സെല്ലിന് പകരം ശ്രീറാമിനെ പാര്‍പ്പിച്ചിരിക്കുന്നത് ആശുപത്രിയിലെ മള്‍ട്ടി സ്പെഷ്യലിറ്റി ഐസിയുവിൽ; ശ്രീറാം വെങ്കിട്ടരാമാന് പിന്നെയും സുഖവാസം

ഇന്നലെ വൈകിട്ടോടെ കിംസ് ആശുപത്രിയില്‍ നിന്ന് ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജിലേക്കെത്തിച്ച ശ്രീറാം വെങ്കിട്ടരാമനെ മെഡിക്കല്‍ കോളേജിലെ ജയില്‍ സെല്ലിലാണ് താമസിപ്പിക്കേണ്ടിയിരുന്നത്. എന്നാല്‍ സെല്ലിന് പകരം ശ്രീറാമിനെ പാര്‍പ്പിച്ചിരിക്കുന്നത് ആശുപത്രിയിലെ മള്‍ട്ടി സ്പെഷ്യലിറ്റി ഐസിയുവിലാണ്. റിമാന്‍ഡില്‍ കഴിയുന്ന പ്രതിക്കാണ് ഇത്തരത്തില്‍ നിയമത്തിന്റെ എല്ലാ ലംഘനങ്ങളും നടക്കുന്നത്. ശ്രീറാമിനെ ചികിത്സിച്ച കിംസിലെ ഡോക്ടര്‍മാരുടെയും ആദ്യം കൊണ്ട് പോയ ജനറല്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍മാരുടെയും വാക്കുകളില്‍ ശ്രീറാമിന് ആശുപത്രിയില്‍ ഈ രീതിയില്‍ അഡ്മിറ്റ് ചെയ്യേണ്ട മുറിവുകള്‍ ഇല്ല. കേസിന്റെ തുടക്കം മുതല്‍ തന്നെ ശ്രീറാമിനെ രക്ഷിക്കാനുള്ള എല്ലാ പഴുതുകളും തുറന്നുപിടിച്ചതു കൊണ്ടാണ് പോലീസ് പ്രവര്‍ത്തിച്ചത്. അപകടം നടന്ന് കഴിഞ്ഞ് ഒന്‍പത് മണിക്കൂര്‍ കഴിഞ്ഞാണ് ശ്രീറാമിന്റെ രക്തപരിശോധന നടന്നത്. തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് പോകേണ്ട ശ്രീറാമിനെ സ്വകാര്യ ആശുപത്രിയില്‍ പോകാനും പോലീസ് അനുവദിച്ചു.
https://www.facebook.com/Malayalivartha






















