Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

നിങ്ങൾക്ക് കുഞ്ഞുമോനെ ഓർമ്മയുണ്ടോ?; അര്‍ദ്ധരാത്രി തലസ്ഥാനത്തെ വിഐപി പാതയില്‍ വച്ച്‌ മാധ്യമ പ്രവർത്തകനെ കാറിടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമനു ലഭിച്ചത് വഴിവിട്ടരീതിയിലുള്ള കേരള പൊലീസിന്റെ സഹായം; കുഞ്ഞുമോന് ലഭിച്ചത് മരണം

07 AUGUST 2019 05:21 PM IST
മലയാളി വാര്‍ത്ത

More Stories...

ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...

ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..

തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..

80-കളിലെ ലുക്കിൽ പാറിപ്പറന്ന് സോഷ്യൽ മീഡിയ..ഇന്‍സ്റ്റാഗ്രാമിലും ഫെയ്‌സ്ബുക്കിലും ഇപ്പോള്‍ പഴയ കാല ചിത്രങ്ങള്‍ നിറയുകയാണ്...‘എന്നാൽ പിന്നെ ഞാനും’ എന്ന ക്യാപ്ഷനോടെ രമേശ് ചെന്നിത്തല..

അര്‍ദ്ധരാത്രി തലസ്ഥാനത്തെ വിഐപി പാതയില്‍ വച്ച്‌ മാധ്യമ പ്രവർത്തകനെ കാറിടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമനു ലഭിച്ചത് വഴിവിട്ടരീതിയിലുള്ള കേരള പൊലീസിന്റെ സഹായം എന്ന ആരോപണം ശക്തമാണ്. മദ്യപിച്ച്‌ കാല് നിലത്തുറക്കാത്ത നിലയിലാണ് ശ്രീറാമിനെ അപകട സ്ഥലത്ത് കണ്ടതെന്ന് ദൃക്സാക്ഷികള്‍ മൊഴി നല്‍കിയെങ്കിലും രക്തപരിശോധന നടത്താതെ ഐ.എ.സ് ഉദ്യോഗസ്ഥന് കിംസ് ആശുപത്രിയില്‍ ചികിത്സതേടുന്നതിന് പൊലീസ് മൗനാനുവാദം നല്‍കുകയായിരുന്നു എന്ന ആക്ഷേപം ശക്തം. എന്നാല്‍ ഹൈക്കോടതില്‍ കേസ് പരിഗണിക്കവേ പൊലീസിനെ വെട്ടിച്ച്‌ കിംസ് ആശുപത്രിയില്‍ ചികിത്സയ്ക്കായി ശ്രീറാം പോയി എന്ന വാദമാണ് സര്‍ക്കാര്‍ ഉയര്‍ത്തിയത്. ശ്രീറാമിനെ സ്വന്തം ഇഷ്ടപ്രകാരം സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്ക് വിട്ടയച്ച പൊലീസ് മാദ്ധ്യമപ്രവര്‍ത്തകരുടെ കടുത്ത പ്രതിഷേധം ഉയര്‍ന്നതോടെയാണ് ഒന്‍പത് മണിക്കൂറിന് ശേഷം രക്ത സാമ്പിളെടുക്കാൻ തയ്യാറായത്. എന്നാല്‍ സാമ്പിള്‍ പരിശോധനയില്‍ ശ്രീറാം മദ്ധ്യപിച്ചിട്ടില്ലെന്ന ഫലമാണ് ലഭിച്ചത്.

ഈ സാഹചര്യത്തിലാണ് ശ്രീറാമിനായി വഴിവിട്ടരീതിയില്‍ ചട്ടങ്ങള്‍ വളച്ചൊടിച്ച പൊലീസിന് കൊല്ലം ജില്ലയിലെ കുണ്ടറയിലെ കുഞ്ഞുമോനെ അറിയുമോ എന്ന ചോദ്യം സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്. മദ്യപിച്ച്‌ സ്‌കൂട്ടറോടിച്ചതിന് പിഴ അടയ്ക്കാത്തതിനെ തുടര്‍ന്നാണ് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൊലീസ് കുഞ്ഞുമോനെ കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിലെത്തിക്കുന്നത്. ഈ സംഭവത്തിന് പിന്നാലെ പിഴതുകയായ 3000 രൂപയുമായി കുഞ്ഞുമോന്റെ അമ്മ ചെല്ലമ്മ സ്‌റ്റേഷനിലെത്തി ഏല്‍പ്പിച്ചു. പക്ഷേ പൊലീസ് കുഞ്ഞുമോനെ ഉടന്‍ വിട്ടയച്ചില്ല, പിന്നീട് രാത്രിയോടെ അമ്മയെ കുഞ്ഞുമോന് സുഖമില്ലെന്നും ആശുപത്രിയില്‍ കൊണ്ടുപോകാനായി സ്‌റ്റേഷനിലേക്ക് വിളിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കവേ കുഞ്ഞുമോന്‍ മരണപ്പെടുകയായിരുന്നു. തലയ്‌ക്കേറ്റ അടിയാണ് കുഞ്ഞ്‌മോന്റെ മരണകാരണമെന്നായിരുന്നു പിന്നീട് മൃതദേഹം പരിശോധിച്ച മെഡിക്കല്‍ കോളെജിലെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. എന്നാല്‍ പൊലീസ് കസ്റ്റഡിയില്‍ കുഞ്ഞുമോനെ മര്‍ദ്ദിച്ച ഉദ്യോഗസ്ഥര്‍ ഇപ്പോഴും സര്‍വീസില്‍ തുടരുകയാണ്. ശ്രീറാം വെങ്കിട്ടരാമന് രക്ഷപ്പെടുവാന്‍ പഴുതൊരുക്കിയ പൊലീസ് തൊട്ടടുത്ത ജില്ലയില്‍ സാധാരണക്കാരന്റെ ജീവനെടുത്ത സംഭവം വീണ്ടും ചര്‍ച്ചയാവുകയാണിപ്പോള്‍.

