Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

പൊലീസിന്റെ റാങ്ക് പട്ടികയില്‍ ഇടംനേടിയത് ഹൈടെക് സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തിയ തട്ടിപ്പിലെന്ന് സൈബര്‍ സെല്‍ കണ്ടെത്തി

07 AUGUST 2019 05:38 PM IST
മലയാളി വാര്‍ത്ത

More Stories...

ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...

ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..

തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..

80-കളിലെ ലുക്കിൽ പാറിപ്പറന്ന് സോഷ്യൽ മീഡിയ..ഇന്‍സ്റ്റാഗ്രാമിലും ഫെയ്‌സ്ബുക്കിലും ഇപ്പോള്‍ പഴയ കാല ചിത്രങ്ങള്‍ നിറയുകയാണ്...‘എന്നാൽ പിന്നെ ഞാനും’ എന്ന ക്യാപ്ഷനോടെ രമേശ് ചെന്നിത്തല..

കത്തിക്കുത്ത് കേസിലെ പ്രതികളായ എസ്.എഫ്.ഐ നേതാക്കള്‍ പി.എസ്.സി നടത്തിയ പൊലീസിന്റെ റാങ്ക് പട്ടികയില്‍ ഇടംനേടിയത് ഹൈടെക് സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തിയ തട്ടിപ്പിലെന്ന് സൈബര്‍ സെല്‍ കണ്ടെത്തി. മൊബൈലിന്റെ സിം ഇടാവുന്ന തരത്തിലുള്ള ചൈനീസ് വാച്ചാണ് പ്രതികള്‍ തട്ടിപ്പിന് ഉപയോഗിച്ചത്. സ്‌കാനിങ് സംവിധാനമുള്ള വാച്ചുപയോഗിച്ച് ചോദ്യപേപ്പര്‍ ഇമേജ് രൂപത്തില്‍ പുറത്തെത്തിച്ചതായാണ് പ്രാഥമിക വിലയിരുത്തല്‍. പ്രതികളുടെ സുഹൃത്തുക്കള്‍ ഉത്തരങ്ങള്‍ എസ്.എം.എസ് വഴി ഉത്തരങ്ങള്‍ ഈ വാച്ചിലേക്ക് അയച്ചുകൊടുക്കാനാണ് സാധ്യതയെന്നും സൈബര്‍ സെല്‍ അധികൃതര്‍ പറയുന്നു. പരീക്ഷാ തട്ടിപ്പില്‍ പൊലീസുകാരനും പങ്കുണ്ടെന്ന് പി.എസ്.സി വിജിലന്‍സ് വിഭാഗം കണ്ടെത്തിയിരുന്നു. പേരൂര്‍ക്കട എസ്.എ.പി. ക്യാമ്പിലെ പൊലീസുകാരനായ കല്ലറ സ്വദേശി ഗോകുല്‍ പ്രതികളെ സഹായിച്ചെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ട്.

പരീക്ഷയില്‍ ക്രമക്കേട് നടത്തി റാങ്ക് പട്ടികയില്‍ ഇടംനേടിയ പ്രണവിന്റെ അടുത്ത സുഹൃത്താണ് പൊലീസുകാരനായ ഗോകുല്‍ എന്നും കണ്ടെത്തിയിട്ടുണ്ട്. രണ്ട് വര്‍ഷം മുമ്പാണ് ഗോകുല്‍ സര്‍വ്വീസില്‍ കയറിയത്. ഇയാളുടെ നിയമനം സംബന്ധിച്ചും അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഇത് സംബന്ധിച്ച സമഗ്രമായ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും നിര്‍ദ്ദേശം നല്‍കി. പ്രതികള്‍ പഠിച്ച തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ ചോദ്യപേപ്പര്‍ പുറത്തെത്തിച്ച് തട്ടിപ്പ് നടത്താനുള്ള സാധ്യതയും പി.എസ്.സി തള്ളിക്കളയുന്നില്ല. കോളജില്‍ അടുത്തിടെ സ്റ്റാഫ് മീറ്റിംഗ് വിളിച്ചപ്പോള്‍ ഇത്തരത്തില്‍ ചോദ്യ പേപ്പര്‍ ചോര്‍ന്നതിനെ കുറിച്ച് ഒരു അധ്യാപകന്‍ പറഞ്ഞിരുന്നു. യൂണിവേഴ്‌സിറ്റി കോളജില്‍ നടന്ന പി.എസ്.സി, യു.പി.എസ്.സി, സ്റ്റാഫ് സെലക്ഷന്‍ പരീക്ഷകളുടെ വിവരം സംബന്ധിച്ച് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല വിവരാവകാശം നല്‍കിയപ്പോള്‍ രേഖകള്‍ കോളജില്‍ ഇല്ലെന്ന മറുപടിയാണ് ലഭിച്ചത്. 

