Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,09,400 രൂപ


ഭാഗ്യാനുഭവങ്ങളും സാമ്പത്തിക ഉണർവ്വും; നേട്ടങ്ങൾ ആർക്കൊക്കെ?


ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...

ആ മാതാപിതാക്കളുടെ നെഞ്ചിലെ തീ അവര്‍ കണ്ടില്ല… സ്വന്തം വീടിന്റെ ജപ്തി ഒഴിവാക്കാന്‍ അയല്‍ക്കാരന്റെ കുഞ്ഞിനെ തട്ടിയെടുത്തു; പിന്നെ നടന്നത് സിനിമാ സ്റ്റൈല്‍

24 JANUARY 2015 09:16 AM IST
മലയാളി വാര്‍ത്ത.

ആ മാതാപിതാക്കള്‍ അനുഭവിച്ച തീ ഈ അയല്‍ക്കാര്‍ കണ്ടില്ല. സ്‌കൂളില്‍ പോയി തിരികെ എത്താത്ത ഏഴു വയസുകാരനെ ഇനി അന്വേഷിക്കാത്ത സ്ഥലമില്ല. പ്രാര്‍ത്ഥിക്കാത്ത ദൈവങ്ങളില്ല. അവസാനം ഈ മാതാപിതാക്കളുടെ വേദന ദൈവം കേട്ടു. അപ്പോഴാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു സത്യം അറിയുന്നത്. തങ്ങളുടെ പൊന്നോമനയെ തട്ടിക്കൊണ്ടു പോയത് തങ്ങള്‍ ഏറെയറിയുന്ന തങ്ങളുടെ വീട്ടില്‍ കയറിയിറങ്ങുന്ന അയല്‍ക്കാര്‍ തന്നെ.

