Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

പൊട്ടിക്കരഞ്ഞ് നവോത്ഥാന നായിക... ശബരിമലയില്‍ കയറാന്‍ നവോത്ഥാനം കളിച്ച ബിന്ദു ആദ്യ ഭര്‍ത്താവിന്റെ നവോത്ഥാനത്തിനെതിരെ രംഗത്ത്; ആദ്യ ഭര്‍ത്താവായ കമല്‍ സി. നജ്മലിനെതിരെ മുഖ്യമന്ത്രിക്ക് പരാതിയുമായി ബിന്ദു; പരാതിയില്‍ അമ്പരപ്പിക്കുന്ന വിവരങ്ങള്‍

08 AUGUST 2019 11:04 AM IST
മലയാളി വാര്‍ത്ത

More Stories...

പവര്‍ കട്ടിന്റെ സമയം ജനങ്ങളെ അറിയിക്കാനുള്ള മാന്യത കാണിക്കണമെന്ന് കെ സുരേന്ദ്രന്‍

ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...

ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..

തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..

ശബരിമലയില്‍ ആദ്യഘട്ടത്തില്‍ കയറാനായി നവോത്ഥാനം പ്രസംഗിച്ച ബിന്ദു ആദ്യ ഭര്‍ത്താവിന്റെ നവോത്ഥാനത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. പണം വാങ്ങി മകളെ ഇസ്ലാമിലേക്ക് മതംമാറ്റാന്‍ ഭര്‍ത്താവ് ശ്രമിക്കുന്നുവെന്ന ആരോപണവുമായാണ് നവോത്ഥാന നായിക രംഗത്തെത്തിയത്. തന്റെ 12 വയസുള്ള മകളെ മുസ്ലീമായി മതംമാറ്റാന്‍ ആദ്യ ഭര്‍ത്താവായ കമല്‍ സി ചവറ (കമല്‍ സി. നജ്മല്‍) ശ്രമിക്കുന്നതായുള്ള ആരോപണവുമായി ബിന്ദുവാണ് രംഗത്തെത്തിയിരിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കി ഇവര്‍ മുഖ്യമന്ത്രി പിണറായിക്ക് രേഖാമൂലം പരാതിയും നല്‍കിയിട്ടുണ്ട്. 

പാലക്കാട് ജില്ലയിലെ അട്ടപ്പാടി അഗളി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സീനിയര്‍ ലക്ച്ചറായ ബിന്ദു കഴിഞ്ഞ ഏഴ് വര്‍ഷമായി കമലുമായി പിരിഞ്ഞ് കുട്ടിക്കൊപ്പം ജീവിക്കുകയായിരുന്നു. കമല്‍ സി നജ്മല്‍ കഴിഞ്ഞ ആറ് വര്‍ഷത്തിന് മേലെയായി മറ്റൊരു സ്ത്രീയോടൊപ്പമാണ് ജീവിക്കുന്നത്. അവര്‍ക്ക് വേറെ ഒരു കുട്ടിയുമുണ്ട്. ഈ ഭാര്യയും ഇയാള്‍ക്കെതിരെ കഴിഞ്ഞമാസം പേരാമംഗലം പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ കേസ് മൂന്ന് ലക്ഷം രൂപ നല്‍കി ഒതുക്കിത്തീര്‍ക്കുകയായിരുന്നു. ഒരു ജോലിക്കും പോകാത്ത ഇയാള്‍ ഈ തുക കണ്ടെത്താനായി തന്റെ മകളെ മതം മാറ്റാനായി പണം വാങ്ങിയതായി സംശയിക്കുന്നതായും ബിന്ദു മുഖ്യമന്ത്രിക്കും ഡിജിപിയ്ക്കും നല്‍കിയ പരാതിയില്‍ പറയുന്നു.

ബിന്ദു മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ ചുരുക്കം ഇതാണ്

ഞാന്‍ പാലക്കാട്, അട്ടപ്പാടി അഗളി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഗസറ്റഡ് റാങ്കില്‍ ജോലി ചെയ്യുന്ന ദളിത് വിഭാഗത്തില്‍പ്പെട്ട അധ്യാപികയും പന്ത്രണ്ട് വയസുള്ള മകളുടെ അമ്മയുമാണ്. ഞാനും മോളുടെ അച്ഛന്‍ കമല്‍ ചന്ദ്രന്‍ പിള്ള സി., ( കമല്‍ സി ചവറ, കമല്‍ സി നജ്മല്‍) ശരതം, കോട്ടക്കകം, ചവറ പി.ഒ, കൊല്ലം എന്ന ആളുമായി കഴിഞ്ഞ ഏഴ് വര്‍ഷമായി പിരിഞ്ഞ് ജീവിക്കുകയാണ്. അയാള്‍ കഴിഞ്ഞ ആറ് വര്‍ഷത്തിന് മേലെയായി പത്മപ്രിയ ക്രുക്കു) എന്ന സ്ത്രീയോടൊപ്പമാണ് ജീവിക്കുന്നത്. അവര്‍ക്ക് ഒരു കുട്ടിയുമുണ്ട്.

