Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

പി എസ് സിക്ക് പിന്നാലെ സർവകലാശാല പരീക്ഷകളും സംശയനിഴലിൽ; സർവകലാശാല പരീക്ഷകളിലും ക്രമക്കേട് നടത്തിയതായി പോലീസ് കണ്ടെത്തൽ

07 AUGUST 2019 05:38 PM IST
മലയാളി വാര്‍ത്ത

More Stories...

ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...

ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..

തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..

80-കളിലെ ലുക്കിൽ പാറിപ്പറന്ന് സോഷ്യൽ മീഡിയ..ഇന്‍സ്റ്റാഗ്രാമിലും ഫെയ്‌സ്ബുക്കിലും ഇപ്പോള്‍ പഴയ കാല ചിത്രങ്ങള്‍ നിറയുകയാണ്...‘എന്നാൽ പിന്നെ ഞാനും’ എന്ന ക്യാപ്ഷനോടെ രമേശ് ചെന്നിത്തല..

പി എസ് സിക്ക് പിന്നാലെ സർവകലാശാല പരീക്ഷകളും സംശയത്തിന്റെ നിഴലിൽ. യൂണിവേഴ്സിറ്റി കോളേജിലെ സഖാക്കൾ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ പി എസ് സി പരീക്ഷ എഴുതിയെന്ന ഞെട്ടിക്കുന്ന വിവരത്തിന് പിന്നാലെ സർവകലാശാല പരീക്ഷകളിലും ക്രമക്കേട് നടത്തിയതായി പോലീസ് കണ്ടെത്തി.

യൂണിവേഴ്സി‌റ്റി കോളേജിൽ നിന്നും ചോദ്യപേപ്പർ ചോർന്ന സംഭവത്തിലെ അന്വേഷണം മുൻ അദ്ധ്യാപകരിലേക്കും പരീക്ഷാചുമതലയുള്ള ഉദ്യോഗസ്ഥരിലേക്കും വ്യാപിപ്പിക്കാൻ നീക്കം തുടങ്ങിയത് അങ്ങനെയാണ് . ഇതിന്റെ ഭാഗമായി മുൻ പ്രിൻസിപ്പലുമാരെയും അദ്ധ്യാപകരെയും കേസിന്റെ അന്വേഷണ ചുമതലയുള്ള കന്റോൺമെന്റ് പൊലീസ് ചോദ്യം ചെയ്‌തു.സർവകലാശാല പരീക്ഷ നടത്തിപ്പിന്റെ രീതിയും ചോദ്യപേപ്പർ സൂക്ഷിക്കുന്നത് എങ്ങനെയാണെന്നുമൊക്കെയുള്ള കാര്യങ്ങളാണ് പ്രധാനമായും അന്വേഷിച്ചത്. കേസിൽ എസ്.എഫ്.ഐ നേതാക്കളായ പ്രണവിനെയും നസീമിനെയും ഉൾപ്പെടുത്താനും അന്വേഷണ സംഘം തീരുമാനിച്ചു.

സർവകലാശാല പരീക്ഷകളുടെ നടത്തിപ്പിൽ യൂണിവേഴ്സിറ്റി കോളേജിൽ നടക്കുന്നത് അതി ഗുരുതരമായ കൃത്യ വിലോപമാണെന്നാണ് പോലീസ് സംശയിക്കുന്നത്. പരീക്ഷ നടത്തിപ്പിലും ഉത്തര കടലാസ് പരിശോധിക്കുന്നതിലും ക്രമക്കേട് നടക്കുന്നുണ്ട്. പരീക്ഷക്ക് മുമ്പ് തന്നെ ചോദ്യ കടലാസ് എസ് എഫ് ഐ നേതാക്കൾക്ക് ചോർന്നുകിട്ടുന്നു എന്ന സംശയത്തിലാണ് പോലീസ്. ചോദ്യപേപ്പർ പരീക്ഷക്ക് മുമ്പ് കിട്ടിയാൽ തന്നെ ഉത്തരം എഴുതാൻ കഴിയാത്തവരാണ് എസ് എഫ് ഐ നേതാക്കൾ. അതായത് നോക്കി എഴുതാൻ പോലും എസ് എഫ് ഐ നേതാക്കൾക്ക് അറിയില്ല.

പി എസ് സിയുടെ വിശ്വാസ്യത ഇടിഞ്ഞതിന് പിന്നാലെയാണ് സർവകലാശാല പരീക്ഷയുടെ വിശ്വാസ്യതയും ഇടഞ്ഞത്. പിണറായി ഭരണത്തിന്റെ ഏറ്റവും വലിയ നേട്ടം ആയി ഇതിനെ ഭാവി തലമുറ ചരിത്രത്തിൽ എഴുതി ചേർക്കും. പി എസ് സിയാകട്ടെ പരീക്ഷ നടത്തിപ്പ് പരിശോധിക്കാനെങ്കിലും തീരുമാനിച്ചു. എന്നാൽ സർവകലാശാല ഇതൊന്നും അറിഞ്ഞമട്ടേയില്ല. പി എസ് സിയുടെ സാമാന്യ ബോധം പോലും സർവകലാശാലക്ക് ഇല്ല എന്നതാണ് സത്യം. ഇത്തരം കാര്യങ്ങളിൽ അന്വേഷണത്തിന് നിന്നാൽ കൂടുതൽ ഗുലുമാലാകുമെന്ന് സർവകലാശാലക്ക് അറിയാം.

