Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,09,400 രൂപ


ഭാഗ്യാനുഭവങ്ങളും സാമ്പത്തിക ഉണർവ്വും; നേട്ടങ്ങൾ ആർക്കൊക്കെ?


ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...

അനധികൃത ഓണ്‍ലൈന്‍ വ്യാപാരത്തിനു പിഴ

24 JANUARY 2015 10:07 AM IST
മലയാളി വാര്‍ത്ത.

നികുതി നല്‍കാതെ ഓണ്‍ലൈന്‍ കച്ചവടസ്ഥാപനങ്ങള്‍ സംസ്ഥാനത്തു നടത്തുന്ന അനധികൃത കച്ചവടത്തിനെതിരേ വാണിജ്യ നികുതി ഇന്റലിജന്‍സ് വിഭാഗം പിഴ ചുമത്തി. സിവില്‍ നിയമപ്രകാരം ഓണ്‍ലൈന്‍ കച്ചവട സ്ഥാപനങ്ങള്‍ നടത്തിയിട്ടുള്ള വ്യാപാരത്തിന്റെ രേഖകള്‍ പരിശോധിച്ചതിനു ശേഷമാണ് നടപടി.
ഫ്‌ളിപ്കാര്‍ട്ടിന് 47.15 കോടി രൂപയും, ജെബോംഗ് കോമിന് 3.89 കോടി രൂപയും വെക്ടര്‍ ഇ-കൊമേഴ്‌സിന് 2.23 കോടി രൂപയും റോബ്മാള്‍ അപ്പാരല്‍സിന് 36 ലക്ഷം രൂപയുമാണ് പിഴ ചുമത്തിയിരിക്കുന്നത്. വരുംദിവസങ്ങളില്‍ മറ്റ് ഓണ്‍ലൈന്‍ വ്യാപാര കമ്പനികളുടേയും കണക്കുകള്‍ പരിശോധിച്ചു പിഴ ചുമത്താനുള്ള നടപടികള്‍ തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു. ഡെപ്യൂട്ടി കമ്മീഷണര്‍ വി. സതീഷിന്റെ നിര്‍ദേശപ്രകാരം കൊല്ലം ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ച് ഒന്നിലേയും രണ്ടിലേയും ഉദ്യോഗസ്ഥരാണ് വ്യാപാരസ്ഥാപനങ്ങള്‍ക്കെതിരേ നടപടി സ്വീകരിച്ചത്.
ജനറല്‍ ക്ലോസസ് ആക്ട്, സെയില്‍സ് ഓഫ് ഗുഡ്‌സ് ആക്ട്, ട്രാന്‍സ്ഫര്‍ ഓഫ് പ്രോപ്പര്‍ട്ടി ആക്ട്, വാല്യൂ ആഡഡ് ടാക്‌സ് ആക്ട് തുടങ്ങിയവ പ്രകാരം ഓണ്‍ലൈന്‍ ട്രേഡിംഗ് ബിസിനസ് വ്യാപാരി, ചരക്ക്, വില്‍പന എന്നിവയുടെ പരിധിയില്‍ വരുന്നതാണെന്നു കണ്ടെത്തി. അതുകൊണ്ടു തന്നെ ഇത്തരം സ്ഥാപനങ്ങള്‍ നടത്തുന്ന വ്യാപാരത്തിനു നികുതി അടക്കേണ്ടതാണ്. എന്നാല്‍, ഇതുവരെ നികുതി അടച്ചിട്ടുമില്ല. അതിനാല്‍, ഈ സ്ഥാപനങ്ങള്‍ക്കെതിരേ പിഴ ചുമത്താന്‍ വാണിജ്യ വകുപ്പ് തീരുമാനിക്കുകയായിരുന്നു.
ഫ്‌ളിപ്കാര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് -ബംഗളൂരു, ജെബോംഗ് -ഗുഡ്ഗാവ്, വെക്ടര്‍ ഇ-കൊമേഴ്‌സ്- ബംഗളൂരു, റോബ്മാള്‍ അപ്പാരല്‍സ് തുടങ്ങിയ കമ്പനികള്‍ 2012 മുതല്‍ 2014 വരെ സംസ്ഥാനത്തു നടത്തിയ ഇടപാടുകള്‍ വിജിലന്‍സ് വിശദമായ പരിശോധനയ്ക്കു വിധേയമാക്കി. ഓണ്‍ലൈന്‍വഴി ഉപഭോക്താക്കള്‍ ബുക്ക് ചെയ്യുന്ന സാധനങ്ങള്‍ വീട്ടിലെത്തിക്കുമ്പോള്‍ പണം നല്‍കുകയാണു പതിവ്. ഇങ്ങനെ ചെയ്യുമ്പോള്‍ സര്‍ക്കാരിനു ലഭിക്കേണ്ട വില്‍പന നികുതി നഷ്ടപ്പെടുകയാണു ചെയ്യുന്നത്. രജിസ്‌ട്രേഷന്‍ ഇല്ലാതെ നികുതി വെട്ടിപ്പ് നടത്തി വ്യാപാരം നടത്തുന്ന സ്ഥാപനങ്ങളെ കണ്ടെത്തിയാണു പ്രാരംഭ ഘട്ടമായി നടപടി സ്വീകരിച്ചതെന്നു ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു.
ബംഗളൂരു ഉള്‍പ്പെടെ അന്യ സംസ്ഥാനങ്ങളിലെ വിവിധ സ്ഥലങ്ങളില്‍നിന്നാണു സാധനങ്ങള്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്കു വിതരണം ചെയ്യുന്നതെന്നാണു വ്യാപാര സ്ഥാപന ഉടമകള്‍ പറയുന്നത്. അതേസമയം, വന്‍തോതില്‍ നികുതിവെട്ടിപ്പാണ് ഇത്തരത്തില്‍ നടക്കുന്നതെന്നാണ് സെയില്‍ടാക്‌സ് അധികൃതര്‍ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് ഉണർവ്...  (20 minutes ago)