തൃശൂര്‍ മനക്കൊടി കിഴക്കുംപുറം അരിമ്പൂര് പാവറട്ടിക്കാരന്‍ ടിറ്റോയുടെ രണ്ടാമത്തെ മകന്‍ നെസ്‌വിനെ(7)യാണു തട്ടിക്കൊണ്ടുപോയത്. എറവ് സെന്റ് ജോസഫ് കപ്പല്‍പ്പള്ളി സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥിയാണു നെസ്‌വിന്‍. 
കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം 4.30നാണു സംഭവം. സ്‌കൂള്‍ ബസില്‍ വീടിനടുത്തുള്ള ജംഗ്ഷനില്‍ ഇറങ്ങി വീട്ടിലേക്കു ജ്യേഷ്ഠന്‍ ഷാനൊപ്പം നടക്കുന്നതിനിടെ കാറിലെത്തിയ സംഘം ടിറ്റോയുടെ വീടു ചോദിച്ചു. ഷാന്‍ മറുപടി പറയുന്നതിനിടെ നെസ്‌വിനെ എടുത്തു കാറില്‍ കയറ്റുകയായിരുന്നു. കുട്ടികള്‍ രണ്ടും റോഡിന് ഇരുവശങ്ങളിലായാണ് നടന്നിരുന്നത്. ഷാന്‍ നിലവിളിച്ചു വീട്ടിലെത്തി കാര്യങ്ങള്‍ പറയുമ്പോഴേക്കും സംഘം കടന്നിരുന്നു.
തളിക്കുളത്തുനിന്നു കാര്‍ വാടകയ്‌ക്കെടുത്താണു സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോയത്. അമ്പതു ലക്ഷം രൂപയാണു കുട്ടിയെ വിട്ടുകിട്ടാന്‍ സംഘം ചോദിച്ചിരുന്നത്. പ്രതികളിലൊരാളായ പ്രസാദിന്റെ വീട് ജപ്തിഭീഷണിയിലാണത്രേ. ഇതിനു പണം കണ്ടെത്താനാണു സംഘം കുട്ടിയെ തട്ടിയെടുക്കാന്‍ തീരുമാനിച്ചത്.വാര്‍ക്കപ്പണിക്കു പോയപ്പോഴാണു കൊല്ലം, അടൂര്‍ സ്വദേശികളായ സംഘത്തിലുള്ള മറ്റു രണ്ടു പേരെ പ്രസാദ് പരിചയപ്പെട്ടത്. ഇവര്‍ പിന്നീടു മനക്കൊ ടിയില്‍ വരാറുണ്ടായിരുന്നുവത്രേ. ഇവരെയും ഉള്‍പ്പെടുത്തിയാണു പദ്ധതി തയാറാക്കിയത്. കുട്ടിയെ തട്ടിയെടുത്ത ശേഷം കാര്‍ തിരിച്ചുനല്‍കി. 900 രൂപയ്ക്കാണ് കാര്‍ വാടകയ്‌ക്കെടുത്തത്.
വെളപ്പായയില്‍ വീടു വാടയ്‌ക്കെടുത്ത് അവിടെ കുട്ടിയെ നോക്കാന്‍ അനീഷിനെയും അജിത്തിനെയും ഏല്‍പ്പിച്ച് അയല്‍വാസികളായ മൂന്നുപേരും സ്ഥലത്ത് തിരിച്ചെത്തുകയായിരുന്നു. ടിറ്റോയുടെ വീട്ടിലെത്തി എല്ലാ കാര്യങ്ങളിലും ഇടപെടുകയും പോലീസിന്റെ നീക്കങ്ങളെല്ലാം മനസിലാക്കുകയും ചെയ്തു. ഇതിനിടെ, അന്വേഷണം തിരിച്ചുവിടാനായി പ്രതികള്‍ പാലക്കാട് റൂട്ടിലും മറ്റു സ്ഥലങ്ങളിലും പോയി ടിറ്റോയെ ഫോണില്‍ വിളിക്കുകയും ചെയ്തു. മെഡിക്കല്‍ കോളജില്‍ ബന്ധുവായ രോഗിയെ നോക്കാനെത്തിയതാണെന്നു പറഞ്ഞാണ് സംഘം വീടു വാടകയ്‌ക്കെടുത്തത്. 
പോലീസ് പിടികൂടാതിരിക്കാന്‍ ദൃശ്യം സിനിമയിലം പോലെ സിം കാര്‍ഡുകള്‍ മാറ്റി മാറ്റി ഉപയോഗിച്ചു. പൊലീസിനെ വഴിതെറ്റിക്കാനായി സിം കാര്‍ഡ് ഓണ്‍ ചെയ്ത് സംഘത്തിലെ ഏതെങ്കിലും ഒരാള്‍ സ്ഥിരം കിലോമീറ്ററുകള്‍ ദൂരത്തേക്ക് സഞ്ചരിക്കും കുറ്റവാളികള്‍ ആ ദിശയിലേക്ക് നീങ്ങുമ്പോള്‍ മറ്റ് കുറ്റവാളികള്‍ അത്താണിയില്‍ സുഖമായി തുടര്‍ന്നു. എന്നാല്‍ ഈ നമ്പറിലേക്ക് വന്ന കോള്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് പ്രതികളെ പിടികൂടാന്‍ പൊലീസിനെ സഹായിച്ചത്. 
സ്ഥലത്തെറൈസ് മില്‍ ഉടമയും പൗരപ്രമുഖനുമായ ആന്റണിയുടെ പേരക്കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ പ്രതികള്‍ തീരുമാനിച്ചത് ചോദിച്ച പണം ലഭിക്കും എന്ന ഉറപ്പുള്ളതുകൊണ്ടാണ്. 