ഇക്കഴിഞ്ഞ അവധിക്കാലത്ത് പത്ത് ദിവസത്തേക്കെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയ എന്റെ മകളെ അയാള്‍ തിരിച്ച് വിട്ടില്ല. മെയ് പകുതിയോടെ അയാളുടെ മൊബൈലില്‍ വിളിച്ചപ്പോള്‍ സ്‌കൂള്‍ തുറക്കും മുന്‍പ് തിരിച്ച് എത്തിക്കാമെന്നാണ് അറിയിച്ചത്. പഠിച്ചിരുന്ന സ്‌കൂളില്‍ നിന്ന് TC പോലും വാങ്ങാതെ ഇയാള്‍ കുട്ടിയെ മറ്റൊരു സ്‌കൂളില്‍ ചേര്‍ത്തു എന്നാണ് അവകാശപ്പെടുന്നത്. അയാളും രണ്ടാം ഭാര്യയും തമ്മിലുള്ള കേസില്‍ അറസ്റ്റുണ്ടാകുമെന്ന് ഭയന്ന് അയാള്‍ ഒളിവില്‍ പോവുകയും കുട്ടിയുടെ പഠനം മുടങ്ങുകയുമാണ് ഉണ്ടായത്. നാലു മാസമായി കുഞ്ഞിനെ കാണാനോ സംസാരിക്കാനോ ഇയാള്‍ സമ്മതിക്കുന്നില്ല. ഇയാള്‍ ചേര്‍ത്തു എന്ന് പറയുന്ന സ്‌കൂളില്‍ കാണാന്‍ ചെന്നാല്‍ SDPI ക്കാരെക്കൊണ്ട് കൈയ്യും കാലും വെട്ടുമെന്നും കൈകാര്യം ചെയ്യുമെന്നുമാണ് ഭീഷണി.

നാല് മാസമായി കുഞ്ഞിനെ കാണാത്തതിനാല്‍ പലവട്ടം ഞാന്‍ pressure കുറഞ്ഞും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുമായും കിടപ്പിലായി. സുഹൃത്തുക്കള്‍ വഴി ഇതറിയിച്ചിട്ടും ഇയാള്‍ കുഞ്ഞിനെ കാണാന്‍ അനുവദിക്കുന്നില്ല. ഇപ്പോള്‍ കുഞ്ഞിന് വേണ്ടി നിയമപരമായി നീങ്ങിയാല്‍ എനിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ് കൊടുക്കുമെന്നും ജോലി കളയിക്കുമെന്നും ഭീഷണിപ്പെടുത്തുകയാണ് കമല്‍.

ഒരു വര്‍ഷമായി ഇയാള്‍ ഇസ്‌ലാമിലേക്ക് മതം മാറി കമല്‍ സി നജ്മല്‍ എന്ന പേരിലാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. ഇസ്ലാം മതത്തില്‍ നിന്നും കല്യാണം കഴിക്കണമെന്നുള്ള അയാളുടെ സമുദായക്കാരുടെ സമ്മര്‍ദ്ദം കൊണ്ട് രണ്ടാം ഭാര്യയായ പത്മയോട് ഇയാള്‍ നിരന്തരമായി പ്രശ്‌നത്തിലായിരുന്നു. അയാള്‍ ഭാര്യയേയും അമ്മയെയും ഉപദ്രവിക്കുകയും തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ അവര്‍ അഡ്മിറ്റായി ചികിത്സ തേടുകയും ചെയ്തിരുന്നു.അയാള്‍ ഉപദ്രവിച്ചിട്ട് പത്മയുടെ അമ്മയുടെ മുന്‍വശത്തെ ഒരു പല്ല് ഇളകിപ്പോവുകയും ചെയ്തു. 

നിരന്തരമായി കേസുകളില്‍പെടുകയും കടുത്ത മനോരോഗത്തിന് ചികിത്സയിലുമായ ഇയാള്‍ കുഞ്ഞിനെ മതം മാറ്റി പണം തട്ടാന്‍ ഉപയോഗിക്കുകയാണ്. പല വേദികളിലും തട്ടവും പര്‍ദ്ദയുമിട്ട് കുഞ്ഞിനെ പലരും കണ്ടിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും ഇത്തരം ചിത്രങ്ങള്‍ അയാള്‍ പ്രചരിപ്പിച്ചിട്ടുണ്ട്. സോളിഡാരിറ്റി നിയന്ത്രിക്കുന്ന വേങ്ങരയിലെ സ്‌കൂളിലും കുട്ടി ഹിജാബ് ധരിച്ചാണ് എത്തുന്നതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. മോളെ ലെരൗഹമൃ ആയിട്ടാണ് സ്‌കൂളില്‍ ചേര്‍ത്തിരിക്കുന്നത് എന്നിരിക്കെ 18 വയസ് വരെ അങ്ങനെ വളരാനുള്ള സാഹചര്യം ഉണ്ടാവണം.

