നിയമമൊക്കെ കോമഡിയാകുന്നു എഫ്‌ഐആറില്‍ പ്രതിയുടെ പേര്; 'അജ്ഞാതന്‍' സമയവും തെറ്റ്; പോലീസിന്റെ പോറാട്ട് നാടകം; പിന്നെ ഐഎസസ് ഐപിഎസ് ഏമാന്മാരുടെ ഒത്താശയും; എല്ലാവരുംകൂടി നിയമത്തെ നോക്കുകുത്തിയാക്കുന്നു

മദ്യപിച്ച് വാഹനം ഓടിച്ച് ഒരു പാവം മനുഷ്യനെ ഇടിച്ചു കൊന്നതു പോരാഞ്ഞിട്ട് ശ്രീറാം വെങ്കിട്ടരാമന്‍ എന്ന ഐഎസ് ഉദ്യോഗസ്ഥന്‍ രക്ഷപെടാന്‍ നടത്തുന്ന പൊറാട്ട് നാടകവും അതിനു കുടപിടിക്കുന്ന കേരളാ പോലീസും. ഈ കേസോടുകൂടി നിയമങ്ങള്‍ എല്ലാം വെറും കോമഡിയായി മാറുന്ന കാഴ്ച. കെ.എം.ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാന്‍ തുടക്കം മുതല്‍തന്നെ പൊലീസ് നടത്തിയ തറ വേലകളുടെ വിവരങ്ങള്‍ പുറത്തുവരികയാണ്.
സാധാരണക്കാരായിരുന്നു എങ്കില്‍ ഈ പറയുന്ന പോലീസുകാര്‍ ഇങ്ങനെ ചെയ്യുമായിരുന്നോ. ഉന്നതനായതുകൊണ്ടല്ലേ ഇത്തരത്തില്‍ നിയമത്തില്‍ പഴുതുകള്‍ ഉണ്ടാക്കി രക്ഷപെടുത്താന്‍ ശ്രമിക്കുന്നത്. പോലീസിനെ ഭരിക്കുന്ന പിണറായിയെ പോലും കേള്‍ക്കാത്ത പോലീസോ അത്യന്തം നാടകമാകുകയാണ് കാര്യങ്ങളൊക്കെയും. കാര്‍ ഓടിച്ചിരുന്നയാളുടെ പേര്, സ്റ്റേഷനില്‍ വിവരം അറിഞ്ഞ സമയം, അപകടം നടന്ന സ്ഥലവും സ്റ്റേഷനും തമ്മിലുള്ള ദൂരം എന്നിവയെക്കുറിച്ചുള്ള വിവരങ്ങളെല്ലാം എഫ്‌ഐആറില്‍ തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നു എന്നത് ഏവരെയും ആശ്ചര്യപ്പെടുത്തുന്ന ഒന്നാണ്. ഇതില്‍ ഏറ്റവും ഗുരുതരമായ കാര്യം എന്നത് പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ രേഖപ്പെടുത്തേണ്ട സ്ഥലത്ത് എഴുതിയിരിക്കുന്നത് 'അജ്ഞാതന്‍' എന്നാണ്. ഇത്രയ്ക്കും പോപ്പുലറായ ഐപിഎസുകാരനെ മനസ്സിലായില്ല എന്നാണോ ഇനി പോലീസ് വിശദീകരണം നല്‍കാന്‍ പോകുന്നത്.
ഇതിനെല്ലാം കാരണം സിവില്‍ സര്‍വീസ് ലോബിയുടെ ശക്തമായ ഇടപെടലില്‍ തന്നെയാണെന്നും ഇത്തരത്തില്‍ വലിയ അട്ടിമറിക്കു പൊലീസ് ഒത്താശ ചെയ്തത് ഗുരുതരമാണെന്നുമാണ് ആക്ഷേപം ഉയരുന്നതും. ശനിയാഴ്ച രാത്രി 12.55 നായിരുന്നു അപകടം. കഷ്ടിച്ച് അര കിലോമീറ്റര്‍ അകലെയുള്ള മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ നിന്നു പൊലീസുകാര്‍ ഉടന്‍ സ്ഥലത്ത് എത്തി. കാറില്‍ നിന്നിറങ്ങിയ ശ്രീറാമിനോടും ഒപ്പം ഉണ്ടായിരുന്ന വഫ ഫിറോസിനോടും പൊലീസ് സംസാരിച്ചു. എന്നിട്ടും പേര് അജ്ഞാതന്‍ എന്താ അല്ലെ നമ്മുടെ പോലീസ് ഏമാന്മാര്‍. താന്‍ ഡോക്ടര്‍ ആണെന്നാണു ശ്രീറാം ആദ്യം പോലീസിനോടു പറഞ്ഞത്. പിന്നീടു വിലാസം ചോദിച്ചപ്പോള്‍ ഐഎഎസ് ഉദ്യോഗസ്ഥനാണെന്നു പൊലീസിനു മനസ്സിലായി എന്നിട്ടും പേര് അജ്ഞാതന്‍. പിന്നെ ഐഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞാല്‍ പോലീസ് കേള്‍ക്കണ്ടേ. ശ്രീറാം നിര്‍ദേശിച്ചപ്രകാരം വഫയെ ടാക്‌സി വിളിച്ച് പൊലീസ് വീട്ടിലേക്കുംയച്ചു. താനാണു വാഹനം ഓടിച്ചിരുന്നതെന്നും ശ്രീറാം പൊലീസിനോടു സമ്മതിച്ചു. പരുക്കേറ്റ ശ്രീറാമിനെ പൊലീസ് തന്നെയാണ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത് എന്നിട്ടും പേര് അജ്ഞാതന്‍.
പിന്ന നടന്നത് മുതിര്‍ന്ന ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ സംഭവം തേച്ചുമായ്ച്ചു കളയാനുള്ള ശ്രമം. ജനറല്‍ ആശുപത്രിയില്‍ നിന്നു മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കാണു ശ്രീറാമിനെ ആദ്യം റഫര്‍ ചെയ്തത്. എന്നാല്‍ ഉന്നതരുടെ നിര്‍ദേശപ്രകാരം ശ്രീറാം സ്വകാര്യ ആശുപത്രിയിലേക്കാണ് പോയത്. പൊലീസും ഇതിനു ഒത്താശ ചെയ്തു. എന്നാല്‍, സംഭവം നടന്ന് 6 മണിക്കൂറിനു ശേഷം രാവിലെ 7.17 നാണ് വിവരം പൊലീസ് സ്റ്റേഷനില്‍ അറിഞ്ഞതെന്നാണ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സംഭവം നടന്ന് 5 മിനിറ്റിനകം എത്തിയ പോലീസാണ് സംഭവം അറിഞ്ഞത് 7.17 നാണ് എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha






















