Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

പിണറായി സര്‍ക്കാരിനെ വെട്ടിലാക്കി ഓര്‍ത്തഡോക്‌സ് സഭ. സുപ്രീംകോടതി വിധി നടപ്പാക്കാതെ മന്ത്രിസഭാ ഉപസമിതിയെ കൊണ്ട് ചര്‍ച്ചയ്ക്ക് ശ്രമിക്കുന്ന മുഖ്യമന്ത്രിക്ക് സഭ അന്ത്യശാസനം നല്‍കിയിരിക്കുകയാണ്

07 AUGUST 2019 05:13 PM IST
മലയാളി വാര്‍ത്ത

More Stories...

ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...

ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..

തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..

80-കളിലെ ലുക്കിൽ പാറിപ്പറന്ന് സോഷ്യൽ മീഡിയ..ഇന്‍സ്റ്റാഗ്രാമിലും ഫെയ്‌സ്ബുക്കിലും ഇപ്പോള്‍ പഴയ കാല ചിത്രങ്ങള്‍ നിറയുകയാണ്...‘എന്നാൽ പിന്നെ ഞാനും’ എന്ന ക്യാപ്ഷനോടെ രമേശ് ചെന്നിത്തല..

പിണറായി സര്‍ക്കാരിനെ വെട്ടിലാക്കി ഓര്‍ത്തഡോക്‌സ് സഭ. സുപ്രീംകോടതി വിധി നടപ്പാക്കാതെ മന്ത്രിസഭാ ഉപസമിതിയെ കൊണ്ട് ചര്‍ച്ചയ്ക്ക് ശ്രമിക്കുന്ന മുഖ്യമന്ത്രിക്ക് സഭ അന്ത്യശാസനം നല്‍കിയിരിക്കുകയാണ്. ഒരാഴ്ചയ്ക്കുള്ളില്‍ വിധി നടപ്പാക്കിയില്ലെങ്കില്‍ സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കുമെന്ന് സഭാ വ്ക്താവ് വ്യക്തമാക്കി. സുപ്രീംകോടതി വിധി നടപ്പാക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ടെന്ന് ഉപസമിതി ചര്‍ച്ചയ്ക്ക് നേതൃത്വം വഹിക്കുന്ന മന്ത്രി ഇ.പി ജയരാജനെ ഓര്‍ത്തഡോക്‌സ് സഭ നേതൃത്വം അറിയിച്ചിരുന്നു. രണ്ട് തവണ ഉപസമിതി ചര്‍ച്ചയ്ക്ക് വിളിച്ചെങ്കിലും ഓര്‍ത്തഡോക്‌സ് സഭ പങ്കെടുത്തില്ല. ഒരു തവണ ഇ.പി ജയരാജനുമായി കൂടിക്കാഴ്ച നടത്തുക മാത്രമാണ് ചെയ്തത്. സര്‍ക്കാരാണ് സഭാ തര്‍ക്കം വഷളാക്കുന്നതെന്ന് കേസ് തീര്‍പ്പാക്കിയ സുപ്രീംകോടതി ജഡ്ജി അരുണ്‍മിശ്ര വ്യക്തമാക്കിയിരുന്നു. മതപരമായ വിഷയങ്ങളില്‍ സര്‍ക്കാരിനെന്താണ് കാര്യമെന്നും അദ്ദേഹം ചോദിച്ചു. അതോടെയാണ് ഓര്‍ത്തഡോക്‌സ് സഭ ശക്തമായ നിലപാട് സ്വീകരിച്ചത്. 

കോടതിയലക്ഷ്യം നടന്നാല്‍ ചീഫ് സെക്രട്ടറിയെ സുപ്രീംകോടതി വിളിച്ചുവരുത്തും. അത് സര്‍ക്കാരിന് വലിയ നാണക്കേടുണ്ടാക്കും. അത് മനസ്സിലാക്കിയാണ് ചീഫ് സെക്രട്ടറിക്ക് ഓര്‍ത്തഡോക്‌സ് സഭാ സെക്രട്ടറി കത്തയച്ചത്. കോടതിയലക്ഷ്യ ഹര്‍ജി നല്‍കുന്നതിന് മുന്നോടിയായുള്ള നീക്കമാണിതെന്ന് നിയമവിദഗ്ധര്‍ പറയുന്നു. ഓര്‍ത്തഡോക്‌സ് സഭ ഇത് സംബന്ധിച്ച് നിയമോപദേശം തേടിയിരുന്നു. പിറവം കോതമംഗലം വിധികള്‍ നടപ്പാക്കാത്തതില്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് വലിയ പരാതിയുണ്ടായിരുന്നു. ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭാ തര്‍ക്കത്തെ തുടര്‍ന്ന് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായാണ് പിറവം, കോതമംഗലം പള്ളികളുടെ സ്വത്ത് തര്‍ക്ക കേസുകളില്‍ വിധി ഉണ്ടായത്. 

