ചരിത്ര പ്രസിദ്ധമായ ആറന്മുള വള്ളസദ്യയ്ക്ക് ഇന്ന് തുടക്കം

ചരിത്ര പ്രസിദ്ധമായ ആറന്മുള വള്ളസദ്യയ്ക്ക് ഇന്ന് തുടക്കം. രാവിലെ 11 മണിക്കാണ് വള്ളസദ്യയുടെ ഉദ്ഘാടനം. വള്ളംകളിയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കുന്നത് എന്‍എസ്എസ് പ്രസിഡന്റ് പി.എന്‍. നരേന്ദ്രനാഥന്‍ നായരാണ്.ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍, ജില്ല കളക്ടര്‍ പി.ബി.നൂഹ്, ദേവസ്വംബോര്‍ഡ് മെമ്ബര്‍മാര്‍, ജനപ്രതിനിധികള്‍ മറ്റു രംഗങ്ങളിലെ പ്രുഖര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
ചെറുകോല്‍, കോഴഞ്ചേരി, പ്രയാര്‍, തെക്കേമുറി, പുന്നംതോട്ടം, വെണ്‍പാല, ഓതറ, നെടുംപ്രയാര്‍ എന്നീ എട്ട് പള്ളിയോടങ്ങള്‍ക്കാണ് ആദ്യ ദിവസം വള്ളസദ്യ നടക്കുന്നത്.ഉദിഷ്ട്ടകാര്യസിദ്ധി, സര്‍പ്പദോഷപരിഹാരം, സന്താനലബ്ധി എന്നിവയ്ക്കാണ് ഭക്തര്‍ ആറന്മുളയപ്പന് വള്ളസദ്യ വഴിപാട് നടത്തുന്നത്.
"
https://www.facebook.com/Malayalivartha






















