്ട്!! ഇത്രയും വർഷമായി ഭര്‍ത്താവ് തന്നോട് സംസാരിക്കുന്നില്ലെന്ന പരാതിയുമായി വീട്ടമ്മ

ദീര്‍ഘകാലമായി ഭര്‍ത്താവ് തന്നോട് ഒന്നു മിണ്ടാറില്ലെന്ന് വനിത കമ്മീഷന് നല്‍കിയ പരാതിയില്‍ വീട്ടമ്മ പറയുന്നു. എറണാകുളം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തിലാണ് വിചിത്ര പരാതി ലഭിച്ചത്. വീട്ടിലേക്ക് വേണ്ട സാധനങ്ങള്‍ ഒരു നോട്ടുബുക്കില്‍ എഴുതും. പറയാനുള്ള കാര്യങ്ങളും എഴുതിവയ്ക്കും. ഇത് വായിച്ച് വീട്ടിലേക്ക് വേണ്ടുന്ന സാധനങ്ങള്‍ പോലീസ് വീട്ടില്‍ എത്തിക്കും.
ഇതാണ് പതിവായി തുടരുന്നതെന്നും വീട്ടമ്മ പറഞ്ഞു. കമ്മീശന്‍ സിറ്റിങ്ങിലാണ് തങ്ങള്‍ക്ക് പരസ്പരം സംസാരിക്കാനുള്ള അവസരം ലഭിക്കുന്നതെന്ന് ഭര്‍ത്താവ് പറഞ്ഞു. ഇവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കിയ കമ്മീഷന്‍ ഇരുവരോടും പെട്ടെന്നുതന്നെ കൗണ്‍സിലിങിന് വിധേയരാകാന്‍ ആവശ്യപ്പെട്ടു. ദമ്ബതികള്‍ക്ക് ഒരു മകനുണ്ട്. ഇയാള്‍ ഒരു സ്വകാര്യ കമ്ബനിയില്‍ എഞ്ചിനീയറിംഗ് ട്രെയിനിയാണ്. നിങ്ങള്‍ ഒരിക്കലും മകന് മാതൃകയാകില്ല. എത്രയും പെട്ടെന്ന് അവനെ വിവാഹം കഴിപ്പിച്ച് മാറ്റി താമസിപ്പിക്കുക. മകന്റെ വിവാഹം കഴിഞ്ഞ് സംസാരിക്കാന്‍ ആളില്ലാതെ ഒറ്റയ്ക്കാകുമ്ബോള്‍ പ്രശ്‌നം തീരുമെന്നും വനിതാ കമ്മീഷന്‍ ഗുണദോഷിച്ചു.
https://www.facebook.com/Malayalivartha
