രണ്ടാംഭാര്യ പത്മപ്രിയ കൊടുത്ത കേസ് പിന്‍വലിക്കാന്‍ ഇയാള്‍ 3 ലക്ഷം രൂപ കൊടുത്തിട്ടുണ്ട്. ഇത് മുസ്ലീം സഹോദരങ്ങള്‍ സഹായിച്ചതാണ് എന്നാണ് അന്വേഷിച്ചപ്പോള്‍ അറിഞ്ഞത്. ജോലിയോ വരുമാനമോ ഇല്ലാത്ത ഇയാള്‍ ഈ പണം എന്റെ മകളെ മതം മാറ്റാമെന്ന് പറഞ്ഞ് വാങ്ങിയതാണോ എന്ന് എനിക്ക് സംശയമുണ്ട്.

കമലിന്റെ അടുത്ത് നിന്ന് മാറ്റി നന്നായി കൗണ്‍സില്‍ ചെയ്താല്‍ കുട്ടി പറയുന്നത് സത്യമാണോയെന്നും കുട്ടി ഉപദ്രവിക്കപ്പെട്ടിട്ടുണ്ടോയെന്നും അറിയാന്‍ കഴിയും. ഇതിനുള്ള നടപടികള്‍ അടിയന്തിരമായി ചെയ്യണമെന്നും കുഞ്ഞിന്റെ മാനസിക നില പരിഗണിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു. ഈ വിഷയത്തില്‍ ഇടപെടുകയോ മകള്‍ക്ക് വേണ്ടി കോടതിയിലോ പോലീസിലോ പരാതിപ്പെടുകയോ ചെയ്താല്‍ എനിക്കെതിരെയും മകളെക്കൊണ്ട് POSCO കേസ് കൊടുപ്പിക്കും എന്നാണ് എന്നേയും എന്റെ സുഹൃത്തുക്കളേയും ഇയാള്‍ ഭീഷണിപ്പെടുത്തുന്നത്. രാജ്യത്ത് നിലനില്‍ക്കുന്ന നിയമസംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് മറ്റുള്ളവരുടെ ജീവിതത്തിന് ഭീഷണി ഉയര്‍ത്തുന്ന ഇയാളെ ക്രിമിനല്‍ നടപടി പ്രകാരം ശിക്ഷിക്കണമെന്ന് അറിയിക്കുന്നു.

എന്ന് 
വിശ്വസ്തതയോടെ

ബിന്ദു ടി.വി
HSST English
GVHSS Agali

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പവര്‍ കട്ടിന്റെ സമയം ജനങ്ങളെ അറിയിക്കാനുള്ള മാന്യത കാണിക്കണമെന്ന് കെ സുരേന്ദ്രന്‍  (6 minutes ago)

16 കാരന് അധ്യാപകന്റെ ക്രൂര മര്‍ദ്ദനം  (14 minutes ago)

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് മുന്‍ എംപിക്ക് എട്ടുവര്‍ഷം ജയില്‍ ശിക്ഷ  (22 minutes ago)

സംസ്ഥാനത്ത് അറിയിപ്പില്ലാത്ത പവർ കട്ട്;  (1 hour ago)

V D SATHEESHAN നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ  (1 hour ago)

തമിഴ്നാട്ടിലേക്ക് കൂടുതൽ വ്യവസായ നിക്ഷേപങ്ങൾ എത്തിക്കുന്നതിനുള്ള സാധ്യതകൾ തേടി മുഖ്യമന്ത്രി സി. ജോസഫ് വിജയ് നാളെ ലണ്ടനിലേക്ക്...  (1 hour ago)

തലസ്ഥാനത്ത് വ്യാപക പരിശോധന  (1 hour ago)

RAIN ALERT അസാധാരണമായ കാലാവസ്ഥ  (1 hour ago)

IRAN - US ഇറാന് അമേരിക്കയുടെ ഇരട്ടി പ്രഹരം  (1 hour ago)

FATHER IN LAW ഭർതൃപിതാവിനോട് സഹിക്കാനാവാത്ത പക;  (1 hour ago)

ഫുള്‍ 80s വൈബ്!  (2 hours ago)

ദൂരദർശൻ മലയാളം വാർത്തയുടെ ആദ്യ ന്യൂസ് എഡിറ്റർ ഇ കെ കൃഷ്ണൻ നായർ അന്തരിച്ചു  (2 hours ago)

സങ്കടക്കാഴ്ചയായി... സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വിദ്യാർഥിക്ക് ദാരുണാന്ത്യം  (3 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടക്കുന്ന സുകൃതഹോമം വഴിപാട് ശീട്ടാക്കാന്‍ ഭക്തര്‍ക്കും അവസരം...  (3 hours ago)

മുതിർന്ന മാധ്യമപ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്ത് അന്തരിച്ചു...  (3 hours ago)

Malayali Vartha Recommends