നരഹത്യാ കേസില്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന് മജിസ്‌ട്രേട്ട് കോടതി ജാമ്യം നല്‍കിയെങ്കിലും മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരും പിന്നോട്ടില്ല, കേസില്‍ വെള്ളം ചേര്‍ക്കാന്‍ ആരേയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി

നരഹത്യാ കേസില്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന് മജിസ്‌ട്രേട്ട് കോടതി ജാമ്യം നല്‍കിയെങ്കിലും മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരും പിന്നോട്ടില്ല. കേസില്‍ വെള്ളം ചേര്‍ക്കാന്‍ ആരേയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മദ്യപിച്ചാണ് കാര്‍ ഓടിച്ചതെന്ന് ബോധ്യമായതോടെ ബന്ധപ്പെട്ട വകുപ്പുകള്‍ ചേര്‍ത്തു. രക്തപരിശോധന സംബന്ധിച്ച വീഴ്ചയുണ്ടായി. കേസില്‍ ഒട്ടേറെ കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ട്. രക്തത്തിലെ മദ്യത്തിന്റെ അംശം ഇല്ലാതാക്കാന്‍ എന്തെങ്കിലും മരുന്ന് കഴിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും. അത് അന്വേഷണത്തിന്റെ ഭാഗമാക്കും. അമിതലഹരിയിലാണ് വാഹനം ഓടിച്ചത്. അക്കാര്യം ദൃക്‌സാക്ഷികള്‍ പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇത് ശ്രീറാം വെങ്കിട്ടരാമനും അദ്ദേഹത്തിന് ചികിത്സ നല്‍കിയ സ്വകാര്യ ആശുപത്രിക്കും തിരിച്ചടിയായി.
തെറ്റിന്റെ വശം ബോധ്യമുള്ളൊരാള്‍ തെറ്റു ചെയ്തു എന്നത് ഗൗരവതരമായ കാര്യമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അത് തന്നെയാണ് ഗതാഗതമന്ത്രിയും സര്‍ക്കാരും തുടക്കം മുതല്‍ ചൂണ്ടിക്കാട്ടുന്നത്. നിയമം അറിയാവുന്ന ആളാണ് നിയമം ലംഘിച്ചത്. അന്വേഷണം അട്ടിമറിക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ കര്‍ശന നടപടിയുണ്ടാകും. അതിന്റെ ഭാഗമായാണ് രക്തപരിശോധന വൈകിപ്പിച്ച എസ്.ഐയെ സസ്‌പെന്റ് ചെയ്തത്. മദ്യപിച്ചില്ലെന്ന് പറയുന്നത് ശ്രീറാം മാത്രമാണ് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പൊലീസീന്റെ അനുമതിയില്ലാതെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടിയും നിയമലംഘനമാണ്. ഈ സാഹചര്യങ്ങള്‍ മാത്രം പരിശോധിച്ചാല്‍ മതി ശ്രീറാം പ്രതിയാണെന്ന് മനസിലാക്കാന്‍. എന്നാല്‍ ഇതൊക്കെ പരിശോധിക്കുന്നതില്‍ തിരുവനന്തപുരം മജിസ്‌ട്രേട്ട് കോടതിക്ക് വീഴ്ച സംഭവിച്ചു. അക്കാര്യം സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
രക്തത്തിലെ മദ്യത്തിന്റെ അളവ് ഇല്ലാതാക്കുന്നതിന് ആന്റി ഡോസ് എടുക്കാം. അത് എടുത്തുകഴിഞ്ഞ് വെള്ളം കുടിച്ചാലുടന്‍ മൂത്രം ഒഴിക്കും. തുടര്‍ച്ചയായി വെള്ളം കുടിക്കുകയും മൂത്രം ഒഴിക്കുകയും ചെയ്യുന്നതോടെ രക്തത്തിലെ മദ്യത്തിന്റെ അംശം കുറഞ്ഞ് ഇല്ലാതാകും. ചികിത്സയില്‍ കഴിഞ്ഞ സ്വകാര്യആശുപത്രിയില്‍ മുമ്പ് ഡോക്ടറായി സേവനം അനുഷ്ടിച്ചിരുന്ന ശ്രീറാം അവിടെയുള്ള തന്റെ മുന്‍ സഹപ്രവര്‍ത്തകരുടെ സഹകരണത്തോടെ ആന്റി ഡോസ് എടുത്തതായി സംശയമുണ്ട്. അതുകൊണ്ടാണ് രക്ത പരിശോധന നെഗറ്റീവ് ആയത്. ജാമ്യാപേക്ഷ കോടതി പരിഗണിച്ചപ്പോള്‍ ശ്രീറാമിന് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് അഭിഭാഷകന്‍ പറഞ്ഞെങ്കിലും അത് ഏത് തരത്തിലുള്ളതാണെന്ന് വ്യക്തമാക്കിയില്ല. അതിലും ദുരൂഹതയുണ്ട്. 72 മണിക്കൂര്‍ നിരീക്ഷണം വേണമെന്നാണ് ആവശ്യപ്പെട്ടത്. സര്‍വ്വേ ഡയറക്ടറായി ചുമതലയേല്‍ക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ശ്രീറാം തലസ്ഥാനത്ത് എത്തിയിരുന്നു. കവടിയാര്‍ ഗോള്‍ഫ് കഌിനു സമീപമുള്ള സിവില്‍ സര്‍വീസ് ഓഫീസേഴ്‌സ് ഇന്‍സ്റ്റിറ്റിയൂട്ടിലായിരുന്നു താമസിച്ചിരു ന്നത്. ആ സമയത്ത് പലരും ശ്രീറാമിനെ മദ്യപിച്ചു ലക്കുകെട്ട നിലയില്‍ കണ്ടിരുന്നതായി സമീപത്തെ ഫല്‍റ്റുകളില്‍ താമസിച്ചിരുന്നവര്‍ പറയുന്നു.
മെഡിക്കല്‍ കോളജിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഐസിയുവിലും ഡീ അഡിക്ഷന്‍ ചികിത്സയാണ് നല്‍കുന്നതെന്ന് ഇന്നലെ മിഡ് ഡേ പത്രമായ ബിഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിനാലാണ് അസുഖവിവരം സംബന്ധിച്ച് മെഡിക്കല്‍ ബുള്ളറ്റില്‍ ഇറക്കാത്തത്. അസുഖമെന്താണെന്നോ? എന്തു ചികിത്സയാണ് നല്‍കുന്നതെന്നോ വ്യക്തമാക്കാന്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ അനൗദ്യോഗികമായി തയ്യാറാകുന്നില്ല. ലഹരി മുക്ത ചികിത്സയ്ക്കായി ശ്രീറാമിനെ അനുനയിപ്പിച്ചത് ഐഎഎസ് അസോസിയേഷന്‍ ഭാരവാഹിയായ വനിതയായിരുന്നെന്നും അവര്‍ ആശുപത്രിയിലെത്തി ശ്രീറാമിനെ ഡീ അഡിക്ഷന് ഉപദേശിക്കുകയും സമ്മതിപ്പിക്കുകയും ചെയ്‌തെന്നും വാര്‍ത്തയില്‍ പറയുന്നു.
https://www.facebook.com/Malayalivartha

