പരീക്ഷയ്ക്ക് ഹാജരാകാത്ത ഉദ്യോഗാര്‍ത്ഥികളുടെ ചോദ്യപേപ്പര്‍ ജീവനക്കാരാണ് ശേഖരിക്കുന്നത്്. അവര്‍ മൊബൈലിലും മറ്റും ഫോട്ടോ എടുത്ത് ആര്‍ക്കെങ്കിലും അയച്ച് കൊടുക്കുകയോ? അല്ലെങ്കില്‍ ഉത്തരങ്ങള്‍ മറ്റേതെങ്കിലും രീതിയില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കുകയോ ചെയ്തതാകാം. ഇത്തരത്തിലുള്ള സംശയമുള്ളതിനാലാണ് പിഎസ് സി പരീക്ഷാ സെന്റര്‍ യൂണിവേഴ്‌സിറ്റി കോളജില്‍ വേണ്ടെന്ന നിലപാട് എടുത്തത്. കോളേജിലെ എസ്.എഫ്.ഐ. നേതാക്കളായിരുന്ന ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവരാണ് പോലീസ് കോണ്‍സ്റ്റബിള്‍ ബെറ്റാലിയന്‍ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നത്. ശിവരഞ്ജിത്തിന് ഒന്നാം റാങ്കും പ്രണവിന് രണ്ടാം റാങ്കുകാരനം നസീം 28ാം റാങ്കുകാരനുമായിരുന്നു. ശിവരഞ്ജിത്തിന് 78.33 മാര്‍ക്കും പ്രണവിന് 78 മാര്‍ക്കുമാണു പരീക്ഷയില്‍ ലഭിച്ചത്. ഡിഗ്രി, പി.ജി പരീക്ഷകളുടെ ആദ്യ സെമിസ്റ്ററുകളില്‍ പരാജയപ്പെട്ട ഇവര്‍ക്ക് അവസാന സെമിസ്റ്ററില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചതും സംശയത്തിനിടയാക്കി.

തട്ടിപ്പിന് ഉപയോഗിച്ച വാച്ചിന് 5,000 രൂപ മുതലാണ് വില. മറ്റ് പല സംസ്ഥാനങ്ങളിലും ഇതേ രീതിയില്‍ പരീക്ഷാ തട്ടിപ്പുകള്‍ നടന്നിട്ടുണ്ട്. പി.എസ്.സി അത് സംബന്ധിച്ച വിവരങ്ങള്‍ തേടുന്നുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് കത്തും നല്‍കും. തട്ടിപ്പ് കാണിച്ച ശിവരഞ്ജിത്തിനും പ്രണവിനും വലിയ അബദ്ധം പറ്റിയതാണ് കേസില്‍ വഴിത്തിരിവായത്. ഇരുവരും പി.എസ്.സി അപേക്ഷയില്‍ നല്‍കിയ മൊബൈല്‍ നമ്പര്‍ തന്നെയാണ് തട്ടിപ്പിനായി ഉപയോഗിച്ചത്. അതേസമയം നസീം മറ്റൊരു സിം ഉപയോഗിച്ച് തട്ടിപ്പ് നടത്തിയതായാണ് സംശയം. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ഇക്കാര്യം വ്യക്തമാകും. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അറിയിപ്പില്ലാത്ത പവർ കട്ട്;  (46 minutes ago)

V D SATHEESHAN നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ  (49 minutes ago)

തമിഴ്നാട്ടിലേക്ക് കൂടുതൽ വ്യവസായ നിക്ഷേപങ്ങൾ എത്തിക്കുന്നതിനുള്ള സാധ്യതകൾ തേടി മുഖ്യമന്ത്രി സി. ജോസഫ് വിജയ് നാളെ ലണ്ടനിലേക്ക്...  (53 minutes ago)

തലസ്ഥാനത്ത് വ്യാപക പരിശോധന  (55 minutes ago)

RAIN ALERT അസാധാരണമായ കാലാവസ്ഥ  (1 hour ago)

IRAN - US ഇറാന് അമേരിക്കയുടെ ഇരട്ടി പ്രഹരം  (1 hour ago)

FATHER IN LAW ഭർതൃപിതാവിനോട് സഹിക്കാനാവാത്ത പക;  (1 hour ago)

ഫുള്‍ 80s വൈബ്!  (1 hour ago)

ദൂരദർശൻ മലയാളം വാർത്തയുടെ ആദ്യ ന്യൂസ് എഡിറ്റർ ഇ കെ കൃഷ്ണൻ നായർ അന്തരിച്ചു  (2 hours ago)

സങ്കടക്കാഴ്ചയായി... സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വിദ്യാർഥിക്ക് ദാരുണാന്ത്യം  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടക്കുന്ന സുകൃതഹോമം വഴിപാട് ശീട്ടാക്കാന്‍ ഭക്തര്‍ക്കും അവസരം...  (2 hours ago)

മുതിർന്ന മാധ്യമപ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്ത് അന്തരിച്ചു...  (2 hours ago)

മാസപ്പടി കേസിൽ പിണറായി വിജയനെതിരെ കേസെടുക്കാമെന്ന ഇഡി ശുപാർശയിൽ നിയമ പരിശോധന നടത്തി തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി  (3 hours ago)

യാത്രക്കാർ ദുരിതത്തിൽ... ഗുരുവായൂർ– എറണാകുളം പാസഞ്ചർ ട്രെയിൻ വൈകുന്നതിനാൽ യാത്രക്കാർ ദുരിതത്തിൽ....  (3 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്... പവന് 760 രൂപയുടെ കുറവ്  (3 hours ago)

Malayali Vartha Recommends