മുമ്പും എസ് എഫ് ഐ നേതാക്കൾ ഇങ്ങനെയൊക്കെ തന്നെയായിരുന്നു. യൂണിവേഴ്സിറ്റി കോളേജിലെ ഇടത് അധ്യാപക സംഘടനകൾ തന്നെയാണ് എസ് എഫ് ഐ നേതാക്കൾക്ക് കുടപിടിക്കുന്നത്. അതുകൊണ്ടാണ് അന്വേഷണം മുൻ അധ്യാപകരിലേക്ക് ചെന്നു നിൽക്കുന്നത്. എന്നാൽ ഇത്തരം അന്വേഷണങ്ങൾക്കൊന്നും അധികം ആയുസുണ്ടാകുമെന്ന് തോന്നുന്നില്ല. കാരണം ഭരിക്കുന്നത് ഇടതു പക്ഷമാണ്. അവർക്ക് പഴങ്കഥകളിലേക്ക് കടന്നു ചെന്ന് പേരു ചീത്തയാക്കാൻ നേരമില്ല. അതുകൊണ്ട് തന്നെ കേസ് അന്വേഷിക്കുന്ന കന്റോൺമെന്റ് സി ഐ ഉടൻ സ്ഥലം മാറ്റപ്പെടാം.

എസ് എഫ് ഐയിലെ പല നേതാക്കൾക്കും യൂണിവേഴ്സിറ്റി കോളേജ് ഒരു അഭയ കേന്ദ്രമാണ്. അവർ ഇവിടെയായതു കൊണ്ട് മാത്രമാണ് പരീക്ഷ ജയിക്കുന്നത്. പുസ്തകം തുറന്നും കണ്ടുമാണ് പഴയ കാല നേതാക്കൾ പരീക്ഷ എഴുതിയതെങ്കിൽ പുതിയ കാല എസ് എഫ് ഐ നേതാക്കൾ ഹൈടെക്കായി പരീക്ഷ എഴുതുന്നത്. സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും ഒന്നും സംഭവിക്കില്ല എന്ന് ഉറപ്പാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അറിയിപ്പില്ലാത്ത പവർ കട്ട്;  (46 minutes ago)

V D SATHEESHAN നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ  (49 minutes ago)

തമിഴ്നാട്ടിലേക്ക് കൂടുതൽ വ്യവസായ നിക്ഷേപങ്ങൾ എത്തിക്കുന്നതിനുള്ള സാധ്യതകൾ തേടി മുഖ്യമന്ത്രി സി. ജോസഫ് വിജയ് നാളെ ലണ്ടനിലേക്ക്...  (53 minutes ago)

തലസ്ഥാനത്ത് വ്യാപക പരിശോധന  (55 minutes ago)

RAIN ALERT അസാധാരണമായ കാലാവസ്ഥ  (1 hour ago)

IRAN - US ഇറാന് അമേരിക്കയുടെ ഇരട്ടി പ്രഹരം  (1 hour ago)

FATHER IN LAW ഭർതൃപിതാവിനോട് സഹിക്കാനാവാത്ത പക;  (1 hour ago)

ഫുള്‍ 80s വൈബ്!  (1 hour ago)

ദൂരദർശൻ മലയാളം വാർത്തയുടെ ആദ്യ ന്യൂസ് എഡിറ്റർ ഇ കെ കൃഷ്ണൻ നായർ അന്തരിച്ചു  (2 hours ago)

സങ്കടക്കാഴ്ചയായി... സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വിദ്യാർഥിക്ക് ദാരുണാന്ത്യം  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടക്കുന്ന സുകൃതഹോമം വഴിപാട് ശീട്ടാക്കാന്‍ ഭക്തര്‍ക്കും അവസരം...  (2 hours ago)

മുതിർന്ന മാധ്യമപ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്ത് അന്തരിച്ചു...  (2 hours ago)

മാസപ്പടി കേസിൽ പിണറായി വിജയനെതിരെ കേസെടുക്കാമെന്ന ഇഡി ശുപാർശയിൽ നിയമ പരിശോധന നടത്തി തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി  (3 hours ago)

യാത്രക്കാർ ദുരിതത്തിൽ... ഗുരുവായൂർ– എറണാകുളം പാസഞ്ചർ ട്രെയിൻ വൈകുന്നതിനാൽ യാത്രക്കാർ ദുരിതത്തിൽ....  (3 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്... പവന് 760 രൂപയുടെ കുറവ്  (3 hours ago)

Malayali Vartha Recommends