പക്ഷിപ്പനി വന്‍കിട മരുന്നു കമ്പനികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്തതെന്ന് ചീഫ് വിപ്പ് പിസി ജോര്‍ജ്ജ്

കേരളത്തില്‍ പക്ഷിപ്പനി ഉണ്ടായിട്ടില്ലെന്ന് ചീഫ് വിപ്പ് പിസി ജോര്‍ജ്ജ്. പക്ഷിപ്പനിയെന്നത് വന്‍കിട കമ്പനികള്‍ക്ക് മരുന്നു പരീക്ഷണത്തിന് സര്‍ക്കാര്‍ ഒരുക്കിയ തന്ത്രമാണിതെന്ന് പിസി ജോര്‍ജ്ജ്. എ.എസ്.എം മെഡിക്കല്‍ എയ്ഡ് സെന്റര്‍ തൃശൂര്‍ ജില്ലാ ഘടകം പുറത്തിറക്കുന്ന സഞ്ചരിക്കുന്ന വൃക്കരോഗ നിര്‍ണയ ലാബിന്റെയും സൗജന്യ ആംബുലന്‍സ് സര്‍വീസിന്റെയും സമര്‍പ്പണ സമ്മേളനം ഉദ്ഘാടനം കൊടുങ്ങല്ലൂരില്‍ നിര്‍വഹിക്കുകയായിരുന്നു പി സി ജോര്‍ജ്ജ്.
സര്‍ക്കാരിനോട് അനുഭാവമുള്ള പ്രമുഖ പത്രങ്ങളുടെ സൃഷ്ടിയാണ് പക്ഷിപ്പനിയെന്നത്. കേരളത്തില്‍ മാവോയിസ്റ്റ് ഉണ്ടെന്നുള്ളത് ഭരണ പരാജയം മറയ്ക്കാനുള്ള സര്‍ക്കാരിന്റെ മറ്റൊരു തന്ത്രമായിരുന്നു. കേരളത്തില്‍ സര്‍ക്കാറിനെതിരെ വിവാദങ്ങള്‍ കത്തിനിന്ന വേളയിലാണ് മാവോയിസ്റ്റുകള്‍ എന്ന ആശങ്കപ്പെടുത്തുന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. സര്‍ക്കാറിനോട് താല്‍പ്പര്യമുള്ള ചില മാദ്ധ്യമങ്ങള്‍ തന്നെയായിരുന്നു ഇങ്ങനെയുള്ള വാര്‍ത്തകളും പടച്ചുവിട്ടത്. കേട്ടപാതി, കേള്‍ക്കാത്ത പാതി മറ്റുള്ളവരും മാവോയിസ്റ്റുകള്‍ എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു.
നാടുകടത്തിയ രോഗങ്ങള്‍ തിരിച്ചുവരുന്നതിനു പിന്നില്‍ അന്താരാഷ്ട്ര മരുന്ന് കമ്പനികളുടെ ഗൂഢാലോചനയാണെന്നും അദ്ദേഹം പറഞ്ഞു. പക്ഷിപ്പനിയായിരുന്നില്ല അത്. യഥാര്‍ഥത്തില്‍ അത് കോഴിവസന്തയായിരുന്നു. പണ്ട് കാരണവന്മാര്‍ മരുന്ന് കലക്കി കൊടുത്ത് അത് മാറ്റിയിരുന്നു. ഇതിന്റെ പേരില്‍ സര്‍ക്കാര്‍ മനപൂര്‍വം പണം മരുന്ന് കമ്പനികള്‍ക്ക് പണം കൊടുക്കുകയായിരുന്നു.
ഏതാനും വര്‍ഷം മുമ്പ് ചികന്‍ഗുനിയ എന്ന രോഗം കടന്നുവന്നതും സംശയകരമാണ്. ഇല്ലാതായ പലരോഗങ്ങളും കടന്നുവരുന്നുവെന്ന് മാത്രമല്ല മാരകരോഗങ്ങള്‍ വ്യാപിക്കുകയുമാണ്. അമേരിക്കയും മരുന്ന് കമ്പനികളും ഒത്തുചേര്‍ന്നുകൊണ്ടാണ് ഗൂഢാലോചന നടത്തുന്നത്. രോഗങ്ങള്‍ ഇല്ലാതാക്കാനല്ല ഉണ്ടാക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും പി.സി. ജോര്‍ജ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