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെങ്ങന്നൂര്‍, ആറന്‍മുള നിയമസഭാ മണ്ഡലങ്ങളില്‍ ഓര്‍ത്തഡോക്‌സ് സഭ എല്‍ഡിഎഫിന് അകമഴിഞ്ഞ പിന്തുണ നല്‍കിയിരുന്നു. അങ്ങനെ യു.ഡി.എഫിന്റെ പരമ്പരാഗതമായ ഈ രണ്ട് മണ്ഡലങ്ങളും എല്‍.ഡി.എഫ് തിരിച്ചുപിടിച്ചു. ആറന്‍മുളയില്‍ സിറ്റിംഗ് എം.എല്‍.എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ. ശിവദാസന്‍ നായരെയാണ് എല്‍.ഡി.എഫ് സ്വതന്ത്രയായ വീണാ ജോര്‍ജ്ജ് തോല്‍പ്പിച്ചത്. സഭയുടെ മകളെന്നാണ് അന്ന് ഓര്‍ത്തഡോക്‌സ് സഭ വീണാജോര്‍ജ്ജിനെ വിശേഷിപ്പിച്ചത്. ഇടത്പക്ഷത്തിന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പിന്തുണ നല്‍കില്ലെന്ന് ഓര്‍ത്തഡോക്‌സ് സഭ സെക്രട്ടറി ബിജു ഉമ്മന്‍ അന്ന് വ്യക്തമാക്കിയിരുന്നു. 

അകമഴിഞ്ഞ പിന്തുണ നല്‍കിയിട്ടും തുടര്‍ച്ചയായി സഭയ്‌ക്കെതിരായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് ഓര്‍ത്തഡോക്‌സ് സഭ സെക്രട്ടറി ബിജു ഉമ്മന്‍ പറഞ്ഞു. അത് വിശ്വാസികളുടെ മനസിനെ ആഴത്തില്‍ മുറിവേല്‍പ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഒരു മുന്നണിക്കും പരസ്യപിന്തുണ നല്‍കില്ലെന്ന് ഓര്‍ത്തഡോക്‌സ് സഭ വക്താവ് ഫാ. ജോണ്‍സ് എബ്രഹാം കൊന്നാട്ട് പറഞ്ഞു. കഴിഞ്ഞ തവണ നടന്ന തെരഞ്ഞെടുപ്പുകളില്‍ എല്‍.ഡി.എഫിന് അകമഴിഞ്ഞ പിന്തുണ നല്‍കിയിരുന്നു. പരസ്യപ്രസ്താവനകളും നടത്തിയിരുന്നു. ഇത്തവണ അതുകണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ വഞ്ചിച്ചെന്നും ഓര്‍ത്തഡോക്‌സ് സഭയ്ക്ക് നീതി ലഭിച്ചില്ലെന്നും സഭാ തലവന്‍ ബസേലിയോസ് മാര്‍തോമാ പൗലോസ് രണ്ടാമന്‍ ഡിസംബറില്‍ നിരണം രൂപതയില്‍ നടന്ന വിശുദ്ധ കുര്‍ബാനയില്‍ പറഞ്ഞിരുന്നു. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അറിയിപ്പില്ലാത്ത പവർ കട്ട്;  (46 minutes ago)

V D SATHEESHAN നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ  (49 minutes ago)

തമിഴ്നാട്ടിലേക്ക് കൂടുതൽ വ്യവസായ നിക്ഷേപങ്ങൾ എത്തിക്കുന്നതിനുള്ള സാധ്യതകൾ തേടി മുഖ്യമന്ത്രി സി. ജോസഫ് വിജയ് നാളെ ലണ്ടനിലേക്ക്...  (53 minutes ago)

തലസ്ഥാനത്ത് വ്യാപക പരിശോധന  (55 minutes ago)

RAIN ALERT അസാധാരണമായ കാലാവസ്ഥ  (1 hour ago)

IRAN - US ഇറാന് അമേരിക്കയുടെ ഇരട്ടി പ്രഹരം  (1 hour ago)

FATHER IN LAW ഭർതൃപിതാവിനോട് സഹിക്കാനാവാത്ത പക;  (1 hour ago)

ഫുള്‍ 80s വൈബ്!  (1 hour ago)

ദൂരദർശൻ മലയാളം വാർത്തയുടെ ആദ്യ ന്യൂസ് എഡിറ്റർ ഇ കെ കൃഷ്ണൻ നായർ അന്തരിച്ചു  (2 hours ago)

സങ്കടക്കാഴ്ചയായി... സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വിദ്യാർഥിക്ക് ദാരുണാന്ത്യം  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടക്കുന്ന സുകൃതഹോമം വഴിപാട് ശീട്ടാക്കാന്‍ ഭക്തര്‍ക്കും അവസരം...  (2 hours ago)

മുതിർന്ന മാധ്യമപ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്ത് അന്തരിച്ചു...  (2 hours ago)

മാസപ്പടി കേസിൽ പിണറായി വിജയനെതിരെ കേസെടുക്കാമെന്ന ഇഡി ശുപാർശയിൽ നിയമ പരിശോധന നടത്തി തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി  (3 hours ago)

യാത്രക്കാർ ദുരിതത്തിൽ... ഗുരുവായൂർ– എറണാകുളം പാസഞ്ചർ ട്രെയിൻ വൈകുന്നതിനാൽ യാത്രക്കാർ ദുരിതത്തിൽ....  (3 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്... പവന് 760 രൂപയുടെ കുറവ്  (3 hours ago)

Malayali Vartha Recommends