അതേസമയം മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിന്റെ മരണത്തിന് ഇടയാക്കിയത് മദ്യപിച്ച്‌ അമിതവേഗതയില്‍ ശ്രീറാം വെങ്കിട്ടരാമന്‍ കാറോടിച്ചതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. കാര്‍ അമിതവേഗതയിലായിരുന്നുവെന്ന് ഇതിനകം എല്ലാവരും മനസിലാക്കിയതാണ്. നവായിക്കുളത്തുള്ള ഒരുയുവതിയും ഉണ്ടായിരുന്നു. പൊലീസ് ആദ്യം കേസ് രജിസറ്റര്‍ ചെയ്തു. ആദ്യം 304 എ പ്രകാരമാണ് രജിസറ്റര്‍ ചെയ്തതെങ്കിലും പിന്നീട് ശ്രീറാം മദ്യപിച്ചാണ് കാറോടിച്ചതെന്നും ഒപ്പമുണ്ടായിരുന്ന വഫ ഫിറോസിന് കുറ്റകൃത്യത്തില്‍ വിവിധ വകുപ്പുകള്‍ ചാര്‍ജ്ജ് ചെയ്ത് അന്വേഷണം തുടരുകയാണെന്നും പിണറായി പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് കൃത്യസമയത്ത് രക്തപരിശോധന നടത്തുുന്നതിലും കുറ്റാരോപിതനെ ആശുപത്രിയിലെത്തിച്ച്‌ വൈദ്യപരിശോധന നടത്തുന്നതിലും ജനറല്‍ ആശുപത്രിയില്‍ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിലും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിലും ഉണ്ടായ വീഴചകള്‍ പ്രത്യേകമായി പരിശോധിക്കും. ഇതിനായി പ്രത്യേകസംഘത്തെ നിയോഗിച്ചിട്ടുണ്ട്. സര്‍ക്കാരില്‍ നിക്ഷ്പിതമായ അധികാരം ഉപയോഗിച്ച്‌ ശ്രീരാമിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തിട്ടുണ്ട്. പ്രാഥമികമായ വിവരം അനുസരിച്ച്‌ വീഴ്ച വരുത്തിയ എസ്‌ഐയെ സസ്‌പെന്റ് ചെയ്തിട്ടുണ്ടെന്നും പിണറായി പറഞ്ഞു

കേസന്വേഷണത്തിലും നിയമനടപടികളിലും വെള്ളം ചേര്‍ക്കാന്‍ ആരെയും അനുവദിക്കില്ല. അത്തരം ശ്രമം ആരെങ്കിലും നടത്തിയാല്‍ ശക്തമായ നടപടിയും ഉണ്ടാകും. ബഷീറിന്റെ കുടുംബത്തെ സഹായിക്കാന്‍ എന്തുചെയ്യുാന്‍ പറ്റുമെന്നത് സര്‍ക്കാരിന്റെ സജീവ പരിഗണനിയലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അറിയിപ്പില്ലാത്ത പവർ കട്ട്;  (45 minutes ago)

V D SATHEESHAN നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ  (48 minutes ago)

തമിഴ്നാട്ടിലേക്ക് കൂടുതൽ വ്യവസായ നിക്ഷേപങ്ങൾ എത്തിക്കുന്നതിനുള്ള സാധ്യതകൾ തേടി മുഖ്യമന്ത്രി സി. ജോസഫ് വിജയ് നാളെ ലണ്ടനിലേക്ക്...  (52 minutes ago)

തലസ്ഥാനത്ത് വ്യാപക പരിശോധന  (54 minutes ago)

RAIN ALERT അസാധാരണമായ കാലാവസ്ഥ  (1 hour ago)

IRAN - US ഇറാന് അമേരിക്കയുടെ ഇരട്ടി പ്രഹരം  (1 hour ago)

FATHER IN LAW ഭർതൃപിതാവിനോട് സഹിക്കാനാവാത്ത പക;  (1 hour ago)

ഫുള്‍ 80s വൈബ്!  (1 hour ago)

ദൂരദർശൻ മലയാളം വാർത്തയുടെ ആദ്യ ന്യൂസ് എഡിറ്റർ ഇ കെ കൃഷ്ണൻ നായർ അന്തരിച്ചു  (2 hours ago)

സങ്കടക്കാഴ്ചയായി... സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വിദ്യാർഥിക്ക് ദാരുണാന്ത്യം  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടക്കുന്ന സുകൃതഹോമം വഴിപാട് ശീട്ടാക്കാന്‍ ഭക്തര്‍ക്കും അവസരം...  (2 hours ago)

മുതിർന്ന മാധ്യമപ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്ത് അന്തരിച്ചു...  (2 hours ago)

മാസപ്പടി കേസിൽ പിണറായി വിജയനെതിരെ കേസെടുക്കാമെന്ന ഇഡി ശുപാർശയിൽ നിയമ പരിശോധന നടത്തി തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി  (3 hours ago)

യാത്രക്കാർ ദുരിതത്തിൽ... ഗുരുവായൂർ– എറണാകുളം പാസഞ്ചർ ട്രെയിൻ വൈകുന്നതിനാൽ യാത്രക്കാർ ദുരിതത്തിൽ....  (3 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്... പവന് 760 രൂപയുടെ കുറവ്  (3 hours ago)

Malayali Vartha Recommends