സങ്കടക്കാഴ്ചയായി... അമേരിക്കയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ യുവതിക്ക് ദാരുണാന്ത്യം...  (29 minutes ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,09,400 രൂപ  (32 minutes ago)

കണ്ണീർക്കാഴ്ചയായി... റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് മധ്യവയസ്‌കന് ദാരുണാന്ത്യം  (1 hour ago)

കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന കെഎസ്ഇബി മീറ്റര്‍ റീഡര്‍മാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതോടെ ഈ മാസം വൈദ്യുതി ബില്‍ വിതരണം മുടങ്ങി  (1 hour ago)

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ട്വന്റി20 പരമ്പരയ്ക്ക് നാളെ തുടക്കം... ആദ്യ മത്സരം ലഖ്നൗ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാത്രി ഏഴിന് നടക്കും  (1 hour ago)

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയും പോർച്ചുഗലിന് നേഷൻസ് ലീഗിൽ ജയം...  (1 hour ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കുന്നതുവരെ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി പ്രതിപക്ഷ യുവജന-വിദ്യാർത്ഥി സംഘടനകൾ  (1 hour ago)

സംസ്ഥാനത്ത് പച്ചക്കറിവിലയിൽ കുതിപ്പ്....വെളുത്തുള്ളിയും ഇഞ്ചിയും നൂറ് രൂപ കടന്നു  (1 hour ago)

ഇതുവരെ പെയ്തതൊന്നുമല്ല ഉച്ചതിരിഞ്ഞാൽ കൊടും മഴ റഡാർ ചിത്രങ്ങൾ എല്ലാം മാറി 4 ദിവസം കനത്ത മഴ  (2 hours ago)

രാജ്യത്ത് പഞ്ചസാരയുടെ വിലയിൽ കുറവുണ്ടായിട്ടും വിപണിയിൽ ജാഗ്രത കൈവിടാതെ കേന്ദ്ര സർക്കാർ  (2 hours ago)

എഴുന്നേൽക്കടാ ബ്രഹ്മ... നെഞ്ച് പൊട്ടി പാപ്പാൻ...! കണ്ടു നിൽക്കാനാവില്ല ഇത്, പല്ലാട്ട് ബ്രഹ്‌മദത്തന് വിട  (2 hours ago)

സഞ്ചാരികളെ കാത്ത് സൗര 2... കൊച്ചിക്കായലിലെ കാഴ്ചകൾ ഇനി സോളാർ ബോട്ടിൽ കറങ്ങി കാണാം.... വിനോദസഞ്ചാര വകുപ്പിന്റെ പുതിയ ടൂറിസം ബോട്ട് സർവീസിന് ഇന്ന് തുടക്കമാകും  (2 hours ago)

വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റിന്റെ 50-ാമത് വയലാർ അവാർഡിന് ആർ.രാജശ്രീയുടെ 'ആത്രേയകം" എന്ന നോവൽ അർഹമായി  (2 hours ago)

നിയന്ത്രണങ്ങൾ കടുത്തു... സഞ്ചാരികളുടെ വരവ് കുറഞ്ഞു, ഊട്ടിയിൽ വ്യാപാരികൾ പ്രതിസന്ധിയിൽ...  (2 hours ago)

Malayali Vartha Recommends