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അയല്‍വാസികളടക്കം അഞ്ചുപേരെയാണ് പോലീസ് അറസ്റ്റ്‌ചെയ്തത്. അയല്‍വാസികളും മനക്കൊടി സ്വദേശികളുമായ കരിപ്പാടത്ത് പ്രസാദ്(24), കുളങ്ങര ജോസ് പോള്‍(21), കുന്നത്ത് വിഷ്ണു സുഭാഷ്(20) എന്നിവരും പത്തനംതിട്ട അടൂര്‍ അജിത്ഭവനില്‍ അജിത് ജോര്‍ജ്(20), കൊല്ലം ചവറ മംഗലശേരി വീട്ടില്‍ അനീഷ് മധുസൂദനന്‍(24) എന്നിവരുമാണ് അറസ്റ്റിലായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് ഉണർവ്...  (20 minutes ago)

സങ്കടക്കാഴ്ചയായി... അമേരിക്കയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ യുവതിക്ക് ദാരുണാന്ത്യം...  (29 minutes ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,09,400 രൂപ  (32 minutes ago)

കണ്ണീർക്കാഴ്ചയായി... റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് മധ്യവയസ്‌കന് ദാരുണാന്ത്യം  (1 hour ago)

കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന കെഎസ്ഇബി മീറ്റര്‍ റീഡര്‍മാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതോടെ ഈ മാസം വൈദ്യുതി ബില്‍ വിതരണം മുടങ്ങി  (1 hour ago)

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ട്വന്റി20 പരമ്പരയ്ക്ക് നാളെ തുടക്കം... ആദ്യ മത്സരം ലഖ്നൗ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാത്രി ഏഴിന് നടക്കും  (1 hour ago)

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയും പോർച്ചുഗലിന് നേഷൻസ് ലീഗിൽ ജയം...  (1 hour ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കുന്നതുവരെ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി പ്രതിപക്ഷ യുവജന-വിദ്യാർത്ഥി സംഘടനകൾ  (1 hour ago)

സംസ്ഥാനത്ത് പച്ചക്കറിവിലയിൽ കുതിപ്പ്....വെളുത്തുള്ളിയും ഇഞ്ചിയും നൂറ് രൂപ കടന്നു  (1 hour ago)

ഇതുവരെ പെയ്തതൊന്നുമല്ല ഉച്ചതിരിഞ്ഞാൽ കൊടും മഴ റഡാർ ചിത്രങ്ങൾ എല്ലാം മാറി 4 ദിവസം കനത്ത മഴ  (2 hours ago)

രാജ്യത്ത് പഞ്ചസാരയുടെ വിലയിൽ കുറവുണ്ടായിട്ടും വിപണിയിൽ ജാഗ്രത കൈവിടാതെ കേന്ദ്ര സർക്കാർ  (2 hours ago)

എഴുന്നേൽക്കടാ ബ്രഹ്മ... നെഞ്ച് പൊട്ടി പാപ്പാൻ...! കണ്ടു നിൽക്കാനാവില്ല ഇത്, പല്ലാട്ട് ബ്രഹ്‌മദത്തന് വിട  (2 hours ago)

സഞ്ചാരികളെ കാത്ത് സൗര 2... കൊച്ചിക്കായലിലെ കാഴ്ചകൾ ഇനി സോളാർ ബോട്ടിൽ കറങ്ങി കാണാം.... വിനോദസഞ്ചാര വകുപ്പിന്റെ പുതിയ ടൂറിസം ബോട്ട് സർവീസിന് ഇന്ന് തുടക്കമാകും  (2 hours ago)

വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റിന്റെ 50-ാമത് വയലാർ അവാർഡിന് ആർ.രാജശ്രീയുടെ 'ആത്രേയകം" എന്ന നോവൽ അർഹമായി  (2 hours ago)

നിയന്ത്രണങ്ങൾ കടുത്തു... സഞ്ചാരികളുടെ വരവ് കുറഞ്ഞു, ഊട്ടിയിൽ വ്യാപാരികൾ പ്രതിസന്ധിയിൽ...  (2 hours ago)

Malayali Vartha Recommends